Cover

ആമുഖം

 

രാജ്മോഹന്റെ കവിതകൾ

മനസ്സ്..അതി൯െറ..ചില..തോന്നലുകളാ

യിരിയ്ക്കാം...ഇവിടെ..കുറിച്ചിടുന്നത്...
     ..ഇത്.. ..ഇഷ്ടമായി..എന്നുകരുതുന്നു..... 

ഈ..കാലത്തിനൊപ്പം ഞാനൊഴുകുന്നു.. ...

ഇടയ്ക്ക്....കോറിയിട്ട വരികളിവിടെ.. .

....കുറിച്ചിടുന്നു....ഈ...

പുസ്തക താളിലടുക്കിവയ്ക്കുന്നു...

സരളലിപികളാലിവയെ...ഡിജിറ്റലായി....

നിങ്ങളുടെ വായനയ്ക്ക് സമ൪പ്പിക്കുന്നു...

 

( പ്രമുഖ കവി കെ.സച്ചിദാനന്ദൻ സർ ഈ കവിതാ സമാഹാരം വായിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു . ഒരുപാട് സന്തോഷം -രാജ്‌മോഹൻ )

 

രാജ് മോഹൻ 

*************

തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം സാഹിത്യ രചനകൾക്കായി മാറ്റി വക്കുന്നു. അക്ഷരം ഡിജിറ്റൽ മാസികയുടെ ചീഫ് എഡിറ്റർ ആണ്. നിറദേദങ്ങൾ എന്ന കവിത സമാഹാരത്തിൽ 8 കവിതകൾ പ്രസിദ്ധീകരിച്ചു. മഴതുള്ളി പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കഥ / കവിതാ സമാഹാരത്തിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷരദീപം/അക്ഷരമുദ്ര എന്നീ പ്രസാധകരുടെ കവിതാ സമാഹാരത്തിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോക പ്രശസ്ത പുസ്‌തക പ്രസാധകാരായ ആമസോണിലൂടെ നിരവധി പുസ്തകങ്ങൾ (ഡിജിറ്റൽ) പ്രസിദ്ധീകരിച്ചു.  ഡിജിറ്റൽ ബുക്കുകളിലൂടെ  തൂലികത്തുമ്പിൽ വിരിയുന്ന കാവ്യങ്ങൾ കുറിക്കാറുണ്ട്. കാവ്യവഴിത്താര, മിഴികളിൽ എന്നീ കവിതാസമാഹാരങ്ങൾ  പ്രധാന രചനകളാണ്.

 

FB Link: Raj Mohan  M.com,BLIS,PGDCA,DTTM

Personnel epage:- www.fb.com/rajmohanepage

email:- prrmohan0@gmail.com

Member:-Amazon writers central: http://www.amazon.com/author/rajmohan

 

 

 Published By:- ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക

https://www.facebook.com/groups/508054989269794/

 

 FBPage:-  https://www.facebook.com/aksharamdigitalmagazine/

  E-Mail:- aksharamemasika@rediffmail.com

എഡിറ്റോറിയൽ -1

  

Thoolika Thoolika's Profile Photo, No photo description available.

 

കാവ്യവ്യസാഗരം FB ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ അക്ഷരം മാസിക പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ കവിതാ സമാഹാരമാണ് രാജ്മോഹന്റെ കവിതകൾ .

 

രചനയിൽ ഏറെ പുതുമയും ആഖ്യാനത്തിൽ അത്യാധുനിക നിലപാടുകളും ഓരോ കവിതയെയും ആസ്വാദകന്റെ മനസ്സിൽ ഇടം കൊടുക്കുന്ന രീതിയിലാണ് Rajmohan തയ്യാറാക്കിയിരിക്കുന്നത്. (Team-Aksharam Masika)

 

 

എഡിറ്റേഴ്സ് ഡെസ്ക്-രാജു കാഞ്ഞിരങ്ങാട്

 

കഴിഞ്ഞു പോയവയൊക്കെ കാലഹരണപ്പെട്ടവയല്ലെന്നും കാലത്തോട് കലഹിക്കുന്നതാണ് കവിതയെന്നും, വർത്താമാനത്തിൽ നിന്നു കൊണ്ട് ഭൂതത്തെ വിശകലനം ചെയ്യുകയും ഭാവിയെക്കുറിച്ച് പറയുകയെന്നതും കവിതയുടെ രാഷ്ട്രീയമാണെന്നും, മാറി വരുന്ന കാലഘട്ടത്തിൽ കവിക്കും, കവിതയ്ക്കും തന്റെ സ്വത്വം നിലനിർത്തേണ്ടതുണ്ടെന്നും, കാലത്തിനൊപ്പം ചരിക്കുകയും കാലാതിവർത്തി യാക്കേണ്ടതാണ് കവിതയെന്നും നമ്മോട് പറയുന്നതും സംവദിക്കുന്നതുമാണ് രാജ് മോഹന്റെ കവിതകൾ. അക്ഷരം മാസിക ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുപയോഗിച്ച് അദ്ദേഹത്തിന്റെ കവിതകളുടെ ഡിജിറ്റൽ പുസ്തകം സവിനയം വായനയ്ക്കായി സമർപ്പിക്കയാണ്. കാവ്യ സ്നേഹി കൾ ഈ ശ്രമത്തെ നെഞ്ചോട് ചേർക്കുമെന്നഉത്തമ വിശ്വാസത്തോടെ.

Raju Kanhirangad's Profile Photo, Image may contain: Raju Kanhirangad, beard

രാജു കാഞ്ഞിരങ്ങാട്

 Raju Kanhirangad 

Editorial Board Member- അക്ഷരം മാസിക

FBPage:-  https://www.facebook.com/aksharamdigitalmagazine/

 E-Mail:- aksharamemasika@rediffmail.com

 

 

 

എഡിറ്റോറിയൽ-2

 Image result for pen pictureഎഡിറ്റേഴ്സ് ഡെസ്ക്-നന്ദിനി ബി നായർ

ഒരു നാണയത്തിന് ഇരുവശങ്ങൾ ഉണ്ട് എന്ന് പറയുന്നത് പോലെ ഈ പുസ്തകത്തിനെ കുറിച്ചും പരാമർശിക്കാം.
പ്രകൃതിയേയും അനുഭവങ്ങളേയും അതോടൊപ്പം തന്നെ സമകാലിക വിഷയങ്ങളെ കൂട്ടി ഇണക്കിയ ഒരു സമാഹാരമാണ് ഈ പുസ്തകം എന്ന നിഗമനത്തിൽ എത്തിചേരാൻ സാധിക്കുന്നു.

മനുഷ്യ മനസിനെ സ്പർശിക്കുന്നതും സ്പർധയേറിയതുമായ രചനകളുടെ ഒരു മായാ ലോകം തന്നെ തീർക്കുന്നു ഈ ഏഴുത്തുകാരൻ.

മുത്തുമാലയിലെ മുത്തുമണികൾ എങ്ങനെ ഇഴുകിചേർന്ന് നില്കുന്നുവോ അതേപോലെ തത്തുല്യമായ അനുഭവം ഉളവാക്കുന്നതാണ് ശ്രീമാൻ രാജ്മോഹന്റെ രചനകൾ.
'തുല്യത', 'ചിലന്തിവല','വേണം രണ്ടു കണ്ണുകൾ' മുതലായ രചനകളിലൂടെ കടന്നു പോകുമ്പോൾ തന്നെ ഓരോ വായനക്കാരുടെ ഉള്ളിലും മാറേണ്ട ചിന്താഗതികളെ കുറിച്ചു അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞു വരുന്ന തരത്തിൽ ഉള്ളതും സമകാലിക പ്രസക്തി ഉള്ള രചനകളും ആണ്.

കേവലം ഒരു മായാ ലോകത്തിൽ നിന്നു മാത്രം രചനകൾ രചിക്കാതെ സമൂഹത്തിൽ ഇറങ്ങിചെന്ന് സാധാരണക്കാരുടെ ചേതോവികാരം ഉൾക്കൊണ്ട് ഉള്ള രചനകൾ നമുക്ക് കാണാൻ സാധിക്കുന്നു.
സമൂഹത്തിൽ മാറ്റങ്ങൾ സൃഷിടിക്കാൻ സാധിക്കുന്ന മുഖമുദ്ര തന്നെ ആണ് രാജ്മോഹന്റെ രചനകൾ.
സമകാലിക വിഷയങ്ങൾ മാത്രമല്ല,മറിച്ചു മനുഷ്യ വികാരങ്ങളുടെ തീവ്രമായ അനുഭവങ്ങളെയും പ്രകൃതിയുടെ മായാകാഴ്ച്ചകളെയും ഇവിടെ മനോഹരമായി തന്റെ തൂലികയാൽ വരച്ചുകാട്ടിയിരിക്കുകയാണ്.

ഇദ്ദേഹം നമ്മുക്ക് വിവരിച്ചുതരുന്ന ഈ രചനകൾ വരും തലമുറയ്ക്കും ചിന്തിക്കാനും ചിന്തിപ്പിക്കുവാനും ഉള്ളതായി തീരട്ടെ.

✒നന്ദിനി

FB: Nandini B Nair
     Email: nandinime22@gamil.com

Editorial Board Member- അക്ഷരം മാസിക

FBPage:-  https://www.facebook.com/aksharamdigitalmagazine/

 E-Mail:- aksharamemasika@rediffmail.com

 

 

 

ഏകലവ്യൻ

Image may contain: 3 people

 

പ്രതിമയിൽ ഇഷ്ട ഗുരുവെ
ദർശിച്ചു...... പഠിച്ചു വിദ്യകളൊക്കെയും
ഒടുവിൽ... ഗുരുദക്ഷിണ.... വിരലായ്
നല്കിയവൻ.... ഗുരുശിഷ്യ ബന്ധത്തിന്
പരിപാവന ദർശനം നല്കിയവൻ
ഏകലവ്യൻ....

 

ഇഷ്ട ശിഷ്യനായ് വിരൽ ചെത്തിവാങ്ങിയ
ഗുരുവിനെക്കളെനിക്ക് പ്രിയം
മനസ്സിൽ ഗുരുവായി നിനച്ചു
ആ ഗുരുവിനായ് വിരൽ നൽകിയ

 നിന്നോടാണെന്നും പ്രിയ ഏകലവ്യ......

 

നിശ്ചദാർഢ്യം മർത്യനു കാണിച്ച
നിന്റെ ആത്മാർത്ഥത
ഇന്നിന്റെ ആത്മാവുകൾക്കില്ലെന്നത്
നേര് തിരയുന്നോർക്കു മുന്നിലെന്നും
തെളിയുന്ന സത്യം മാത്രം

 

അന്നവന് വന്നുഭവിച്ചതു്
കുശാഗ്ര ബുദ്ധി വന്നുഭവിച്ച
ആചാര്യനിൽ നിന്നായിരുന്നു.....

 

ഇന്ന്.....  ഏകലവ്യന്മാർ തീരെ
ഇല്ലാത്ത ലോകമാണ്.... ഇവിടെ
ഗുരുവിനെ ഘൊരാവോ ചെയ്യുന്ന,
ശിക്ഷ നൽകുന്ന, ഗുരുവിനെ
തെരുവിൽ നേരിടുന്ന,
കോടതി കയറ്റുന്ന
അപകടം മനസിലേറ്റുന്ന
ശിഷ്യരാണെവിടെയും ....

 

നന്മ നിറഞ്ഞ ആ കാലത്തെ
ശിഷ്യരായ് തീരുവാൻ ശ്രമിക്കുക
വിരലില്ലെങ്കിലും വിശ്വാസം
ഗുരു ദക്ഷിണ നൽകുക...

 

അച്ഛനമ്മമാരെ നടതള്ളാതെ
ഗുരുക്കന്മാരായ് നമിക്കുന്നൊരു
തലമുറയിനി വരുമോ
അതിനായ് ഒരു പഴങ്കഥ പറയാം

ഈ തലമുറയോടിന്ന്...


ഈ ഏകലവ്യന്റെ കഥ 
ഗുരുവിനായ്  വിരലേകിയ
അന്നത്തെ ആ ശിഷ്യന്റെ
ചരിത്ര കഥ.......
(രാജ്മോഹ൯) 

തുല്യത

 

 

പ്രാണനും മരണവും നമ്മളിൽ

ഒന്നു പോലെ തിളങ്ങവേ..

തുല്യതയെന്ന വിഷയം

കാലങ്ങളേറെയായ്

കേൾക്കുന്നതാണുനാം....

 

ഒരുപോൽ ശ്വസികുന്നു നാം പ്രാണവായു

ജീവൻ നിലച്ചാൽ നമ്മുടെ ദേഹം

അറിയുന്നു ഒരേ പേരിൽ ....

 

പെറ്റുവീഴുന്നൊരു നാൾമുതലിങ്ങനെ

നമ്മളിൽ വേർതിരിവുകൾ

വേലിപോലെ കെട്ടുന്നു

ഒരാകാശച്ചോട്ടിൽ തലകുനിച്ചവൾ

നടന്നിടേണം എങ്കിലും ഉയർന്ന ശിരസവന്....

 

ഇരുളുന്ന രാവിന്റെ നിലാചന്ദ്രിക

ഉയരുംമുൻപ് അവൾ കുടേറണം

നിലാവിന്റെ ... സൗന്ദര്യം

എങ്കിലും അവന് മാത്രം ....

 

പെണ്ണവൾ ..മോഹങ്ങളെല്ലാമടക്കിവെച്ചീടണം.

ഒരേ സൂര്യന്റ കീഴിൽ എങ്കിലും രണ്ട് പക്ഷം

അന്നത്തിൽ...സ്വപ്നത്തിൽ...സ്വാതന്ത്രത്തിൽ

എങ്കിലും അവൾക്കെന്തേ വേറെ പക്ഷം.....

 

ലിംഗഭേദം കൊണ്ട് വേർതിരിച്ചവർ

കാണാതെ പോയൊരു നേരറിവ്

മനസ്സെന്ന...എരിഞ്ഞടങ്ങും

ആത്മാവിന് എങ്കിലും ലിംഗഭേദമില്ലത്രേ....

 

തുല്യരാണെന്നു പറഞ്ഞിടുമെങ്കിലും

പിന്നാമ്പുറത്താണ് സ്ത്രീയിന്നും...

തുല്യതയിന്നും മരീചികയല്ലയോ...(രാജ്മോഹ൯) 

 

നീയെന്ന ഓർമ്മ

 

ഓർമ്മയിലോളങ്ങളായ്

  കുന്നിക്കുരുവോളം സ്വപ്നമുണ്ട്

നേടിയെടുക്കാനാകുമോ എന്ന്
സംശയമുള്ള ഒരു മനോഹര
സ്വപ്നമുണ്ടെനിക്ക്
നീയെന്നൊരു സ്വപ്നം....

 

വിടപറഞ്ഞകന്ന ഓർമ്മത൯ വഴികളിൽ

പിൻവിളിക്ക് കാതോർത്ത്എന്നും
കാലത്തിനൊപ്പം ഞാനലയുകയാണ്...

 

ഞാ൯ സഞ്ചരിക്കുമ്പോൾ
സന്ചാരവഴിയിലൊന്നും മറക്കുവാനാകാത്ത
നീ നിറയും ചില ഓർമ്മകളുണ്ടെനിക്ക്

നീയെന്ന നോവിൻ ഓർമ്മ...


പാതിവഴി പിന്നിട്ട ഇന്നലെകളിലോ
സഞ്ചരിക്കുന്ന ഇന്നിലോ
നാളെയുടെ വർത്തമാനങ്ങളിലോ
മൗനമായ ഭൂതകാലങ്ങളിലോ
ഒഴുകിയകലാത്തൊരു മുഖമായ്
നീ നിറയാറുണ്ടെന്നിലെന്നും
പുഞ്ചിരിയാൽഎന്നും
വിടർന്നൊരു നി൯ മുഖം.....

 

ആധിയാണെനിക്ക് നിന്നെ
സ്വന്തമാക്കുവാ൯.... കാരണം
പണക്കൊഴുപ്പാലെന്തും ചെയ്യുന്ന
മനുഷ്യ ബന്ധങ്ങളെ പണത്താലളക്കും
ബന്ധുക്കളാണ് നിനക്കു ചുറ്റിലും
കളയുവാനാകില്ല.... ജീവനെനിക്ക്
കാത്തിരിക്കുന്ന കൂടപ്പിറപ്പുകളുണ്ടെനിക്ക്...

 

പണമെന്നിലെത്തുന്നേരം
വരുമൊരുനാള്....അതുവരെ.... നീ
എനിക്കായി.... കാത്തിരിക്കുമെന്കില്
(രാജ്മോഹ൯)

 

 

അപ്പൂപ്പ൯താടി

Image may contain: outdoor

 

അകലേക്ക് അനന്തതയിലേക്ക്
    പറന്നകലുകയാണ് നീ

ദിശയില്ലാതെ ദിശാബോധം തീരെയില്ലാതെ

 

പല ജീവിതവും ഇന്ന് അലയുകയാണ്
ദിശയില്ലാതെ നിന്നെപ്പോലെ....

 

പുതിയ തലമുറ തേടുന്നു പുതു

വഴികളോരോന്നായ്..
നിന്നെപ്പോലെ ദിശയില്ലാതലയാനായ്
ലക്ഷ്യമില്ലാതലയും നിന്നെപ്പോലെ
അപ്പൂപ്പ൯താടിയായ് തീരാനായ്
അലയുന്നുണ്ട് ഇന്നു പലരും...


കടമകളില്ലാത്ത ജീവിതവഴി
തിരയുന്നുണ്ട് പലരും
തിന്മയുടെ പടവുകൾ താണ്ടി
പണമെന്ന ലക്ഷ്യപ്രാപ്തിക്കായ് 

ഓടുന്നുണ്ട് പുതു തലമുറയിലെ പലരും...

  

നേരെ നടക്കാൻ നീരായ് നടക്കാൻ

  ശീലിക്കണ്ടതുണ്ട് പലരും ....( രാജ്മോഹ൯)

കറുപ്പ്

Image may contain: one or more people and closeup

 

നി൯ മൗനത്തി൯ ഇടനാഴികളിലെവിടെയോ
എന്നോർമ്മയുടെ കറുപ്പുണ്ട് 

കണ്ണുകൾ തുറക്കുന്ന കറുത്ത...
നീതി മാത്രം രക്ഷയായ്
തേടുന്നു അനവധി മനുഷ്യ൪......

 

കാട്ടിലും കടന്ന്
കാണുമ്പോഴൊക്കെ
മനുഷ്യരെപ്പോലും വേട്ടയാടും 
തിന്മയുടെ മുഖംമൂടിയണിഞ്ഞ മനുഷ്യ൪
പാവങ്ങളെ പോലും കുത്തി
മുറിവേല്പിക്കാറുണ്ട്...

 

നിണമണിയാത്ത പകലുകളിൽ
പേടിയില്ലാ രാവുകളിൽ
തിന്മയുടെ  മുഖങ്ങളില്ലാത്ത
നന്മയുടെ മൂടുപടങ്ങളിൽ

കറുപ്പിന്റെ നീരാളി കണ്ണുകളിൽ
തട്ടിവീഴാത്ത നാളെകളാണ്
എ൯െറ സ്പ്നം ......


തിന്മയുടെ മൂടുപടങ്ങൾക്ക് പുറത്തും
നീതിയുടെ കറകളഞ്ഞ
കറുപ്പ് മാത്രമായിരിക്കണം
( രാജ്മോഹ൯)

പ്രണയഗണിത0

 

 

പകലിൽ ജാലകങ്ങളിനിയും

തുറന്നിട്ടില്ല
    നാം...രാത്രിയെ
    മറിക്കടക്കാനാഗ്രഹിക്കുന്നത്....

പകലിൽ വരവിലൂടെയാണ് 

 

പ്രണയസിദ്ധാന്തങ്ങളിലൂടെ
നാം കണ്ടുമുട്ടും....പകലിൽ 
പ്രണയ ജാലകങ്ങളിനിയും
തുറന്നിട്ടില്ല...നിശയിലാണ് നാം 

 

ഇല്ലായ്മകളുടെ അടുക്കള ജാലകങ്ങളിനിയും
    തുറന്നിട്ടില്ല....പകലിനായ് കാത്തിരികുന്നു  
    ഇല്ലായ്മകളുടെ "ശിഷ്ട " സ്വപ്നങ്ങളിൽ

തട്ടി വീണു പോവുന്ന സങ്കീർണ്ണത..നിരന്തരം

 

പ്രണയ ന്യൂനങ്ങളിൽ പരാജയപ്പെട്ട
കണ്ടുമുട്ടുംമുന്നേ ജാഗ്രത പുലർത്തേണ്ടിയിരുന്ന
ഇല്ലായ്മ മറിക്കടക്കാനായി നാം
പരാജയപ്പെട്ടവരുടെ പ്രതിരോധശേഷികളില്ലാത്ത
പ്രതീക്ഷകൾ രണ്ടറ്റങ്ങളും കൂട്ടിമുട്ടുമ്പോൾ
ശൂന്യ ജീവിതങ്ങളുടെ മറിക്കടക്കാനാഗ്രഹിക്കുന്ന
പ്രതീക്ഷ....നിറഞ്ഞ പകലിന്റെ ജാലകങ്ങൾ

 

പ്രണയമെന്നതിന്റെ, മറു പാതിയിൽ
ജീവിതത്തിന് എന്ത് പേരിടണം?
ഉത്തരങ്ങളുടെ ആകാശമാണിപ്പോൾ വീടിന്റെ മേൽക്കൂര
അളവില്ലാത്ത ഭൂമിയുടെ രണ്ടറ്റങ്ങളിലേക്ക്
പ്രതീക്ഷ....പ്രണയഗണിതങ്ങളിൽ...    (രാജ്മോഹ൯) 

നാളെ

Image may contain: sky, grass, outdoor and nature

 

ഒരു ജനതയുടെ സ്വപ്നമായിരുന്നു
    അന്നീ.... നെല്ല് വിളയും.... ഭൂമി


    ഇന്നു വയലുകളെല്ലാം സ്വപ്നങ്ങളുടെ
    മറുകരക്കാണ്.... വയലെല്ലാം മണ്ണിട്ട്....

കൃഷിയും, മണ്ണും മറന്ന് കെട്ടിപ്പൊക്കുന്നു
    സൗധങ്ങളൊരുക്കുന്നു നാം

ഉപഭോഗ സംസ്കാരത്തിന്റെ വക്താക്കളാകുന്നു

ഈ ജനത....

 

 

വരുംതലമുറയ്ക്കായ് നാം..... കരുതുന്നു
    വറുതിയുടെ, വിലക്കയറ്റത്തി൯െറ
    മധുരമില്ലാ.... നാളെ......(രാജ്മോഹ൯) 

കാത്തിരിപ്പ്

 

 

എപ്പോഴെങ്കിലും ഒക്കെ

കനവിലൊന്നു തുന്നിക്കൂട്ടിയ
കുറേ നനുനനുത്ത
പ്രിയതരമാം സ്വപ്നങ്ങൾ......

 

അതിൽ സ്വന്തമായി
കിട്ടാ൯ മോഹിക്കുന്ന
കീറിപ്പറിഞ്ഞ, നനുത്ത...
കുറേ മധുരമേറും മോഹങ്ങൾ.....

 

സ്വന്തമാവില്ലെന്നറിഞ്ഞിട്ടും
തേച്ചുമിനുക്കിയ പുഞ്ചിരിരിയുമായ്
നല്ല നാളെയെ കാത്തിരിക്കുന്ന ഒത്തിരിപ്പേ൪....

 

അതാണ്....ആ കാത്തിരിപ്പാണ്
പല ചിന്തയാലെന്നും പല ജീവിതങ്ങളും..
നമുക്കുചുറ്റും ജീവിച്ചിരിക്കുന്നത്...

 

വ്യ൪ത്ഥമെന്നറിഞ്ഞും
ഒരു നല്ല നാളെയെത്തുമെന്ന
ആ ചിന്ത ഇനിയും നയിക്കും
മുന്നോട്ടു തന്നെ...... നമ്മെ......
(രാജ്മോഹ൯)

നീ

Image may contain: tree and outdoor

 

അലകടലിനിപ്പുറം
തീരമണയുന്ന ചെറു തിരകൾക്ക്

മായ്ക്കുവാനാകാത്തൊരു
പേരുണ്ട്... മനസ്സെന്ന മരീചികയിലായ്
കൊത്തിവച്ച സ്നേഹം എന്നത്.....

 

നി൯െറ ഹൃദയമാണ് എന്റെ അക്ഷരങ്ങളായ്

തിരകൾക്ക് മുമ്പിലായ് കൊത്തിവെച്ചത്
എന്റെ ഹൃദയത്തിലായിരുന്നു അപ്പോഴും
തിരയാണ്ടുപോയത്....

 

തിരയായ് നീ എന്റെ മിഴികൾ
തുറക്കുമ്പോൾ ഒരു പുഞ്ചിരിയോടെ
എന്റെ ഓർമ്മകളെ മറ്റൊരു തിര
എന്തിനായ് കവർന്നെടുക്കുന്നു....

നിദ്രയിലെന്റെ സ്വപ്നങ്ങളെ തിരയായ്

നീ ....എന്തിനായ് കവർന്നെടുത്തു........

 

നീ  കാതോരം നിറഞ്ഞു പോയൊരാ

ശബ്ദമായ് ഇന്നുമെന്നിലുണ്ട്

എല്ലാ പുലരിയിലുമൊരുണർത്തു പാട്ടായ്
    എപ്പോഴും എ൯ നിദ്രയിലൊരു

താരാട്ടു പാട്ടായ് നീ നിറയുന്നു....

 

കാതോരം എപ്പോഴും ഒരു കൊഞ്ചലോടെ

ഓർമ്മകളിലെല്ലാം നീ നിറയുകയാണ്

അകലെയാണെങ്കില്ലും എപ്പോഴും.....


   നിറയുകയാണരികിലായ് നീ 

നീ മനസ്സിലായ് നിറയുന്നതാണ്

എന്റെ ഓരോ നിമിഷവും നീയാണെന്നറിയുക....(രാജ്മോഹ൯)

 

 

 

ചിലന്തി വല

Image may contain: outdoor and nature

 

പൊട്ടിയ വല പലവട്ടം
കൂട്ടിയിണക്കി നീയൊരുക്കുന്നു
അന്നത്തിനായൊരു വല
ചിലന്തി വല....

 

ജീവിതം കഠിനമായ പരീക്ഷണമായ്
മുന്നോട്ടു നയിക്കുന്ന വേളകളിൽ
മനുഷ്യരൂപത്തിലും ചിലരൊരുക്കും
പല പല ചിലന്തി വലകളും...


പെട്ടുപോയാലോ പരിതപിക്കുന്നു
ഒടുവിലോ.... പിറുപിറുത്തു പോകുന്നു
അതൊരു ചിലന്തിവലയായിരുന്നെന്ന്....

 

കണ്ണു തുറക്കുക തിന്മ നിറഞ്ഞ പല മനുഷ്യരൊരുക്കും

ചിലന്തി വലയിലകപ്പെടാതെ
സൂക്ഷ്മമായ് നീങ്ങുക ഈ ജീവിത വഴിത്താരയിലൂടെ.....
(രാജ്മോഹ൯)

പ്രണയം

 

 

പ്രണയം ഒരിക്കലൊരു
കഥയായ്.... നമ്മെത്തേടിയെത്തുന്നു
അത് നാം കണ്ട ഒരു സിനിമയിലെ
കഥപോലെയായിരിക്കാം....

 

പ്രണയം നാം വായിച്ച

മുത്തശ്ശിക്കഥകൾ പോലെ...ഒന്നായിരിക്കാം
എന്നുമൊരു സത്യമാവാൻ നാം
കൊതിക്കുന്ന ഒരു.... യഥാ൪ത്ഥ കഥ...

 

നമ്മുടെ ഇഷ്ടങ്ങളിലേറ്റവും
വലുതായി തീരുന്നു പ്രണയമെന്നും
അറിയാതെ... എപ്പോഴോ
നമ്മെത്തേടി.... വരുന്നു.... പ്രണയം
(രാജ്മോഹ൯)

 

വസന്തകാലം....വരവേ

ശിശിരകാലം പൊഴിച്ചിട്ട മഞ്ഞ്
എന്നിലേക്ക് കൊഴിയവേ
മുകളിലെ ശിഖരങ്ങൾ നോക്കി
ഞാനും വിതുമ്പിടുമ്പോൾ
ശിലയായി മാറിയ ചില്ലയൊന്നിൽ
കുയിലായ് നീ പാടാൻ മറന്നിരുന്നു......

 

ഒരു പൂക്കാലമായ് നീ വന്ന് ഒരു വസന്തമെന്നിൽ
പലതരം വർണ്ണങ്ങൾ വാരിവിതറിയ ആ നാൾ
ഒാ൪മ്മച്ചിരാതൊന്നിലൊളിപ്പിച്ചു ഞാനും

വീണ്ടും പൂവിട്ട മരച്ചില്ലകളിൽ
വഴിപോക്കനായൊരു കുയിലായ് വന്നു
വരവറിയിച്ചു മടങ്ങിപ്പോയതെന്തേ നീ....

 

ശിശിരവും വസന്തവും മാഞ്ഞുപോകവേ
വറ്റാത്ത വേനൽ ഒപ്പം നിന്നോ൪മ്മയും
എന്നിലിന്ന് ബാക്കിയായി

വീണ്ടും തളിർക്കുവാൻ കാത്തിടാതെ
എ൯.... നീറുന്ന മോഹത്തിൻ വിത്തുകൾ
മറവിയിലേക്കു വലിച്ചെറിയട്ടേ....?

 

വേണ്ടിനിയും എന്നിലൊരു തളിർച്ചില്ലയും
പൊഴിയുവാൻ മാത്രമായൊരു പൂക്കാലവും
ഇനിവേണ്ട....എന്നിലെ ഓർമ്മതൻ മാനസച്ചില്ലയിൽ
വിരുന്നുണ്ണുവാനൊരു കുയിലണയും
ആ വസന്തകാലം .....
(രാജ്മോഹ൯)

 

ഇരുട്ടു കനക്കുമ്പോൾ....

 

സൂര്യകിരണമകലവേ

ഇരുട്ടു കനക്കുമ്പോൾ
ഇടയിലെവിടേയോ കനംവെച്ച മൗനം

പാതിയിലെവിടേയോ മുറിയവേ
ഇരുട്ടിനുള്ളിലായ് തീരുന്നു നാം.....


കനം വയ്ക്കുന്നു ഇരുട്ട് ചുറ്റിലും

ഇഴജന്തുക്കളോ ഇഴഞ്ഞു വരുന്നു
പാപികളുടെ കറുത്ത കൈകൾ
വരിഞ്ഞു മുറുകുന്നു
പാവമാം വഴിയാത്റികരെ....

 

കവ൪ച്ചയാലൊരുകൂട്ടരോ
തീ൪ക്കുന്നു രാത്രിയൊരു
ഭീകരമായ അനുഭവമമായ്

ഭീകരന്മാരാം മനുഷ്യരുടെ
അഴിഞ്ഞാട്ട വേദിയായ്
ഇരുട്ട് വന്നുചേരുന്നു.... ദിനവും....

 

തെരുവ് നായ്ക്കളോ രാത്രികളെ
ഭീതിയാലൊരു പുകമറയൊരുക്കുന്നു..

 

കാമവെറി പൂണ്ട മനുഷ്യജന്മങ്ങളോ
ഒരുക്കുന്നു രാത്രി കാലങ്ങളിൽ
ഇരുട്ടിനെ മറയാക്കി...പലതാം
അരുതായ്മകളൊത്തിരി...

 

വേണം തുറന്ന കണ്ണുകളോടെ
ഒരു ജനത.... ഇരുട്ടിയാലോടിയടുക്കും
ഈ തിന്മകളോടെതിരിടാനായ്....
(രാജ്മോഹ൯)

 

നീയെന്റെ പ്രിയ കവി

No photo description available.

നീയറിയാതെ ആദ്യം നിൻെറ

അക്ഷരങ്ങളെയും പിന്നീടെപ്പോഴോ

നിന്നെയും ഞാ൯ പ്രണയിക്കുന്നവൾ ആയിത്തീ൪ന്നു

എ൯െറ ആത്മാവിന്റെ ആഴങ്ങളിലെവിടേയോ

നനഞ്ഞ മിഴികളാൽ നിന്നെ ഞാ൯
     അനുസ്യൂതം വായിക്കുകയായിരുന്നു...

 

നിൻ കവിതകലൂടെ നി൯െറ സാമീപ്യം
    എന്നിലൊരു വർഷപാതമായ് പതിക്കുകയായിരൂന്നു

മഷിത്തുള്ളിയാലെന്നും നീ തീ൪ത്ത

ഓരോ വരികളിലും ഞാ൯ നിന്നിലൊന്നായ്
    അലിയുവാൻ മോഹിക്കുന്നവൾ

ആയിത്തിരുകയായിരുന്നു....

 

കാവ്യ വർണ്ണങ്ങളാൽ നീ തീ൪ത്ത
    കവിതക്കായ് മനസ്സാം വർണ്ണങ്ങളാൽ

നിനക്കായ് എന്നും പ്രണയക്കൂടാരം
    തീർക്കുന്നവൾ ഈ ഞാ൯...

 

നിൻ പ്രണയത്തൂലികയിൽ
നീയറിയാതെ അനുരാഗലോലയായ്
അറിയാതെ അലിയുന്നവൾ ഈ ഞാ൯..

 

എഴുതിത്തീരാത്ത നി൯െറ രാവിൽ
സ്വപ്നം വിരിയുമാ മിഴികളിൽ

കുളിരായ് എന്നും നിന്നെ

പുതയ്ക്കുന്നവൾ ഈ ഞാ൯...

 

 പ്രണയമായ് നി൯ തൂലികയാലെ
     രചിച്ച കവിത, മൗനം ചാലിച്ച

ഏ൯ മിഴികളാൽ വായിക്കവേ...

ജന്മജന്മാന്തരങ്ങൾക്കപ്പുറത്ത്

നിന്നെപ്പോഴോ ഞാ൯ നിന്നെ

ആവാഹിച്ച് എ൯ ഹൃദയത്തിൽ

കുടിയേറ്റിയവൾ എന്നറിയുന്നു...

 

നീയോ  എനിക്കു പ്രിയ കവിയായ്...

എന്നിലെ മോഹങ്ങൾക്ക് കവിതയാലൊരു

സ്വപ്നച്ചിറകുകൾ എന്തിനു നല്കി...

 

അറിയുക.... പ്രണയത്തിന്റെ ആ പറുദീസയിൽ
   എനിക്കൊപ്പം നീയും പാറുന്നവൻ...

പൂത്ത് വിടർന്ന എൻ സ്വപ്നമാം
   പൂവിലെ മലരുകളിൽ.....


   മധു ശലഭമായ് പാറിടും
   കവിതയായ് പ്രണയാമൃതം നുകരുന്നവൻ...നീ

എ൯ ഇടനെഞ്ചിനുൾപ്പുളകമാകും
ഇടവപ്പാതിയായി ....നി൯ മനോഹര
കവിതകളെന്നും എന്നിൽ തോരാതെ പെയ്തു
നിറയുന്നു.....ഒരു പേമാരിയായ്..

 

കാവ്യമായ് ആദ്യ പ്രണയത്തി൯ വേവുകൾ
അഗ്നിയായ് എന്നിലെന്നും
ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നവൻ..നീ

എ൯ ഹൃദയം എന്നോ തീറെഴുതിയ വിശ്വാസ
പ്രമാണങ്ങളാൽ നീ തീ൪ത്തു....


നി൯െറ മൗനത്തിന്റെ കൂട്ടിൽ

എന്നെ ഏകയാക്കി നീയെഴുതുന്നു...
പ്രണയ നോവാൽ എന്നെ
നിറയ്ക്കുന്ന മനോഹര കവിത....

 

മധുരമൂറുമൊരു പഴത്തിന്റെ രുചിയായ് ...
എൻ സിരാതന്ത്രികളെ ത്രസിപ്പിച്ച്...
എൻ കനവുകളിൽ ചുറ്റിപ്പടരുന്നു...
നീയെഴുതും പുതിയ കവിതകളെന്നും....

(രാജ്മോഹ൯)

 

ഓണമേ....വരിക..

Image may contain: plant, grass, outdoor, nature and text

വരിക നീ പൊന്നോണമേ
ഈ ചിങ്ങത്തിലൊരു
ആഘോഷത്തേരൊരുക്കവുമായ്

നന്മതൻ കഥയുമായ്...


മാവേലിത൯ കാലത്തിലേക്ക്
തിന്മയില്ലാതിരുന്നൊരാ കാലത്തി൯ മേ൯മ
ഈ തലമുറയോട് ചൊല്ലാൻ വരിക...നീ
വരിക പൊന്നോണമേ....

 

കള്ളവും, ചതിയുമില്ലാത്തൊരാ
ഭുതകാലത്തിലേക്കിന്നും
വഴിക്കണ്ണുമായ് കാത്തിരിക്കുന്നു
പ്രജകളാം ഞങ്ങളിന്നും
വരിക മാവേലി....

 

പുസ്തക ചിന്തകളിലോ
ഒരൊഴിവു കാലമായി
ആശങ്ക നീക്കി ആഘോഷ കാലവുമായ്
വരിക പൊന്നോണമേ....

 

ജാതിത൯ വേലിക്കെട്ടില്ലാത്ത
സ്നേഹമാം വൻമതിലിലോ
തീ൪ക്കുന്നു സ്നേഹ സന്ദേശവുമായ്
മലയാളക്കരക്ക് നന്മയേകാൻ
വരിക പൊന്നോണമേ.....

 

തുംപയും തുളസിയും
മണ്ണിലും മനസ്സിലും വിരിയിക്കാനായ്
പുതുപൂക്കൾ ഏറെ
വാരി വിടർത്തി പൂക്കളമൊരുക്കാനായ്
വരിക പൊന്നോണമേ....

 

കാലഘട്ടങ്ങളുടെ ഓട്ടപ്പാച്ചിലിലും
ഈ നന്മനിറഞ്ഞ ഓണാഘോഷം
നിലക്കാതിരിക്കമെന്നുമീ മാമലകളുടെ
നാട്ടിലെന്നു നാം....തീരുമാനമെടുക്കുക


പാടുക നാമൊന്നായി
വരിക പൊന്നോണമേ...
(രാജ്മോഹ൯)

 

വേണം.... രണ്ട് കണ്ണ്

Image may contain: drawing

കടിച്ചുകീറുന്നു തെരുവു നായ
നമ്മുടെ പ്രിയപ്പെട്ടവരെ
അവ കാണുവാനും വേണം
ഈ ജനാധിപത്യ രാജ്യത്ത്
നമ്മുടെ രണ്ടു കണ്ണും....

 

കൂട്ടം തെറ്റി നാടിറങ്ങി നാട്ടാരെ
ഭീതിയിലാഴ്ത്തും കാട്ടാനകളെ
തളക്കാനായ് വേണം നീതിയുടെ
രണ്ട് കണ്ണുകള്‍ ......

 

വേണം നമുക്കും
രണ്ടു കണ്ണുകള്‍... നമ്മുടെ സോദരിമാരെ
തെരുവിലപമാനഭീതിയിലാഴ്ത്തുന്ന
കാമക്കണ്ണുകളെ തിരിച്ചറിയാനായിനിയും

നന്മതിന്മകള്‍ വേ൪തിരിച്ചറിയാനായ് ....


ആവശ്യത്തിന് പ്രതികരിക്കാനായ്
വേണം.... പുതു തലമുറയ്ക്കിന്ന്
തിരിച്ചറിവേകാനൊരു കണ്ണ്...

 

ജീവിതമറിയാനും.... ജീവിതമെന്ന
നാടകം.... ആടിത്തീ൪ക്കുംവരെയും
വേണം നമുക്കിന്ന്...കാഴ്ച്ചക്കായ്
രണ്ട് കണ്ണ്......

(രാജ്മോഹ൯)

 

മഴമേഘങ്ങളേ.....ശാന്തിയേകൂ

 Image may contain: grass, text, nature and outdoor

അകലെ ആകാശവീഥിയിലുടെ
ആ൪ത്തിരമ്പി കടന്നു വരുന്നു നീ....


അനന്തവിഹായസ്സിന്റെ
താഴ്‌വരയിലൂടെ മഴയുടെ നനുത്ത
സന്ദേശവുമായി നീ കടന്നുപോകുന്നു...

മഴ മേഘങ്ങളുണ്ട് ആകാശത്ത്
ചില വെളുത്തവ....ചെറുമഴക്കായ്
ചില കറുത്തമേഘങ്ങളും പെരുമഴക്കായ്..

 

ചിലപ്പോളൊക്കെ മനസിലും കാ൪മേഘം
ഉരുണ്ട് കൂടുന്നു ചില സന്ദേശവുമായി
അവ കടന്നുവരാറുണ്ട്...സംശയവുമായ്


അങ്ങനെ ചിലമേഘങ്ങൾ തക൪ക്കുന്നു
അനവധി.... ജീവിതങ്ങളെ.....

 

മഴപെയ്ത് ആകാശത്തിന്റെ
ഇരുണ്ട കാ൪മേഘ താഴ്‌വര
തെളിഞ്ഞപോലെ
തുറന്ന് പറഞ്ഞ് മനസ്സ് തെളിക്കുക...

 

ഇന്നും ഇരുണ്ട മേഘങ്ങളുടെ സംശയ
തടവറയിൽ ബന്ധനത്തിലായ
പല മനുഷ്യ മനസ്സും ആത്മശാന്തിയിലാത്ത
നിത്യബന്ധത്തിൽ ആശങ്കയും
നാളെയുടെ ആകുലതകളുമായ്
കാലം കഴിക്കുന്നു....

 

ഓർക്കുക ഇന്നിനപ്പുറം

ശാശ്വതമില്ലൊന്നും
നാളെയെന്നത് ഒരു മിഥ്യ....


പെയ്തു തീ൪ക്കുക സങ്കടങ്ങളൊക്കെയും
മഴയായ്, തുറന്ന് പറച്ചിലായ്
സാന്ത്വനക്കടലായ് അരികിലണയും
നിങ്ങളുടെ പ്രിയരാം

സ്നേഹക്കടലുകളെന്നും..
(രാജ്മോഹ൯)

 

മഴ

Image may contain: outdoor, water and natureനീ വരാത്ത നാളുകളിലൊക്കെ
മാധ്യമ വാ൪ത്തയിലെല്ലാം
കാടു നശിച്ചതിനാലോ
ഇനി മഴയില്ലെന്ന് ഘോരഘോരം
ആശങ്കയാലുഴലുന്നു കുറേപ്പേ൪...

 

നീയൊരു പേമാരിയായ്
ആഞ്ഞു പതിക്കവേ കണ്ടതില്ല
ച൪ച്ചയൊരിടത്തും....


 മഴക്കെടുതിയിലുഴലും
ഒരുകൂട്ടം ജനത.... കാത്തിരുന്നു...

മഴയൊന്നു ശാന്തമാകാ൯---(രാജ്മോഹ൯)

 

മരുഭൂമിയിലെ.... ഓർമ്മ

Image may contain: ocean, text, outdoor, water and nature

എനിക്കെഴുതാൻ നിന്നോ൪മ്മകളും

നീയില്ലാതെ ഞാ൯ നടന്ന
വേവുന്ന പകലുകളെക്കുറിച്ചുമാണ്

ആ ഓർമ്മകൾക്ക്
മരുഭൂമിയിലെ കൊടും ചൂടാണ്...

 

എന്നിൽ ഒരു സാന്ത്വന മഴയായ്
പെയ്യാൻ നീയില്ലാതെ
നീണ്ടു പോവും രാവുകൾക്ക് 
തീരെ ജലാംശമില്ലാതെ വറ്റിവരണ്ട
പുഴയുടെ പരവേശമാണ്...

 

എന്നിൽ നീ കാറ്റായ് അലയടിച്ച
ആ നിനവുകളുമായ്, നീയില്ലാതെ
പോവുന്ന സന്ധ്യകൾക്ക്
വേലിയിറക്കം വന്ന കടലി൯െറ
അലകളില്ലാത്ത ശൂന്യതയാണ്..

 

നീയില്ലാതെ നി൯ നിനവായ്
വന്നുപോകുന്നു ദിനരാത്രങ്ങളെന്നും

 

വന്നുപോം ആ ദിനരാത്രങ്ങളെന്നിലെന്നും
നി൫യില്ലാതെ ജീവനില്ലാതെ
എഴുതിത്തീ൪ക്കട്ടെ ഞാനീ
ഭൂമിയിലെ നന്മ, തിന്മകളുടെ

കഥക്കൂട്ടുകളനവധി

 

എൻ വിരൽത്തുപിലെന്നും
വിടരുന്ന കവിതകളിൽ
ചിറകറ്റുവീണ കിളിയാണ്
മനോഹര സ്വപ്നമാണ്...നീ...


നിന്നിലെ സ്നേഹ സാന്ത്വനം
എന്നുമൊരു പ്രണയാർദ്ര ഭാവം

ചേതനയാ൪ന്നൊരാ വിരഹത്തിൻ
ഭാവമാ൪ന്ന വരികളും
എ൯ സ്വപ്നങ്ങളെ കീറിമുറിച്ച
ഒരു പ്രണയഗീതത്തിൻ വരികളായ്...

 

പെയ്തൊഴിയാത്ത പേമാരിപോലെ
എ൯ ഹൃദയതാളങ്ങളെ നീ സങ്കീർണ്ണമാക്കുന്നു.
ആ ചിന്തകൾ വരികളായ് എഴുതവെ

തെളിയുന്നു നീയെന്നരകിലോ ഒപ്പം..
എഴുതട്ടെ വിരഹത്തിൻ

ഏറെ പ്രണയകാവ്യങ്ങളും..

 

നനുനനുത്തൊരീ.. രാത്രിതൻ
അവസാന യാമമെ൯കിലും
വന്നുചേരുക സ്വപ്നമായ്
നീയെൻ ചാരത്ത്.....

 

വർണ്ണമേഘം നിഴല് വിരിക്കുമാ
മാനത്തു.... പ്രണയഗീതവുമായ്
മിന്നാമിനുങ്ങായി വെട്ടം പരത്തിയും,
അഴിവാതിലൂടെ തഴുകിയെത്തുന്നൊരാ
കാറ്റിലായ് നീയെന്റെ പ്രണയമായ് മാറിയും

 

പിന്നെ ,പെയ്തുതീരാത്തൊരാ

പേമാരിയിൽ എ൯ കരളും പറിച്ചു നീ

സ്വപ്നമായ്തീ൪ന്നതും എന്നോട് ചേർന്നതും....

 

ഇന്നെൻ തൂലികതുമ്പിൽ പൊഴിയുന്ന
പ്രണയം ആവാഹിച്ചൊരീ വരികളിൽ


ഇരുളിന്റെ ചങ്ങലക്കെട്ടിൽ തുടിക്കുന്നു
വിടരാൻ മറന്നൊരാ പ്രണയത്തിൻ രോദനം..


വിടരാതെ, കൊഴിയാതെ, ചിറകറ്റുവീഴാതെ
ഓർമ്മച്ചിരാതിലെ ഞെട്ടറ്റു വീഴാത്ത
പ്രണയത്തിൻ രോദനം......
(രാജ്മോഹ൯)

ലഹരി

 

സ്വപ്‌നവേഗം

 Image may contain: one or more people

 മനസ്സി൯ ചിമിഴിലിലെന്നും മഴവില്ലിൻ

   ഏഴു വർണ്ണങ്ങൾ പോലൊളിമിന്നും
    നിറച്ചാ൪ത്തു ചാലിച്ച നിരവധി

സ്വപ്‌നങ്ങൾ... വേഗതകൂടിയ

അനവധി സ്വപ്‌നങ്ങൾ...

 

പ്രായത്തിനൊത്തു

സ്വപ്‌നവർണ്ണങ്ങളതിലൊരു

വല്ലാത്ത നിറക്കൂട്ടിലാണ്
    മനുഷ്യരായ ....നാം...

 

പ്രണയങ്ങളെല്ലാം പുഷ്പിക്കുന്നതീ
ജീവിതമെന്ന സ്വപ്നലോകം
പിടിച്ചടക്കാമെന്ന മിഥ്യാധാരണയിലത്റേ.....

 

ജീവിതത്തെ നേരായ് നേരിടുമ്പോളറിയാതെ
ഒാ൪മ്മിക്കുമാ പ്രണയകാലമൊരു
വലിയ ജീവിതത്തെ നയിക്കുന്ന
സ്വപ്‌നലോകം മാത്രമെന്നതും...

 

ഇന്നലെ എന്നതും ഒരു സ്വപ്നമായ്
ഇനി നാളെയെന്നതും മാറി മറിയുന്ന
മാറ്റേറുമൊരുമൊരു സ്വപ്‌നമായിരിക്കും...

 

വർണ്ണ ശബളമാം നാളെകളെ

സ്വയം ഉണർത്തുന്ന മധുര സ്വപ്‌നങ്ങൾ
രാത്രിയെന്നത് പകലിനപ്പുറമുള്ള...
വെളിച്ചവും നിറമാ൪ന്നതുമായ
സ്വപ്നഭൂമികയാകവേ....

 

നിഴലായ് നിലാവായ് സ്വപ്‌നങ്ങൾ

പകലി൯ ചൂടിലോ തളരാതെ സ്വപ്‌നങ്ങൾ

 കുളി൪മഴ പോലെ മനസ്സിലേക്കൂ൪ന്നിറങ്ങുന്ന
      നനുത്ത സ്വപ്‌നങ്ങൾ..


    മനസ്സിനെ എന്നും തഴുകിയുറക്കുമീ
    നല്ല സ്വപ്‌നങ്ങൾ

വർണ്ണച്ചിറകുകുമായ്

ഒത്തിരി സ്വപ്‌നങ്ങൾ..

 

അനന്തതയിലേക്ക് നമ്മെ

നയിക്കും സ്വപ്‌നങ്ങൾ

വേഗതയാ൪ന്ന നനുത്ത
     ഒത്തിരി സ്വപ്നങ്ങളുടെ നിറക്കൂട്ടിലാണ്
    നാം ജീവിതം തേടിയലയുന്നതെന്നറിയുക...
    (രാജ്മോഹ൯)

മഴയോ൪മ്മ

Image may contain: plant

കടന്നു പോയ ആ ബാല്യം
ഒരു മഴയോ൪മ്മയായ്
കാലയവനികയ്ക്കിപ്പുറം
തിരിഞ്ഞു കാതോര്‍ക്കവേ...

 

മഴ നനഞ്ഞു കടന്നു പോയ
ഒത്തരി നിമിഷങ്ങള്‍ തന്‍
നെടു വീര്‍പ്പു മാത്രമായ്
നീണ്ട മഴവീണ പകലുകള്‍
നീണ്ട മഴയൂ൪ന്ന രാവുകള്‍...

 

മഴനനഞ്ഞസ്വപ്നങ്ങള്‍ തന്‍

ചിതാഭസസ്മവുമായി
    ഞാന്‍ കാതോര്‍ത്തുനില്ക്കവേ

ഇന്നലെകളിലേയ്ക്ക് ഞാ൯
    തിരിഞ്ഞു നോക്കവേ....


കത്തിത്തീ൪ന്ന കനലെരിഞ്ഞ
പകലുകള്‍ക്കും അക്കരെ
മഴനനഞ്ഞ ഒരു പൂക്കാലമുണ്ടായിരുന്നു
ഇന്നത് ഓര്‍മ്മകള്‍ മാത്രം

കെവെള്ളയില്‍ ബാക്കിയായത്....

ഊര്‍ന്നു പോയൊരാ നനുത്ത സ്വപ്നത്തിന്‍റെ
     മഴക്കാല ഓര്‍മ്മകള്‍ മാത്രം..

 

എന്നുംമെന്നും കൂടെയെത്തും
മനോവേദനകള്‍ പോലെ
എരിഞ്ഞടങ്ങിയ സ്വപ്നങ്ങളുടെ
ഓർമ്മച്ചിരാതായ് ഓടിയെത്തും
ഇന്നുമാ മഴനനഞ്ഞ കുട്ടിക്കാലം...

 

തിമി൪ത്തുപെയ്യും പെരുമഴക്കു മു൯പേ
നനുത്തുപെയ്യും ചാറ്റലിലോടിക്കളിച്ചതും
പനിപിടിച്ച് ചുരുണ്ട് കൂടി

മടിപിടിച്ച നാളുകളിലെ
ഓർമ്മകളെന്നും മനസ്സിനൊരു
സാന്ത്വനമായ് ഇന്നും ഞാ൯ കരുതിടുന്നു
(രാജ്മോഹ൯)

നീയും... ഞാനും

 Image may contain: 2 people, people smiling, people standing and outdoor

ഒഴുകിത്തീരാത്തൊരു കടലായ് തീരാം

നമുക്കിനിയുള്ള യാത്ര ഒരുമിച്ചാകാം.....
     കവിതയായ് വരികൾ ഞാൻ കുറിക്കാം..
     നീയത് ഈണമിട്ട് പാടുക...

 

എഴുതാനെനിക്ക് വാക്കുകൾ കിട്ടാതെ

നിശബ്ദതയിലോ... ഞാനലയുമ്പോൾ

നീയെനിക്ക് ആശയമേകണം

സന്തോഷത്താലെൻ കണ്ണുനിറഞ്ഞാലോ
     ചിരിയാവുക..നീയെനിക്ക്...
    സങ്കടം വന്നെൻ മനം വിങ്ങുമ്പോൾ
   നീയെൻ കണ്ണീരാവണം.....

 

നനുനനുത്ത ഓർമകളിലെൻ

ഇടനെഞ്ച് പൊള്ളുമ്പോൾ

നോവാറ്റും പ്രണയരാഗമായ്
    സാന്ത്വനമായ് നി൯ സാമീപ്യമേകണം

സുഗന്ധം വമിക്കുന്ന ഒരു മുല്ലപ്പൂവായ്...
     നീയെ൯ നിദ്രയിലെത്തണം....

 

മടിപിടിച്ചിരുന്നാലോ..... കുസൃതിയായ്

ചൊടിപ്പിക്കുമൊരു കൂടെപിറപ്പാവുക..നീ

ക്ഷീണമെന്നെ തളർത്തിയാലോ...

 തലചായ്ച്ചുറങ്ങുവാൻ മടിത്തട്ടിലിടം നൽകുക....

 ഒരമ്മയായെന്നെയുറക്കുക..നീ

 

തെറ്റായെന്തെ൯കിലും വന്നുഭവിച്ചാലോ

ശാസിച്ചിടേണം...അച്ഛനെപ്പോലെ നീ

വാ൪ദ്ദക്യത്താലോ ഞാൻ

വീഴാനൊരുങ്ങുമ്പോൾ കൈതരുക

നീയെന്നാത്മ സുഹൃത്താവുക

സ്വപ്നങ്ങളിലെന്നുമേ.....നീയെനിക്ക്
     അഗ്നിയാകുക....വ൪ണ്ണച്ചിറകാവുക...

 

ഞാനുറങ്ങുമ്പോൾ തണുപ്പേകുമൊരുപിടി

സ്വപ്നമായ് നിന്നോ൪മ്മയാലലിയണം
     തളിരിട്ട പൂക്കൾ എന്നും കൊഴിയുമെ൯
    ആരാമത്തിലെ പൂവായ് ....മായാത്ത
    പൂക്കാലം നീയൊരുക്കുക....

 

 

വസന്തത്തിൻ സുഗന്ധമായ് എന്നരികിലെന്നും
     നിന്നോ൪മ്മ പരിലസിക്കും

കൂരിരുട്ടിൽ പരക്കും മിന്നാമിന്നിയായ്

നീയെനിക്ക്.... വെളിച്ചമാവുക..


    ഓർമകളിലെന്നും ജ്വലിക്കും അഗ്നിസ്ഫുരണമായ്

ഓമലാളേ നീയെന്നിലെന്നും ജീവിക്കുക

ഒരുമിച്ചെത്രനാൾ ഒഴുകാനാകുമെന്നറിയില്ല
    വറ്റാതിരുന്നെങ്കിലെന്നാശിച്ചിടട്ടെ ഞാനീ പുഴ...


    വിധിയെന്ന വിപത്ത് ഏശാതെ  കാത്തിടേണം

നീയെന്ന...എന്നാത്മാവിനെ

ശരമാരിയൊന്നും നിന്നിലേല്ക്കാതിരിക്കട്ടെ....
       (രാജ്മോഹ൯)

മഴ പൊഴിയും നാൾ

 Image may contain: tree and outdoor

മഴ വരുന്ന ആ നാളുകൾ
കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു
മഴ വർണിക്കാൻ ഏറെ ആളുണ്ടായിരുന്നു....

 

ഒടുവിൽ ഞങ്ങളുടെ വർണനക്കപ്പുറം നീ
പേമാരിയായി പെയ്തിറങ്ങിയപ്പോ
മനുഷ്യരേയും പക്ഷി മൃഗാദികളെയും
നീ മുക്കി...... തിമിർത്തു പെയ്തപ്പോൾ

പെയ്തൊഴിയാതെ നീ തിമിർത്തു പെയ്ത
ആ നാളുകളിൽ....

 

കാലങ്ങളായി കാത്തുവെച്ച സമ്പാദ്യവും
സ്വപ്നങ്ങളും നീ കവർന്നപ്പോൾ
നിശബ്ദരായി നിന്റെ ഭാവഭേദങ്ങൾ
കണ്ട്‌ ഓടിയൊളിക്കാൻ മാത്രമേ
ഞങ്ങൾക്കായുള്ളു........

 

നഷ്ട സ്വപ്നങ്ങളിലെന്നും നീ ചീറിയടിച്ച
ആ ദിനങ്ങളുടെ നിനവുകളാണ്
അണക്കെട്ടു കവിഞ്ഞും.... കുതിച്ചു കയറിയും
നീ തകർത്തത് ഏറെ ജീവിതങ്ങളാണ്...

 

മഴ വരും നാളുകളിന്ന് ഭയപ്പാടാണ്
പെയ്തൊഴിയാതിരുന്നാലോ
ചങ്കിടിപ്പാണിന്ന്... എല്ലാം
നശിപ്പിച്ചു നടനമാടും നിന്റെ
ഭാവങ്ങൾ...... ഓർമയിലെന്നും
ഭീതിയേകുന്നതാണ്......
(രാജ്‌മോഹൻ)

 

അഭിപ്രായങ്ങൾ

Image may contain: 1 person, night

 

Long ways to go ..thanks...K.Sachidanandan

( പ്രമുഖ കവി കെ.സച്ചിദാനന്ദൻ സർ ഈ കവിതാ സമാഹാരം വായിക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു . ഒരുപാട് സന്തോഷം -രാജ്‌മോഹൻ )

 

 

 

 

അഭിപ്രായം -Ajitha Rajan

 

ബുക്ക്‌ കണ്ടു...പെയ്യ്തൊഴിയാതെ എന്ന കവിത വായിച്ചു

 

കാലത്തിന്റെ ഓട്ടപ്പാച്ചിലിൽ അവൻ സമ്പാദിച്ചതൊക്കെയും ഞൊടിയിടയിൽ മഴവെള്ളപാച്ചിലിൽ കണ്മുന്നിൽ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന സങ്കടം. തകർച്ച എല്ലാം അതിന്റെ അവസ്ഥയിൽ വിവരിച്ചിട്ടുണ്ടേ.... ഓരോ തവണ ഈ കവിത വായിക്കുമ്പോളും മഴയുടെ ഭീകരത നേരിൽകാണുംപോലെ അനുഭവപ്പെടുന്നു.. നന്നായിട്ടുണ്ട്.

 

എനിക്കെ ഗുരുവിനോട് ഭക്തിനിർഭരമായ ഭയഭക്തി ബഹുമാനം ഉണ്ടായില്ല കാരണം വേർതിരിവ് കാണിച്ചു ...ഏകലവ്യനോടെ ബഹുമാനവും കാരണം...ഗുരുവിനോടുള്ള ഭക്തി ഗുരുശിഷ്യ ബന്ധം അതിന്റെ പവിത്രത ആ ശിഷ്യനിൽ ഉണ്ടാരുന്നതുകൊണ്ടാണല്ലോ തന്റെ പെരുവിരൽ ഗുരുദക്ഷിണയായി മുറിച്ചുകൊടുത്തത്..ആ ബന്ധത്തിന്റെ പവിത്രത ഇന്ന് കാണുന്നില്ല.  കവിത കൊണ്ട് ഒരുപകാരമുള്ളതേ നാളത്തെ തലമുറക്കെ ഗുരുശിഷ്യബന്ധത്തിന്റെ മൂല്യം മൂല്യം അറിയാൻ ഇതുപോലുള്ള സൃഷ്ടികൾ ഉപകരിക്കും...

ആശംസകളോടെ....-Ajitha Rajan

BEST QUOTE CAN CHANGE YOUR LIFE-DIGITAL BOOK

 

 

BEST QUOTE CAN CHANGE YOUR LIFE by [Mohan, Editor:- Raj]

ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള  പുസ്തകം -BEST QUOTE CAN CHANGE YOUR LIFE-Editor Rajmohan - വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯)  Price Rs.50/-

 https://www.amazon.in/gp/product/B0768G5MM2/ref=dbs_a_def_rwt_hsch_vapi_taft_p1_i6

 

HOW TO START A BUSINESS: AN EASY APPROACH TO BUSINESS-DIGITAL BOOK

 

HOW TO START A BUSINESS: AN EASY APPROACH TO BUSINESS by [MOHAN, RAJ]

 

ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള  പുസ്തകം -HOW TO START A BUSINESS: AN EASY APPROACH TO BUSINESS-Editor Rajmohan - വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯)  Price Rs.50/-

https://www.amazon.in/HOW-START-BUSINESS-EASY-APPROACH-ebook/dp/B076DCHSXP/ref=pd_ecc_rvi_4

HOW TO BECOME A LEADER

ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള  പുസ്തകം -HOW TO BECOME A LEADER -Written by:-  Rajmohan - വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯)  Price Rs.107.55/- 

 https://www.amazon.in/gp/product/B076DZZQLX/ref=dbs_a_def_rwt_hsch_vapi_taft_p1_i4

 

Cover art

 

ഹൃദയമർമരം (കാവ്യസമാഹാരം)

ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള  പുസ്തകം -ഹൃദയമർമരം (കാവ്യസമാഹാരം) -Written by:-  Rajmohan - വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯)  Price Rs.50/- 

https://www.amazon.in/gp/product/B0768JR8FG/ref=dbs_a_def_rwt_hsch_vapi_taft_p1_i3


ഹൃദയമർമരം (കാവ്യസമാഹാരം) (Malayalam Edition) by [Mohan, Raj]

THE WAY TO SUCCESS

 ലോകത്തിലെ ഏറ്റവും വലിയ app store ആയ GOOGLE PLAY STORE വില്പനയിലുള്ള  പുസ്തകം -THE WAY TO SUCCESS -Written by:-  Rajmohan - വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯)  

 

https://play.google.com/store/books/details?id=oNJPDQAAQBAJ

 

 

Cover art

AN EASY APPROACH TO SHARE TRADING:(SHARE TRADING BASICS TO ALL)

 AN EASY APPROACH TO SHARE TRADING: (SHARE TRADING BASICS TO ALL)

 

ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള  പുസ്തകം -AN EASY APPROACH TO SHARE TRADING: (SHARE TRADING BASICS TO ALL)-Written by:-  Rajmohan - വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക. Price Rs.50/- 

 

https://www.amazon.in/EASY-APPROACH-SHARE-TRADING-BASICS-ebook/dp/B076GPKQDD/ref=sr_1_2?keywords=AN+EASY+APPROACH+TO+SHARE+TRADING&qid=1574511955&sr=8-2

Impressum

Texte: Rajmohan
Bildmaterialien: Raj Mohan
Cover: Rajmohan
Lektorat: Raj Mohan
Übersetzung: Rajmohan
Satz: Rajmohan
Tag der Veröffentlichung: 14.09.2019

Alle Rechte vorbehalten

Widmung:
എഴുത്തിന്റെ വഴിയിൽ എന്നെ പ്രോത്സാഹിപ്പിച്ച, കൂടെ നിന്ന പ്രിയ സ്നേഹിതർക്കും, പ്രിയപ്പെട്ടവർക്കും , ഒപ്പം കവിത ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായി ഈ സമാഹാരം സമർപ്പിക്കുന്നു . അനുഗ്രഹിക്കുക

Nächste Seite
Seite 1 /