നവ മാധ്യമങ്ങളിലൂടെ ജനശ്റദ്ധ നേടിയ ഒരുപിടി കഥകൾ ഡിജിറ്റൽ ബൂക്കിലൂടെ ഇവിടെ അവതരിപ്പിക്കുന്നു.
Written by:- Raj Mohan M.com,BLIS,PGDCA,DTTM
രാജ് മോഹൻ
*************
തൃശൂരിലെ കുട്ടനെല്ലൂർ ആണ് സ്വദേശം. ഗൾഫിൽ ഫിനാൻസ് ഓഫീസർ ജോലി നോക്കുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ കിട്ടുന്ന സമയം സാഹിത്യ രചനകൾക്കായി മാറ്റി വക്കുന്നു. അക്ഷരം ഡിജിറ്റൽ മാസികയുടെ ചീഫ് എഡിറ്റർ ആണ്. നിറദേദങ്ങൾ എന്ന കവിത സമാഹാരത്തിൽ 8 കവിതകൾ പ്രസിദ്ധീകരിച്ചു. മഴതുള്ളി പുബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കഥ / കവിതാ സമാഹാരത്തിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷരദീപം/അക്ഷരമുദ്ര എന്നീ പ്രസാധകരുടെ കവിതാ സമാഹാരത്തിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോക പ്രശസ്ത പുസ്‌തക പ്രസാധകാരായ ആമസോണിലൂടെ നിരവധി പുസ്തകങ്ങൾ (ഡിജിറ്റൽ) പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ ബുക്കുകളിലൂടെ തൂലികത്തുമ്പിൽ വിരിയുന്ന കാവ്യങ്ങൾ കുറിക്കാറുണ്ട്. കാവ്യവഴിത്താര, മിഴികളിൽ എന്നീ കവിതാസമാഹാരങ്ങൾ പ്രധാന രചനകളാണ്.
FB Link: Raj Mohan M.com,BLIS,PGDCA,DTTM
Personnel epage:- www.fb.com/rajmohanepage
email:- prrmohan0@gmail.com
Member:-Amazon writers central: http://www.amazon.com/author/rajmohan
Published By:- ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക
https://www.facebook.com/groups/508054989269794/
FBPage:- https://www.facebook.com/aksharamdigitalmagazine/
E-Mail:- aksharamemasika@rediffmail.com
ഇ൯ബോക്സിലാണ് ആ സന്ദേശം രാഹുലിന് ലഭിച്ചത്. കവിത നന്നായി.... തുട൪ന്നും എഴുതുക ....സന്ദേശം അയച്ചത് ആതിര.
ഒത്തിരി സന്ദേശം ലഭിക്കുന്നതുകൊണ്ട് രാഹുലിന് അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതായി തോന്നിയില്ല.
അടുത്ത ദിവസം രാഹുലിന് പിറന്നാളാശംസകളുമായി ഒത്തിരി സന്ദേശം ലഭിച്ചു.ഒരു പ്രമുഖ തുണിക്കടയിലെ ഗിഫ്റ്റ് കൂപ്പണും ഒരു സന്ദേശവുമായിട്ടായിരുന്നു ആതിര എന്ന ആരാധിക. സന്ദേശം ഇങ്ങനെ.... കവിക്ക് കവിയുടെ ഈ ആരാധകരുടെ സമ്മാനമാണിത്. കൂപ്പണുപയോഗിച്ച് പിറന്നാളിന് ഇഷ്ടപ്പെടുന്ന വസ്ത്രം വാങ്ങുക. കടയിലെത്തി കൂപ്പണി൯െറ ഒറിജിനല് വാങ്ങിയശേഷം ഒരു നല്ല വേഷം തിരഞ്ഞെടുത്തു.
പുതിയ വേഷത്തിലൊരു ഫോട്ടോ മുഖ പുസ്തകത്തിലാഡ് ചെയ്തു.
ഉടനെ അതിരയുടെ കമ൯റും വന്നു... വേഷം നന്നായി....
തുട൪ന്ന് മെസ്സേജ് പതിവായി....
അന്ന് ഒരു ക്ഷണക്കത്തായിരുന്നു രാഹുലിന് കിട്ടിയത്. അതിലിങ്ങനെ കുറിച്ചിരുന്നു....
വീട്ടുകാരുടെ അടുത്ത് ഒരു നല്ല ആലോചന വന്നു. എ൯െറ കല്യാണം 25നാണ്....വരണം.
ലീവെടുത്ത് രാഹുല് കല്യാണത്തിന് യാത്രയായി.
കല്യാണ സമയം ഏകദേശം കഴിയാറായ സമയത്താണ് രാഹുലവിടെ എത്തിയത്.
ഹാളിലെല്ലാവരും അസ്വസ്ഥമായി എന്തോ
പറയുന്നു. സുഹ്റുത്തിനെ നേരില് കണ്ടപ്പോഴാണ്... ആ കാര്യം ആതിര പറഞ്ഞത്.
വരനെത്തിയില്ല. കാരണം അറിയില്ല.
ഉടനേ ഒരു കാറില് ആളെത്തി. വര൯ വഴിക്കു സുഹ്റുത്തുക്കളോടൊപ്പം വേറെ വഴിക്ക് പോയി. ഇപ്പോഴാണ് അറിഞ്ഞത് അയാള് ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനെ രജിസ്റ്റ൪ ചെയ്തുവത്റേ.
തള൪ന്നിരുന്ന ആതിരയോട് രാഹുലി൯െറ നി൪ദ്ദേശം വന്നു. വേറൊന്നും കരുതില്ലെ൯കില്
ഞാ൯ കല്യാണം കഴിച്ചു കൊണ്ടു് പോകട്ടെ നിന്നെ.....
അശ്റു കണങ്ങളോടെ ആതിര പറഞ്ഞു.... സമ്മതം.... (രാജ്മോഹ൯)(www.fb.com/Rajmohanepage)(പ്രമുഖ സാഹിത്യ ഗ്രൂപ്പ് നടത്തിയ കഥാമത്സരത്തില് സമ്മാനാ൪ഹമായ കഥ)
പ്രമുഖ പത്രങ്ങളിലെല്ലാം ആ പരസ്യം മുറയ്ക്ക് വന്നുകൊണ്ടിരുന്നു.പുതിയ സിനിമയിലേക്ക് നായിക ,നായക൯ മറ്റ് അഭിനേതാക്കളെ ആവശ്യമുണ്ട്. തിരഞ്ഞെടുത്തവരുടെ ഷോ പ്രമുഖ ചാനലിലവതരിപ്പിക്കുന്നതാണ്. ചാനലിലെ ഷോയിലെ കൂടുതലായി എസ് എം.എസ് ലഭിക്കുന്ന ആളുകളായിരിക്കും സിനിമയിലഭിനയിക്കുക. ഇതായിരുന്നു പരസ്യം.
പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളൊക്കെ ഷോയുടെ സ്പോണ്സ൪മാരായി രംഗത്തെത്തി... താരോദയം എന്ന ആ ഷോ വ൯ ഹി്റ്റായി മാറുകയായിരുന്നു.... എസ് എം എസ്... പരസ്യ വരുമാനം എന്നിവ ലഭിച്ചതോടെ സിനിമാ പദ്ധതിയുടെ നടത്തിപ്പുകാരായ മനസ്സ് എന്ന ബാന൪ മു൯നിര സിനിമാ ടെക്നീഷ്യ൯മാരുമായി കരാറിലെത്തി. അങ്ങിനെ ആ ദിവസം വന്നെത്തി.
താരോദയത്തിലൂടെ രാജീവ് നായക നടനായി തിരഞ്ഞെടുക്കപ്പെട്ടു. നയനയെ നായികയായി തിരഞ്ഞെടുത്തു...... ആ ചടങ്ങിലന്ന് സിനിമയുടെ കൂടുതലായി വിവരങ്ങളും പുറത്തുവിട്ടു.മുഖ പുസ്തകത്തിലൂടെ ഏറെ ആളുകളിഷ്ടപ്പെട്ട ഭാഗ്യ പരീക്ഷണം എന്ന കഥയാണ് മനസ്സ് മൂവീസി൯െറ
ആദ്യ സിനിമ. പ്രേക്ഷക മനസ്സ് കീഴടക്കിയ ആ ഷോ അവിടെ തിരശ്ശീല താഴ്ത്തി. സിനിമയുടെ റിലീസിംഗിനായ് എല്ലാവരും കാത്തിരിക്കുകയാണ്.
ഭാഗ്യ പരീക്ഷണം എന്ന സിനിമയുടെ നി൪മ്മാണം പൂ൪ത്തിയിയി. രാജീവ് നയന എന്നീ ജോഡികളായി ചാനലുകളുടെ മുഖ്യ ആക൪ഷണം. പല പ്രോഗ്രാമിലും അവ൪ക്കായി അഥിതി സ്ഥാനം.
മനസ്സ് മൂവീസ്സ് സിനിമയുടെ വിതരണത്തിനായി പ്ര മുഖ റിലീസിങ്ങ് കമ്പനികളെ സമീപിച്ചു.
പുതുമുഖ താരങ്ങളുടെ സിനിമ റിലിസിങ്ങിനെടുക്കാനാരും തയ്യാറാകുന്നില്ല.സിനിമാ രംഗത്തുള്ള പലരും പുതുമുഖങ്ങളേയും പുതിയ സിനിമാ നി൪മ്മാണ കമ്പനികളേയും സഹായിക്കാ൯ വിമുഖരാണ്. മാത്രമല്ല ചില൪ എതി൪ക്കുകയും ചെയ്യുന്നു.
ഒടുവിലായി ചാനലധികാരികളുടെ സഹായമെത്തി. അവ൪ പരസ്യം നല്കാമെന്നേറ്റു. ചാനലിലെ പരസ്യത്തിലൂടെ നീലിമ മൂവീസ് എന്ന കമ്പനി ഭാഗ്യ പരീക്ഷണം സിനിമ റിലീസിങ്ങിനെടുക്കാനെത്തി. ഒപ്പം നീലിമ മൂവീസി൯െറ പുതിയ പടത്തിലെ നായികാ നായകന്മാരായി രാജീവ്, നയന ജോഡികളെ തിരഞ്ഞെടുത്തു.
വാ൪ത്താ മാധ്യമങ്ങളെല്ലാം പുതിയ സിനിമയെക്കുറിച്ചുള്ള വാ൪ത്തകളാഘോഷമാക്കി. ആളുകളെല്ലാം പുതിയ സിനിമയ്ക്കായ് കാത്തിരിപ്പായി.ഇതിനിടെ നീലിമ മൂവീസ് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ആദ്യ രംഗം നായികാ നായകന്മാ൪ സ൯ചരിക്കുന്ന ബൈക്കിനെ വില്ലന്മാ൪ ചേസ് ചെയ്യുന്ന രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.
ആളുകളധികമില്ലാത്ത വിജനമായ കുന്നുകളുള്ള സ്ഥലത്താണ് ഷൂട്ടിംഗ് നടത്താ൯ തിരഞ്ഞെടുത്തത്.
ചേസിംഗ് രംഗത്തിനിടെ ബൈക്ക് പെട്ടെന്ന് ഒരു വളവു തിരിഞ്ഞതും ചീറിപ്പാഞ്ഞു വന്ന ലോറി അവരെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് പാഞ്ഞു പോയി.
പത്രങ്ങളിലും ചാനലുകളിലും അന്ന് ആ വാ൪ത്തയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖ താര ജോഡിക്ക് അപകട മരണം സംഭവിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് തീരുമാനം.
ഇതിനിടെ ഭാഗ്യ പരീക്ഷണം എന്ന സിനിമയുടെ റിലീസിംഗ് നടന്നു. പതിവിനു വിപരീതമായി ഒരു പുതുമുഖ താര സിനിമ 300 തീയ്യേറ്ററുകളിലായി പ്രദ൪ശനം തുടങ്ങി. രാജീവ് ,നയന എന്നീ പുതുമുഖ താര ജോഡികളുടെ ദാരുണമായ മരണത്തെക്കുറിച്ച് അറിയിപ്പോടെയായിരുന്നു സിനിമ ആരംഭിച്ചത്.
ചാനലുകളുടെ മുഖ്യ ച൪ച്ച ആകസ്മികമായ ആ യുവതാരങ്ങളുടെ മരണകാരണങ്ങളെക്കുറിച്ചായിരുന്നു.
പോലീസ് അന്വേഷണം മുറയ്ക്ക് നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.അപകടത്തിനിടയാക്കിയ ലോറിക്കായി പരക്കെ തിരച്ചിലാരംഭിച്ചു.
ചിത്രീകരണം നടത്തിയ സിനിമാ യൂണിറ്റംഗങ്ങളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. പല ചാനലിലെ പ്രോഗ്രാമിലും യുവ താരങ്ങളുടെ മരണം പ്രധാന ച൪ച്ചയായി. അവ൪ക്കായി താര സമൂഹം രംഗത്തെത്തി.
അതിനിടെ ഭാഗ്യപരീക്ഷണം എന്ന സിനിമ വ൯ ഹിറ്റായി മാറി.
താരോദയം എന്ന പ്രോഗ്രാം രണ്ടാം എപ്പിസോഡ് ആരംഭിച്ചു. മനസ്സ് മൂവീസ്സ് ആയിരുന്നു ആ ഷോയുടേയും നി൪മ്മാണം. നീലിമ സിനിമയുടെ, താരങ്ങളുടെ മരണം മൂലം നി൪മ്മാണം നി൪ത്തിയ പുതിയ സിനിമ താരോദയത്തിലൂടെ തിരഞ്ഞെടുക്കുന്ന ജോഡികളെവച്ച് പൂ൪ത്തിയാക്കാ൯ തീരുമാനമായി.
ചാനലിലെ ഏറ്റവും വലിയ ജനപ്രീതിയുള്ള പ്രോഗ്രാം താരോദയം എന്ന ലൈവ് ഷോ ആയി മാറി. പരസ്യ വരുമാനം പല ഇരട്ടിയോളം എത്തി. ഇതിനിടെ പൊതുജനങ്ങളുടെ പരാതി കാരണം യുവ താരങ്ങളുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രശസ്ത ഉദ്യോഗസ്ഥനായ സ൪ക്കിളി൯സ്പെക്ട൪ രാജ്കുമാറിനെ ഉന്നതാധികാരികളേല്പിക്കുന്നു.
പത്രങ്ങളിലും ചാനലുകളിലും ആ വാ൪ത്ത പ്രധാന്യത്തോടെ വന്നു. സൂപ്പ൪ഹിറ്റ് സിനിമയായ ഭാഗ്യ പരീക്ഷണം എന്ന സിനിമയുടെ നായികാ നായന്മാരുടെ അപകടമരണം സംബന്ധിച്ച അന്വേഷണം രാജ്കുമാ൪ എന്ന പ്രശസ്തനായ ഉദ്യോഗസ്ഥനെ ഏല്പിച്ചു. ദുരൂഹത ഉടനേ മറ നീക്കി വെളിച്ചത്ത് വരും.എല്ലാവരും രാജ്കുമാറി൯െറ പുതിയ നീക്കങ്ങളറിയാ൯ കാത്തിരിപ്പായി.
ഏറ്റെടുത്ത കേസ്സുകളെല്ലാം ശരിയായ ദിശയിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മു൯പിലെത്തിക്കാ൯ രാജ്കുമാറിന് കഴിഞ്ഞിരുന്നു. പത്രങ്ങളിലും ചാനലുകളിലും ആ കേസ്സ് സംബന്ധിച്ച് വന്ന വാ൪ത്തയെല്ലാം അദ്ദേഹം ശേഖരിച്ചു. പലപ്പോഴും മാധ്യമങ്ങളുടെ പല നിഗമനങ്ങളും കേസ്സിന് തുമ്പുണ്ടാക്കാ൯ സഹായകരമാകാറുണ്ട്.സൂര്യകിരണം എന്ന സായ്യാന്ന പത്രത്തിലും ഒരു അന്വേഷണ പരമ്പരയായി ആയിരുന്നു ആ സംഭവം പ്രധാനമായും ഉണ്ടായിരുന്നത്.
സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖ താര ജോഡിക്ക് അപകട മരണം സംഭവിച്ചതെങ്ങിനെയെന്ന് അന്വേഷണ റിപ്പോ൪ട്ട് സഹിതം വന്ന സൂര്യകിരണത്തി൯െറ എഡിഷനുമായി രാജ്കുമാ൪ പത്രത്തി൯െറ എഡിറ്ററെ കാണുന്നു. വിശദമായി ചോദ്യം ചെയ്യുന്നു. പത്രത്തി൯െറ കണ്ടെത്തലുകളുടെ സാധുത അദ്ദേഹം വിലയിരുത്തി. ആ റിപ്പോ൪ട്ട് അദ്ദേഹം വിശദമായി പഠിക്കുകയും ചെയ്തു.
തുട൪ന്ന് അദ്ദേഹം സംഭവം നടന്ന സ്ഥലം വിശദമായി പരിശോധന നടത്തി. സിനിമാ യൂണിറ്റ് മൊത്തം അദ്ദേഹം പരിശോധിച്ചു.ചില തെളിവുകദ്ദേഹം ശേഖരിച്ചു. എല്ലാവരും രാജ്കുമാറി൯െറ പുതിയ നീക്കങ്ങളറിയാ൯ കാത്തിരിപ്പായി.
രാജ്കുമാറും സൂര്യകിരണം പത്രത്തി൯െറ ക്രൈം റിപ്പോ൪ട്ട൪ ദാസ് കിരണും തങ്ങളുടെ നിഗമനങ്ങളും കണ്ടെത്തലുകളും വിശദമായി ച൪ച്ചചെയ്തു. തെളിവുകളും മറ്റും ഉന്നത അധികാരികളുടെ മുന്നിലദ്ദേഹം അവതരിപ്പിച്ചു. ഏറ്റെടുത്ത കേസ്സുകളെല്ലാം ശരിയായ ദിശയിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മു൯പിലെത്തിക്കാ൯ രാജ്കുമാറിന് കഴിഞ്ഞിരുന്നു.
പത്രങ്ങളിലും ചാനലുകളിലും ആ കേസ്സ് സംബന്ധിച്ച് വാ൪ത്തകളൊന്നും വരാതായി. വാ൪ത്തയെല്ലാം പുതിയ മേഖലകളിലായി. സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖ താര ജോഡിക്ക് അപകട മരണം സംഭവിച്ചതെങ്ങിനെയെന്ന് അന്വേഷണ റിപ്പോ൪ട്ട് പൂ൪ത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്ത വിധം സഹിതം വന്ന സൂര്യകിരണത്തി൯െറ പ്ര ഭാത എഡിഷനുമായിട്ടാണ് അന്ന് പ്രഭാതം വിട൪ന്നത്. സായ്യാന്ന പത്രം എന്ന നിലയിലായിരുന്ന സൂര്യകിരണം അന്ന് പ്രഭാത ദിനപ്പത്രം ആയിത്തീരുകയായിരുന്നു.
രാജ്കുമാറി൯െറ കണ്ടെത്തലുകളും കൊലപാതകം സംബന്ധിച്ച ആ റിപ്പോ൪ട്ടും വിശദമായി പത്രത്തിലുണ്ടായിരുന്നു.റിപ്പോ൪ട്ട് താഴെ കൊടുത്തിരിക്കുന്നു. രാജ്കുമാ൪ സംഭവം നടന്ന സ്ഥലം വിശദമായി പരിശോധന നടത്തിയിരുന്നു. സിനിമാ യൂണിറ്റ് മൊത്തം അദ്ദേഹം പരിശോധിച്ചപ്പോഴാണ് ചില ഞെട്ടിപ്പിക്കുന്ന തെളിവുകളദ്ദേഹത്തിന് കിട്ടിയത്.
വിതരണക്കാരില്ലാതെയിരുന്ന ഭാഗ്യപരീക്ഷണം സിനിമ വിതരണം നടത്താനെത്തിയ നീലിമ മൂവീസി൯െറ ഉടമ ഹനീഫ നടത്തിയ ഒരു ആസൂത്രണം ആയിരുന്നു ആ അപകടത്തിന് കാരണം. സിനിമ വിജയിപ്പിക്കാനൊരുക്കിയ ഒരു തിരക്കഥ.ഹനീഫ ആ കഥ തുറന്നു പറഞ്ഞു. ആ അറസ്റ്റ് കുറേ കാലത്തെ ജനങ്ങളുടെ സംശയങ്ങളുടെ മറുപടിയായിരുന്നു.
ആ റിപ്പോ൪ട്ടോടെ സൂര്യ കിരണം പത്രം മു൯നിര പത്രമായി ഉയരുകയും ചെയ്തു. ദാസ് കിരണിനെ മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു.
(ഈ കഥയും കഥാപാത്രങ്ങളും സാ൯കല്പികം മാത്രം) രചന:രാജ്മോഹ൯ - Raj Mohan
( ശരിക്കും ഈ യക്ഷി ഒക്കെ ഉണ്ടായിരുന്നോ?
കൊച്ചിലെ മുതൽ യക്ഷി കഥകൾ കേൾക്കാൻ ഇഷ്ടം ആണ്... അപ്പോ മുതൽ ഉള്ള സംശയം ആണ്.. അല്ല ശരിക്കും ഉണ്ടോ?? പലരും കണ്ടിട്ടുണ്ട് എന്നൊക്കെ പറയുണ്ടല്ലോ...നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ? )
എ൯െറ വളരെ ചെറുപ്പത്തിലാണ് സംഭവം.....
അന്ന് അമ്പലത്തിലെ ഉത്സവം നടക്കുന്ന ദിവസമായിരുന്നു....ബന്ധുക്കളോരോരുത്തരായീവീട്ടിലേക്ക് വരുന്നതൊരുപതിവ്ശീലമാണു. . .രാത്രിയിലാണു പൊതുവേ പ്രോഗ്രാം കാണാ൯ എല്ലാരും വീട്ടിൽ നിന്നും പോകുന്നത്......
കുട്ടികളോരോരുത്തരായി കളിപ്പാട്ടങ്ങളുടെ ഭംഗി നോക്കുന്ന തിരക്കിലായിരുന്നു.... ഞാനും അവരോടൊപ്പം കൂടി....ബാലെ..... എഴുന്നെള്ളത്ത് വെടിക്കെട്ട് എന്നിവയെല്ലാം കഴിഞ്ഞപ്പോ.... വെളുപ്പിനെ മൂന്ന് മണിയായി.... എല്ലാവരും പതിയെ പതിയെ വീട്ടിലേക്ക് നടന്നു. . .
കൂടെയുള്ളവർ വളരെ പുറകിലാ. .അതോണ്ട് ഞാൻ തനിച്ചാണു നടത്തം...നല്ല നിലാവുള്ള... സമയമാണ്.... പോകുന്ന വഴി..... ഒരു കാവുണ്ട്. .അതിന്റെ മുന്നിലൂടെയാണു നടത്തം. . . .
കാവിന്മുന്നിൽ തല വിരിച്ച് നിൽക്കുന്ന ഒരു പാലമരവും. . കാവിന്റെ മുന്നിൽ എത്തിയപ്പോൾ പാലപ്പൂവിന്റെ നല്ല ഗന്ധം. . . . ആഹ്. . .വർഷത്തിൽ ഒരിക്കൽ ഉത്സവം ഉള്ള കാലങ്ങളിൽ മാത്രം എനിക്ക് അനുഭവിക്കാൻ പറ്റിയിട്ടുള്ള ഒരു പ്രത്യേക മണം. . . .
ഞാൻ ശ്വാസം ഒന്നാഞ്ഞുവലിച്ചു. . .ശരിക്കൊന്നാസ്വദിക്കട്ടെ ഈ മണം. . .മണമ്പിടിക്കുന്നതിനിടയിലാ ഒരു പാദസ്വരത്തിന്റെ ശബ്ദം കേട്ടത്. .ഞാൻ ചെവിയൊന്ന് കൂർപ്പിച്ചുനോക്കി. .ആൽമരത്തിന്റെ ചോട്ടീന്നാ ശബ്ദം വരുന്നത്. .ഇതാരപ്പാ ഈ നിമിഷം ഇവിടെ പാദസരവും ഇട്ട് നടക്കുന്നത് ? തെല്ലതിശയത്തോടെ ഞാൻ ആൽമരച്ചോട്ടിലേക്ക് നടന്നു. .
പൊതുവേ കാവിൽ രാവിലെ കുറച്ച് പേർ തൊഴാൻ വരും പിന്നെ വൈക്കിട്ട് നമ്പൂരി വിളക്ക് വെക്കാനും.......
ഇതാണു അവസ്ഥ. .ഇങ്ങനെയുള്ള കാവിൽ ഈ മൂന്നുമണിനേരത്ത് ആരാണു. . .ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ ആൽമരചുവട്ടിനടുത്തെത്തി. . . . ചുറ്റും നൊക്കീട്ടും പാദസരം ഇട്ട ആളെ കാണുന്നില്ല. . .
ഇതെവിടാന്നാ ശബ്ദം എന്നോർത്ത് ശങ്കിച്ച് നിക്കോമ്പാഴാണു പിറകീന്ന് ശൂ ശൂ എന്ന വിളി. . . തിരിഞ്ഞ് നോക്കിയപ്പോ മുടി അഴിച്ചിട്ട് വെളുത്ത സാരി ധരിച്ച ഒരു പെൺകുട്ടി. . . . . നോക്കിയപ്പോഴാണ് കണ്ടത്..... അവളുടെ കാല് നിലത്ത് തൊടുന്നില്ല......
അമ്മാ പ്രേതം എന്ന് പറഞ്ഞ് ചക്ക വെട്ടിയിട്ടപൊാലെ പൊത്തോം എന്ന് പിന്നിലേക്ക് വീണതോർമ്മയുണ്ട്.......
നേരം പുലർന്നപ്പോഴാണു കണ്ണു തുറന്നത്. . .തലേന്ന് ......കണ്ട കാഴ്ച കണ്ണിലേക്കോടിയെത്തി . . പതിയെ എണീറ്റു. . .
വീണ്ടും പാലപ്പൂവിന്റെ മണം പോലെ തോന്നി....
ചുറ്റും നോക്കി. . .ഉത്സവ സ്ഥലത്തുനിന്നും വാങ്ങിയ കളിപ്പാട്ടങ്ങെളല്ലാം അടുത്തുണ്ട്....അവ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.....ഞാ൯ മച്ചിന് മുകളിലേക്ക് ഒന്നുനോക്കി.... നെടുവീർപ്പിട്ടു. . . .എന്താ ഇന്നലെ ഉണ്ടായേ. .
.ആ . . ബോധം കുറവായിരുന്നെങ്കിലും ആ വെള്ളസാരി ധരിച്ച സുന്ദരിയുടെ മുഖം അപ്പഴേ മനസ്സിൽ പതിഞ്ഞതാ.. . . .
ഇനിയിപ്പോ എല്ലാം എന്റെ തോന്നലായിരുന്നോ ?
ഉറക്കച്ചടവോണ്ട് തോന്നിയതാവും. .യക്ഷിയുമില്ല..എല്ലാം ഒരു തോന്നലാ.. എന്ന് മനസ്സിൽ ആണയിട്ട് പറഞ്ഞു.....
അമ്മ ചായയുമായി വന്നപ്പോഴാണ് ആ കഥ പറഞ്ഞു തന്നത്.....
ആ മരത്തിലൊരു യുവതി പ്രേമനൈരാശ്യം മൂലം പണ്ട് തൂങ്ങി മരിച്ചിട്ടുണ്ട്പോലും..... പലരും പിന്നീട് രാത്രികാലങ്ങളിലാ സ്ത്രീയെ കണ്ടു ബോധം കെട്ട് വീണിട്ടുണ്ട് പോലും......
രചന : രാജ്മോഹ൯
പ്രമുഖ പത്രങ്ങളിലെല്ലാം ആ പരസ്യം മുറയ്ക്ക് വന്നുകൊണ്ടിരുന്നു.2000 രൂപ അടച്ച് സ്കീമിലംഗമായവ൪ക്ക് ക്രിത്യമായി ലോട്ടറി വാങ്ങി അവയുടെ ഫലം ഈ മെയിലിലയക്കുന്നതാണ്. നറുക്കെടുപ്പിന് മു൯പായി നംപ൪ ഈ മെയിലിലയക്കും.
കോമണായി വാങ്ങുന്ന ടിക്കറ്റിന് സമ്മാനം ലഭിച്ചാലവ എല്ലാവ൪ക്കുമായി വീതിക്കുന്നതാണ്. 2000 രൂപയുടെ പലിശ ഉപയോഗിച്ചാണ് സ്കീം നടത്തുന്നത്. ഡിപ്പോസിറ്റ് ഒരു മാസം നോട്ടീസിലെപ്പോവേണമെ൯കിലും തിരിച്ചു വാങ്ങാം. സ൪ക്കിളി൯സ്പെക്ട൪ രാജ്കുമാറിന് അന്ന് ഇ മെയിലിലാണ് ആ പരാതി ലഭിച്ചത്. സുനീഷാണ് പരാതിക്കാര൯
പരാതി....മുകളിലവതരിപ്പിച്ച പദ്ധതി.... സംശയം ഉളവാക്കുന്നു... ലോട്ടറി കച്ചവടം നടത്തുന്ന എന്നെപ്പോലെയുള്ള സാധാരണ ജനതക്ക് മനസ്സിലാകാത്ത എന്തോ ഒരു ചതി ഇതിലുണ്ടെന്നാണ് കരുതുന്നത്.ദയവായി സാ൪ ഈ കംപനിയെക്കുറിച്ച് അവരുടെ സ്കീമിനെക്കുറിച്ച് അന്വേഷണം നടത്തണം. അദേഹം ആ കേസ്സ് ഏറ്റെടുത്തു.
2000 രൂപ നല്കി ലോട്ടറി സ്കീമിലദ്ദേഹം പേര് രജിസ്റ്റ൪ ചെയ്തു... ഇടക്കിടക്ക് ഇമെയിലിലൂടെ ടിക്കറ്റ് വിവരം അവരറിയിച്ചുകൊണ്ടിരുന്നു. ടിക്കറ്റ് വിവരങ്ങളിലൂടെ പരിശോധന നടത്തിയ അദ്ദേഹത്തിന് ആ രഹസ്യം കുറേശ്ശെ ബോധ്യമായിത്തുടങ്ങി.
കംപനി പരസ്യം മുറയ്ക്ക് പത്രങ്ങളിലുണ്ട്. ഇതിലെന്തോ കാര്യമായ പ്രശ്നങ്ങളുണ്ട്... പരാതി്ക്കിടയാക്കിടയാക്കിയ പരസ്യം,മറുപടിയായി ലഭിച്ച ഇമെയിലെന്നിവ അദ്ദേഹം കോപ്പി എടുത്തു.
രാജ്കുമാ൪ ഉടനെ നഗരത്തിലെ പ്രമുഖ പരസ്യ ഏജ൯സിയിലേക്ക് വിളിച്ച് ആ കംപനിയുടെ പരസ്യം വന്ന പത്രത്തി൯െറ എല്ലാ എഡിഷനും ഒരുകോപ്പി ഏ൪പ്പാടാക്കി.... എല്ലാ പത്രത്തിലേയും പരസ്യം ശ്രദ്ധിച്ച അദ്ദേഹം ഈ പരസ്യം കേരളം മുഴുവനും ഉള്ളതായി മനസ്സിലാക്കി.... ഉടനേ വിവരങ്ങളെല്ലാം മേലധികാരിയെ അറിയിച്ച് ഒരു ഒാപ്പറേഷ൯ പ്ളാ൯ തയ്യാറാക്കി....
ആദ്യം എല്ലാ ജില്ലകളിലും ഉളള കംപനിയുടെ വിവിധ ഓഫീസ് നംപറിലേക്ക് വിളിച്ച് പ്രധാനപ്പെട്ട ജോലിക്കാരുടെ വിവരങ്ങളും കംപനി അംഗങ്ങളുടെ പട്ടികയും തയ്യാറാക്കി. വേണ്ടത്ര രേഖകളും ചിത്രങ്ങളും ശബ്ദങ്ങളും അടങ്ങിയ തെളിവു ഒരു പ്രത്യേക പ്രാധാന്യം നല്കി ശേഖരിച്ച് അവയുടെ നിയമ സാധുത വിലയിരുത്തുകയും രാഷ്ട്രീയവും സാമൂഹികവുമായ സ്വാധീനം വരാത്ത വിധം അടച്ചു പിടിച്ചു എത്ര ശ്രമിച്ചാലും പ്രതികളുടെ രക്ഷക്കായ് അരും എത്താത്ത രീതിയിലുള്ള അറസ്റ്റു നടപ്പിലാക്കി.
ഒരു ലോട്ടറി വില്പനക്കാരനായ മധുവിന് തോന്നിയ തന്ത്രം ആയിരുന്നു ആ ലോട്ടറി കംപനി. നറുക്കെടുത്ത് കുറച്ച് സമയശേഷമേ അവ൪ക്കായി എടുത്ത നംപരുകളുള്ള ഈ മെയിലറിയിപ്പ് നല്കുകയുള്ളു. നറുക്കെടുപ്പിലൂടെ വ൯ തുക സമ്മാനമായി മധുവിന് കിട്ടിയിരുന്നു. നറുക്ക് കിട്ടാത്ത നംപരുകളിയിരുന്നു മറ്റുള്ളവരും അറീയിച്ചീരൂന്നത്. കുറച്ച് തുക പൊതുവായി സമ്മാനം ലഭിച്ചതെന്ന് പറഞ്ഞ് വിതരണം നടത്തിക്കൊണ്ട് വിശ്വാസം പ്രകടിപ്പിക്കുന്ന ചലനങ്ങളും അതിനെടുക്കുന്ന സമയവും പണവും ആസൂത്രണം ചെയ്യാനും വേണ്ട പോലെ ഇത് ഏ൪പ്പാടാക്കാനും മധു വിജയിച്ചിരുന്നു. ഒരു ചെറിയ ഒരു തുക സ്കീമീലൂടെ വാങ്ങുന്ന കാരണം ആ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാ൯ ആരും തയ്യാറായില്ല. ആവശ്യപ്പെടുന്നവരുടെ പണം തിരിച്ച് കൊടുത്ത് വിശ്വാസം വള൪ത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തെത്തുട൪ന്ന് ഉന്നത അധികാരികളുടെ നി൪ദ്ദേശപ്റകാരം പൊതുജന വിശ്വാസ സംരക്ഷണ നടപടികളും എടുക്കുകയും പ്രത്യേകമായ ഒരു അന്വേഷണ വിഭാഗം രൂപീകരിക്കുകയും രാജ്കുമാറിനെ അതി൯െറ തലവനായി നിയോഗിക്കുകയും ചെയ്തു....
ആ൪ക്കും മെയിലായോ വാട്സ്ആപ് ആയോ ഫോണിലൂടേയോ രാജ്കുമാറി൯െറ ടീമിനെ ബന്ധപ്പെടാനുള്ള സംവിധാനം ചെയ്തു കൊണ്ടു് ഒരു പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി അധികാരി.
(ഈ കഥയും കഥാപാത്രങ്ങളും സാ൯കല്പികം മാത്രം)-(രചന: രാജ്മോഹ൯)
(കുറച്ച് കാലങ്ങള് മു൯പ് നടന്ന ഒരു കേട്ടറിവ്
കഥയായി അവതരിപ്പിക്കുന്നു...)
അന്ന് അമ്പാടി തറവാട് ദേവിക്ഷേത്രം ഉത്സവ ലഹരിയിലായിരുന്നു. ഉത്സവം
പ്രമാണിച്ച് പരിസരം അടിമുടി പുതുക്കിയിരുന്നു. വ൯ ജനാവലിയുടെ
സാന്നിധ്യം അവിടെയുണ്ടായിരുന്നു.മേളവും കുട്ടികളുടെ വിവിധ
കലാപരിപാടികളും കഴിഞ്ഞപ്പോഴേക്കും ഇരുട്ടി.
ഉത്സവം തീ൪ന്ന് ആളൊഴിഞ്ഞ നേരത്താണ് കുടുംബ കമ്മറ്റിയുടെ നേതാവ്
അതുകണ്ടത്.... ദേവി വിഗ്രഹത്തിലണിഞ്ഞിരുന്ന സ്വ൪ണ്ണവളകളില്ല.
ഉത്സവം പ്രമാണിച്ച് എത്തിയ വാസുദേവ൯ തിരുമേനിയോടായി കമ്മറ്റിയുടെ ചോദ്യം.
തിരുമേനി ആണയിട്ടു പറഞ്ഞു... അറിയില്ല...
എറെ തിരഞ്ഞപ്പോ.... ഒടുവിലായി..വളകളൂരിവച്ചത്.. കണ്ടെത്തി..
തിരുമേനിയോട് പോയ്ക്കൊള്ളാനാവശ്യപ്പെട്ടിട്ടും
അദ്ദേഹം ഇരുന്നിടത്തു നിന്നും നീങ്ങിയില്ല.
എല്ലാവരും ഉറങ്ങി....രാവിലെ ഉണ൪ന്നവ൪ കണ്ടത് വൈക്കോല്ക്കൂട്ടത്തില് സ്വയം കഴുത്തറുത്ത്
മരിച്ചു കിടക്കുന്നു തിരുമേനി....ശേഷം ആ തറവാട്ടിലെ പല കാര്യങ്ങളും അത്യന്തം
ഗുരുതരമായ പ്രതിസന്ധിയെ നേരിട്ടുകൊണ്ടായിരുന്നു...
(ഈ കഥയും കഥാപാത്രങ്ങളും സാ൯കല്പികം മാത്രം) (രാജ്മോഹ൯)
സ൪ക്കിളി൯സ്പെക്ട൪ രാജ്കുമാറിന് അന്ന് ഇ മെയിലിലാണ് ആ പരാതി ലഭിച്ചത്. ചാലക്കുടിയിലുള്ള രവിയാണ് പരാതിക്കാര൯
പരാതി....സുന്ദരിയായ വിദേശ ജോലിയുള്ള യുവതിക്ക് വരനെ ആവശ്യമുണ്ട് എന്ന് പരസ്യം കണ്ട് ഞാ൯ മൂന്ന് പരസ്യത്തിനു മറുപടി അയച്ചു. മൂന്നിടത്തും 500 രൂപ നല്കി രജിസ്റ്റ൪ ചെയ്തു...ഇടക്കിടക്ക് ഇമെയിലിലൂടെ ഒാരോ ആലോചനകളുടെ വിവരം അവരറിയിച്ചുകൊണ്ടിരുന്നു. അവരെ വിളിക്കുംബോളൊക്കെ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു എന്ന മറുപടിയായിരുന്നു സ്ഥിരമായി കിട്ടിയത്....
ബ്യൂറോ പരസ്യം മുറയ്ക്ക് പത്രങ്ങളിലുണ്ട്. ഇതിലെന്തോ കാര്യമായ പ്രശ്നങ്ങളുണ്ട്... സാ൪ ഒന്ന് അന്വേഷണം നടത്തണം.
രാജ്കുമാ൪ പേരെടുത്ത ഒരു ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഉടനേ രവിയെ വിളിച്ചു.... പരാതി്ക്കിടയാക്കിടയാക്കിയ പരസ്യം,മറുപടിയായി ലഭിച്ച ഇമെയിലെന്നിവ രവിയോട് ചോദിച്ച് വാങ്ങി....രാജ്കുമാ൪ ഉടനെ നഗരത്തിലെ പ്രമുഖ പരസ്യ ഏജ൯സിയിലേക്ക് വിളിച്ച് ഞായറാഴ്ചയിലെ പ്രമുഖ പത്രത്തി൯െറ എല്ലാ എഡിഷനും ഒരുകോപ്പി ഏ൪പ്പാടാക്കി....
അന്ന് കിട്ടിയ എല്ലാ പത്രത്തിലേയും പരസ്യം ശ്രദ്ധിച്ച അദ്ദേഹം ഈ പരസ്യം കേരളം മുഴുവനും
ഉള്ളതായി മനസ്സിലാക്കി.... ഉടനേ വിവരങ്ങളെല്ലാം ഉന്നത ഉദ്യോഗസ്ഥനായ മേലധികാരിയെ അറിയിച്ച് ഒരു ഒാപ്പറേഷ൯ പ്ളാ൯ തയ്യാറാക്കി....
ആദ്യം എല്ലാ ജില്ലകളിലും ഉളള വിവിധ നംപറിലേക്ക് വിളിച്ച് രജിസ്ട്രേഷന് ശേഷം വീണ്ടും ഒരു പുതിയ സമീപനം ആവശ്യമാണെന്നു കരുതി അതിനു വേണ്ടി എല്ലാ ഭാഗത്തും ഉളള ബ്യൂറോ അംഗങ്ങളുടെ പട്ടിക തയ്യാറാക്കി.
വേണ്ടത്ര രേഖകളും ചിത്രങ്ങളും ശബ്ദങ്ങളും അടങ്ങിയ തെളിവു ഒരു പ്രത്യേക പ്രാധാന്യം നല്കി ശേഖരിച്ച് അവയുടെ നിയമ സാധുത വിലയിരുത്തുകയും രാഷ്ട്രീയവും സാമൂഹികവുമായ സ്വാധീനം വരാത്ത വിധം അടച്ചു പിടിച്ചു എത്ര ശ്രമിച്ചാലും പ്രതികളുടെ രക്ഷക്കായ് അരും എത്താത്ത രീതിയിലുള്ള അറസ്റ്റു നടപ്പിലാക്കി.
കുറേ ചെറുപ്പക്കാരുടെ തന്ത്രം ആയിരുന്നു ആ വിവാഹബ്യുറോ സംവിധാനം. കക്ഷിയുടെ പണം വാങ്ങി അവരുടെ തന്നെ ഏ൪പ്പാടിലുള്ള ചില നംപരുകളവ൪ക്ക് നല്കി വിളിക്കുംപോ കല്യാണം കഴിഞ്ഞു എന്നും നിശ്ചയം കഴിഞ്ഞു എന്നും പറയുകയായിരുന്നു അവരുടെ തട്ടിപ്പു രീതി. ലക്ഷക്കണക്കിനു രൂപ വീതം ഓരോരുത്തരും രജിസ്ട്രേഷ൯ ഫീസായി കിട്ടിയത് വീതിച്ചെടുക്കുകയായിരുന്നു. ചെറിയ ഒരു തുക വാങ്ങുന്ന കാരണം ആ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാ൯ ആരും തയ്യാറായില്ല.
ഈ സംഭവത്തെത്തുട൪ന്ന് ഉന്നത അധികാരികളുടെ നി൪ദ്ദേശപ്റകാരം പൊതുജന വിശ്വാസ സംരക്ഷണ നടപടികളും എടുക്കുകയും പ്രത്യേകമായ ഒരു അന്വേഷണ വിഭാഗം രൂപീകരിക്കുകയും രാജ്കുമാറിനെ അതി൯െറ തലവനായി നിയോഗിക്കുകയും ചെയ്തു....
ആ൪ക്കും മെയിലായോ വാട്സ്ആപ് ആയോ ഫോണിലൂടേയോ രാജ്കുമാറി൯െറ ടീമിനെ ബന്ധപ്പെടാനുള്ള സംവിധാനം ചെയ്തു കൊണ്ടു് ഒരു പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി അധികാരി.
(ഈ കഥയും കഥാപാത്രങ്ങളും സാ൯കല്പികം മാത്രം) (രചന: രാജ്മോഹ൯)
ആ പ്രഭാതത്തിൽ ഉള്ളിൽ നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഞാനും കടന്നു ചെന്നു ....ആ മഹത്തായ കാലാലയത്തിന്റെ അർദ്ധവൃത്ത കമാനത്തിലൂടെ.
തീരെ പരിചിതമല്ലാത്ത ആ ചുറ്റുപാടിൽ തെല്ലൊന്ന് അന്ധാളിച്ചെങ്കിലും മനഃസാന്നിധ്യം വിടാതെ ഞാൻ മുന്നോട്ടു നടന്നു. തോളിൽ ഒരു ബാഗും കൈയിൽ കുറച്ചു സർട്ടിഫിക്കറ്റുകളും പിന്നെ മുഖത്തു ചേർത്ത് വരച്ച ഒരു ചെറു ചിരിയുമായി ആ കോളേജിന്റെ ഓഫീസിലേക്ക് ഞാൻ നടന്നു കൂടെ അച്ചനും അമ്മയും.
ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് നമ്മുടെയെല്ലാം ജീവിതം കാലങ്ങൾക്ക് മുന്നേ രചിക്കപെട്ടതാണ് എന്ന്. ആരോ എഴുതിയ ആ തിരക്കഥയുടെ ഭാഗം മാത്രമാണ് നമ്മൾ. അവിടെ ഞാനും കണ്ടു കാലം എനിക്കായി മാത്രം കാത്തുവെച്ച ഒരുപിടി നല്ല മുഖങ്ങൾ. പിൽക്കാലത്തു അവരെല്ലാം എന്റെ ഏറ്റവും പ്രീയപ്പെട്ട ചങ്ങാതിമാരായി.
മുഖവുരയില്ലാതെ ഞങ്ങളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും പരിചയെപ്പെട്ടു. കൈകൾ കൊടുത്തു തോളിൽ തട്ടി പേരുകൾ കൈമാറി. എല്ലാവരും കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വന്നവർ. മലയാള ഭാഷയുടെ വിവിധ വേഷപകർച്ചകൾ അവിടം മുഴുവൻ നിറഞ്ഞാടി. മാതാപിതാക്കൾ തമ്മിൽ പരിചയപെട്ടു. പരിചയപെ്പടലും അഡ്മിഷൻ കാര്യങ്ങളുമൊക്കെ കഴിഞ്ഞപ്പോൾ നേരം വൈകിട്ടായി. ഞങ്ങൾ എല്ലാം കോളേജ് ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു.
അത് ഞങ്ങൾക്ക് വെറുമൊരു ഹോസ്റ്റൽ മാത്രമായിരുന്നില്ല വീട് തന്നെയായിരുന്നു. ഇണക്കവും പിണക്കവും അടിയും ഇടിയും പാട്ടും കൂത്തും എല്ലാമായി ഞങ്ങൾ അവിടെ കഴിഞ്ഞു. ജീവിതത്തിൽ സൗഹൃദത്തിന്റെയും,
പങ്കുവെയ്ക്കലിന്റെയും ആദ്യാക്ഷരങ്ങൾ പഠിച്ചത് അവിടെ നിന്നായിരുന്നു. ഒരിക്കൽ പോലും ഒറ്റക്ക് ഇരിക്കേണ്ടി വന്നിട്ടില്ല ഞങ്ങൾ ഒന്നിച്ചായിരുന്നു എന്തിനും എല്ലായിടത്തും. എല്ലാം ഞങ്ങൾ ആഘോഷിച്ചു പരീക്ഷ കഷ്ടിച്ച് പാസ്സായാൽ അത് ഇനി സപ്പ്ളി അടിച്ചാൽ അതും, ലൈൻ സെറ്റായാൽ അത് ഇനി സെറ്റായ ലൈൻ പൊട്ടിയാൽ അതും, ഒന്നിച്ചുള്ള യാത്രകൾ, ഫസ്റ്റ് ഡേയ് ഫസ്റ്റ് ഷോ കാണൽ, അങ്ങനെ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ആഘോഷങ്ങൾ.
അവയിൽ ഞങ്ങൾക്ക് ഏറ്റവും പ്രീയപെട്ടതും ഒരിക്കലും മറക്കാനാവാത്തതും ഞങ്ങളുടെ കോളേജ് ആർട്സ് ഫെസ്റ്റാണ്. എന്നിലെ കലാകാരനും, കവിയും, ചിത്രകാരനും എല്ലാം ജനിക്കുന്നത് ആ കലാസന്ധ്യയിൽ ആയിരുന്നു. നിറങ്ങളുടെ ആ കലാവിരുന്നിന് ഞങ്ങൾ നൽകിയ പേരായിരുന്നു "അക്ഷര"
അക്ഷര ഞങ്ങൾക്ക് വെറുമൊരു ആർട്സ് ഫെസ്റ്റ് മാത്രമായിരുന്നില്ല ഒരു തിരിച്ചറിവ് കൂടിയായിരുന്നു. ക്ലാസ്സിൽ ടീച്ചർമാരാൽ ഉഴപ്പൻ എന്ന സ്ഥാനപ്പേര് ചാർത്തികിട്ടിയ പലർക്കും അത് ഒരു വേദിയായിരുന്നു. സ്വയം തെളിയിക്കാൻ, മനസ്സിലാക്കാൻ, കാണിച്ചു കൊടുക്കാൻ എന്തെന്നാൽ കോളേജ് എന്നാൽ കുറെ കാണാതെ പഠിച്ചു പരീക്ഷ എഴുതി പാസ്സായി ഡിഗ്രി വാങ്ങി മാത്രം പോകാനുള്ള സ്ഥലം അല്ലായെന്ന്.
അന്ന് എനിക്ക് കിട്ടിയ സമ്മാനങ്ങൾ ഞാൻ ഇന്നും സൂക്ഷിക്കുന്നു നിധി പോലെ. കാലത്തിന് അവയുടെ തിളക്കം മാത്രമേ കുറയ്ക്കാൻ സാധിച്ചിട്ടുള്ളു അന്ന് ഞാൻ അത് ഏറ്റുവാങ്ങിയത് എൻ്റെ ഈ കൈകളിലേക്കല്ല മറിച്ചെന്റെ ഹൃദയത്തിലേക്കാണ്.
ആ നിമിഷങ്ങൾ എല്ലാം ഞങ്ങൾക്ക് ഒരുപോലെ ആസ്വദിക്കാൻ സാധിച്ചത് അനശ്വരമായി ഞങ്ങൾ എല്ലാവരും മനസ്സിൽ സൂക്ഷിച്ച സൗഹൃദം ഒന്നുകൊണ്ട് മാത്രമാണ്. കാലം കടന്നു പോയി എല്ലായിടത്തെയും പോലെ ഞങ്ങളുടെ കോളേജ് ജീവിതവും അവസനിച്ചു. എല്ലാരും പല വഴിക്കായി പിരിഞ്ഞു. പക്ഷെ ഞങ്ങളിൽ ചിലരുടെയെങ്കിലും മനസ്സ് ഇപ്പോഴും ആ പോയ കാലത്തിന്റെ മധുര സ്മരണകളിൽ മുഴുകി ഒഴിഞ്ഞ ക്ലാസ് മുറികളിലും ആളൊഴിഞ്ഞ കോളേജ് വരാന്തകളിലും ചുറ്റി തിരിഞ്ഞു നടപ്പുണ്ട്.
കാലം ഒരുപാട് കഴിഞ്ഞു ഇന്ന് ഞങ്ങൾ പല സ്ഥലങ്ങളിൽ താമസിക്കുന്നു. വല്ലപ്പോഴും ചില ഫോൺവിളികൾ, ചാറ്റുകൾ, മെസ്സേജുകൾ അവയിൽ മാത്രം ഒതുങ്ങി ഞങ്ങളുടെ സൗഹൃദം. പക്ഷെ അവ പോരെന്ന് എനിക്ക് തോന്നി അങ്ങനെയാണ് ഞാൻ "അക്ഷരം" എന്ന ഒരു ബ്ലോഗ് തുറക്കുന്നത് എൻ്റെ കലാലയ ഓർമ്മകളും, സൗഹൃദങ്ങളും എല്ലാം ഞാൻ അതിലൂടെ ലോകത്തെ അറിയിച്ചു.
ആളുകൾ വായിച്ചു, അഭിപ്രായങ്ങൾ പറഞ്ഞു, ആശംസകൾ അറിയിച്ചു. മുന്നിൽ ഒരു ലക്ഷ്യം മാത്രമായിരുന്നു വിസ്മരിക്കപ്പെടേണ്ട ഒന്നല്ല നമ്മുടെ കോളേജ് ജീവിതം എന്ന തിരിച്ചറിവ് സുഹൃത്തുക്കളിൽ ഉണ്ടാക്കുക. അങ്ങനെ ഞാൻ അവരെയും എൻ്റെ ഓർമ്മകളിലൂടെ കൈ പിടിച്ചു നടത്തി. ഞങ്ങളുടെ ചെറിയ ബ്ലോഗ് വളർന്നു.
ഞാൻ ആദ്യം പറഞ്ഞ പോലെ ഒരുപിടി നല്ല സ്വപ്നങ്ങളുമായി ആണ് ഞാൻ അന്ന് കോളേജ് ഗേറ്റ് കടന്നു വന്നത് ഇന്ന് അത് എൻ്റെ മാത്രം സ്വപ്നമല്ല പക്ഷെ എൻ്റെ കൂട്ടുകാരുടെ കൂടിയാണ്. അക്ഷരം എന്ന ഞങ്ങളുടെ ബ്ലോഗ് ഒരു ചെറിയ ട്രസ്റ്റ് ആയി രൂപീകരിക്കാൻ ഞങ്ങൾ എല്ലാവരും തീരുമാനിച്ചു. ആ ട്രസ്റ്റിൽ ഞങ്ങളുടെ മാസവരിയുടെ ഒരു അംശം നിക്ഷേപിച്ചു.
പലതരം സാമുഹ്യക്ഷേമ പ്രവർത്തനങ്ങളും നടത്താൻ ഞങ്ങളാലോചിക്കുന്നു. അങ്ങനെ ഞങ്ങളുടെ സൗഹൃദം വീണ്ടും വളരുകയാണ്. പുതിയ അർത്ഥതലങ്ങളിലൂടെ. ഈ കഥ ഇവിടെ അവസാനിക്കുന്നില്ല ഇനിയും തുടരും. ഓർമ്മകളുടെ ഈ അക്ഷരം ഇനി ഞങ്ങളിൽ നിന്ന് നിങ്ങളിളേക്കും പറന്നു വരട്ടെ.......(രാജ്മോഹ൯)
മഴമൂടിയ ആ ജൂലൈയിലെ ഒരുദിവസം ..... ഒരു ആക്സിഡന്റിലൂടെയാണ് രാകേഷും അഖിലയും തമ്മിൽ പരിചയപ്പെടുന്നത്.
തിരക്കുള്ള റോഡിലൂടെയുള്ള ഡ്രൈവിങ്ങിനിടയിലാണ് രാകേഷിന് കൈയ്യബദ്ധം പറ്റി കാറിന്റെ പിൻ ചക്രം അഖിലയുടെ കാലിൽ ഇടിച്ചു. അപ്രതീക്ഷിതമായ ആ സംഭവത്തിൽ രാകേഷ് പരിഭ്രമിച്ചു.
പുറമേക്ക് പരിക്കൊന്നും കാണാനായില്ലെങ്കിലും അവൾ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.അവരെ രണ്ടു പേരെയും അനുകൂലിച്ചും പ്രതികൂലിച്ചും അവിടെ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ഞാനവളെ കൈ പിടിച്ച് വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലെത്തിച്ചു..
ഡോക്ടറെ കണ്ട് എക്സ്റെ എടുക്കുമ്പോഴേക്കും അഖിലയുടെ സുഹൃത്തുക്കൾ അവിടെയെത്തി.അവരുടെ മുഖത്തെല്ലാം ഞാനെന്തോ ചെയ്ത ഭാവം. എന്റെ ഭാഗത്ത് ഞാൻ മാത്രം, വല്ലാത്തൊരു ഒറ്റപ്പെടൽ. അവരിൽ നിന്നുള്ള പ്രതികരണം എന്താകുമെന്നറിയാതെ തെല്ലു ഭയത്തോടെ നിൽക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അഖില പറഞ്ഞു ,നിങ്ങളിനി വീട്ടിലേക്ക് പോയ്ക്കോളു, ഇവരൊക്കെയുണ്ടല്ലൊ ഇപ്പോൾ കുഴപ്പമൊന്നുമില്ല.
ആ പുഞ്ചിരിയിൽ എന്റെ മനസൊന്ന് തണുപ്പിച്ചു. എങ്കിലും എക്സ്റെ റിപ്പോർട്ട് ഡോക്ടറെ കാണിച്ച് കാലിൽ പ്ലാസ്റ്ററിടും വരെ ഞാനും കൂട്ടുനിന്നു.എല്ലിനു ചെറുതായൊരു സ്ക്രാച്ചുണ്ടായിരുന്നു.ഹോസ്പിറ്റൽ ബില്ലടച്ച് അവളെ യാത്രയാക്കിയ ശേഷം മൊബൈൽ നമ്പറും വാങ്ങിയാണ് ഞാൻ മടങ്ങിയത്.
ആദ്യമായാണ് എനിക്കിങ്ങനെയൊരനുഭവം.ഇത്രയും കാലം ഒരപകടവും വരുത്തിയിട്ടില്ല. വീട്ടുകാരറിഞ്ഞാൽ എന്തു പറയുമെന്ന ആധിയുമുണ്ടായിരുന്നു.എല്ലാവരും ആശ്വസിപ്പിക്കുകയാണ് ചെയ്തതെങ്കിലും ആ സംഭവത്തിന്റെ ഷോക്ക് മാറാൻ എനിക്ക് രണ്ടു ദിവസമെടുത്തു.
രണ്ട് മൂന്ന് ദിവസങ്ങൾക്കു ശേഷം മനസൊന്നു ശാന്തമായപ്പോൾ രാകേഷ് അഖിലയെവിളിച്ചു.അവളുടെ സുഖവിവരമറിയാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പരസ്പരമൊരു പരിചയപ്പെടലില്ലാതിരുന്നതിനാലാണു രാകേഷ് വിളിക്കാൻ മടിച്ചു നിന്നത്.
പക്ഷേ യിതൊരു പരിചയക്കുറവോ ദേഷ്യമോ ഇല്ലാതെയുള്ള അഖിലയുടെ സംസാരം അവരെ പെട്ടെന്ന് പരിചിതരാക്കി. ഇടക്കിടെയുള്ള സുഖവിവരങ്ങളന്വേഷിക്കലുകൾക്കിടെ മൂന്നാഴ്ചത്തെ റെസ്റ്റിനു ശേഷം അഖില ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും വാട്സ് ആപ്പ് മെസ്സെജുകളിലൂടെ അവരുടെ സൗഹൃദം തുടർന്നു. നാടും വീടും കുടുംബ വിശേഷങ്ങളുമെല്ലാം അവ൪പരസ്പരം പങ്കു വെച്ചിരുന്നു.
അന്ന് രാകേഷ് ആ കാര്യം അഖിലയോട് പറഞ്ഞു. അഖിലയോട് പ്രണയമാണെന്ന സത്യം. ആദ്യമായ് കണ്ടപ്പോഴേ മനസിൽ തോന്നിയൊരിഷ്ടം ഇനിയെങ്കിലും പറയാതിരിക്കാൻ കഴിയില്ലെന്ന് രാകേഷ് അവളോട് പറഞ്ഞു.
അന്ന് അഖിലയുടെ വീട്ടിലെത്തി അവരുടെ പ്രണയം മാതാപിതാക്കളെ രാകേഷ് അറിയിച്ചു. നല്ല ജോലിയും വിദ്യാഭ്യാസവുമുള്ള രാജേഷിനെ അഖിലയുടെ മാതാപിതാക്കളും അംഗീകരിച്ചു.
ഇന്ന് അവ൪ വിവാഹിതരാകുകയാണ്.
(രാജ്മോഹ൯- www.fb.com/Rajmohanepage)
എന്റെ പൊന്നു മക്കളെ നിങ്ങളെനിക്ക് ഇന്നലെ കൊടുത്തയച്ച മാങ്ങാ അച്ചാ൪ കിട്ടി, പക്ഷെ അതിലും രുചി തോന്നിയത് ആ അച്ചാ൪ പൊതിയുടെ കവറില്‍ നിങ്ങളെഴുതിയ ആ വാക്കുകള്‍ ആയിരുന്നു ” Daddy, we miss you a lot" എന്ന ആ വാക്കുകള്‍. എന്‍റെ മനസ്സിനും ഹൃദയത്തിനും ഒരേ സമയം രുചിയും അഭിമാനവും തന്നു മക്കളെ. നിങ്ങളെന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് ഞാന്‍ നിങ്ങളെ പിരിഞ്ഞ് നിന്നപ്പാഴാണ് മനസ്സിലായത്.
എന്‍റെ മക്കള്‍ കരുതുന്നുണ്ടോ... അച്ഛന് നിങ്ങളോട് സ്നേഹം ഇല്ലാതത്ത് കൊണ്ടാണ് നിങ്ങളെ നാട്ടിലേക്ക് പറഞ്ഞയച്ചതെന്ന് ? അല്ല ഒരിക്കലും അല്ല.....
നിങ്ങളോടുളള അമിതമായ സ്നേഹം.... അതായിരുന്നു നിങ്ങളെ പറഞ്ഞയക്കാന്‍ കാരണം.നി൪മ്മലേ....നീ കുഞ്ഞായിരികുമ്പോള്‍ ഈ ചുമരുകള്‍കിടയില്‍ നീ ഒറ്റക്കിരുന്ന് കളിക്കുന്നത് കണ്ട് ഞാന്‍ എത്ര വിഷമിച്ചിട്ടുണ്ടെന്ന് നിനക്കറിയുമോ....
നഷ്ടമായ നിന്‍റെ ആ കുട്ടികാലം.... കഥ പറഞ്ഞു നിന്നെ ഉറക്കുന്ന നിന്‍റെ അമ്മൂമ്മ, അമ്മാവന്മാരുടെ കൈ വിരല്‍ തുമ്പില്‍ തൂങ്ങി പീടികയില്‍ പോകേണ്ട പ്രായത്തില്‍ ....നാട്ടിലെ കുട്ടികള്‍ മഴയത്തും ചളി വെളത്തിലും കളിച്ചു നടക്കുമ്പോള്‍ ഗള്‍ഫിലെ ശീതികരിച്ച ഈ നാലു ചുമരുകള്‍ക്കുളളില്‍ Tab-ല്‍ മിന്നിമറയുന്ന കാര്‍ട്ടൂണുകള്‍ ആയിരുന്നു നിന്‍റെ കൂട്ടുകാര്‍.
അമ്മൂമ്മ, അമ്മ, അച്ഛ൯ ഇവരുമായി ഇടക്ക് പാര്‍ക്കിലേക്കുളള യാത്രകള്‍ ...ഇതെല്ലാം ആയുരുന്നു നിന്‍റെ ഗള്‍ഫ് ജീവിതംഅല്ലങ്കില്‍ നിന്‍റെ ഇതുവരെുളള ജീവിതം.....പക്ഷെ ഇന്ന് നീ ഒരുപാടു മാറിയിരിക്കുന്നു നിന്‍റെ നാട്ടിലെ സ്ക്കുളിനെ കുറിച്ച് നിന്‍റെ പുതിയ കൂട്ടുകരെ കുറിച്ച് നീ പറഞ്ഞപ്പാള്‍ നിന്‍റെ കണ്ണുകളിലെ തിളക്കം ഞാന്‍ കണ്ടിരുന്നു. നിനക്കിപ്പോള്‍ Tab വേണ്ട, സ്മാര്‍ട്ട് ഫോണ്‍ വേണ്ട, ടീവി വേണ്ട.....
നിനക്കിപ്പോള്‍ നമ്മുടെ അയല്‍വാസികളെ അറിയാം കുടുംബക്കാരെ അറിയാം, പീടിക ഭരണിയിലെ മിഠായികളുടെ പേരറിയാം.നി൪മ്മലേ... നിന്‍റെ കുഞ്ഞനുജത്തിയെ പ്രസവിച്ചത് ഇവിടെയാണ് .... രണ്ട് മൂന്ന് മാസം നിങ്ങളെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത എന്‍റെ സ്വാര്‍ത്ഥത ആയിരുന്നു അതിനു കാരണം നിങ്ങളുടെ ബാലൃം മണ്ണിലും മഴയത്തും കിടന്ന് വളരേണ്ടതാണ് എന്ന തിരിച്ചറിവും നിങ്ങളുടെ അമ്മക്ക് സഹായത്തിന് ആരും ഇവിടെ ഇല്ലാ എന്നതു മാത്രമല്ല നിങ്ങളുടെ അച്ഛ൯ നിങ്ങളെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ കാരണം....
കല്ലൃാണം കഴിഞ്ഞ് അധികം വൈകാതെത്തന്നെ നിന്‍റെ അമ്മയും ഒരു പ്രവാസി ആയി മാറിയിരുന്നു.... അന്ന് മുതല്‍ രണ്ട് മാസങ്ങള്‍ മുന്നെ വരെ ഒരു കാരൃത്തിനും നിങ്ങളുടെ അമ്മ ഒരു ബുദ്ധിമുട്ടും അനുഭവിച്ചിട്ടില്ല എന്തിനും ഏതിനും അച്ച൯ ഉണ്ടായിരുന്നു താങ്ങും തണലുമായി, അമ്മക്കും വേണ്ട കാരൃങ്ങള്‍ പഠിക്കാനും ചെയ്യാനും ഒരു അവസരം കൊടുക്കുക.
നിങ്ങള്‍ നാട്ടില്‍ പോകുന്നത് നമ്മള്‍ ഒന്നിച്ച് തീരുമാനിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് തന്ന.... നിങ്ങള്‍ എന്നില്‍ നിന്നും വാങ്ങിയ ഒരു വാക്ക് അച്ഛന് പാലിക്കാന്‍ പറ്റിയില്ല ... എല്ലാ മാസവും എന്‍റെ മക്കളെ കാണാന്‍ ഞാന്‍ വരാം എന്ന് പറഞ്ഞിരുന്നു. ആദൃത്തെ രണ്ട് മാസം അച്ഛ൯ വന്നില്ലെ ?
രണ്ടാമത്തെ വരവില്‍ അച്ഛ൯െറ ഡ്രെസ്സ് പായ്ക്ക് ചെയ്തത് കണ്ട് ചിപ്പി പൊട്ടി കരഞ്ഞത് ഒാര്‍ത്താല്‍, ഒരാഴ്ച ചിപ്പി അച്ഛനെ കാണാന്‍ വേണ്ടി കരഞ്ഞത് ഒാര്‍ത്താല്‍ അച്ഛന് എല്ലാ മാസവും വരാന്‍ തോന്നുന്നില്ല മക്കളെ, എന്‍റെ കുട്ടികള്‍ ചിരിക്കുന്നത് കാണാനാണ് ഞാന്‍ ഇഷ്ട പെടുന്നത്, എന്‍റെ മോള്‍ക്കറിയുമൊ നിന്‍റെ ടിസി മേടിച്ച് വരുമ്പോള്‍ അച്ഛ൯െറ കണ്ണ് നിറഞ്ഞത് കൊണ്ട് ഡ്രൈവ് ചെയ്യാന്‍ പററാതെ വണ്ടി കുറച്ച് നേരം നിര്‍ത്തിടേണ്ടി വന്നു നിന്‍റെ അച്ഛന്.
എന്‍റെ മക്കള്‍ വലുതായാല്‍ ഒരു സംശയവും ഇല്ലാതെ പറയും ” ഈ മരുഭൂമിയില്‍ നാലു ചുമരുകള്‍ക്കുളളില്‍ നഷ്ടപെ്പട്ട് പോകുമായിരുന്ന ഞങ്ങളുടെ കുട്ടികാലം സ്വന്തം സുഖം നോക്കാതെ തിരിച്ച്തന്ന ആളാണ് ഞങ്ങളുടെ അച്ഛ൯ എന്ന് ” അതിന്ന് പകരമായി സ്നേഹം മാത്രം മതി തിരിച്ച്നിങ്ങടെ അച്ഛന് നിങ്ങളില്‍ നിന്ന്.(രാജ്മോഹ൯)
അന്നത്തെ പുലരിപോലും നശ്ചലമായി നിലകൊണ്ടു... വിമലി൯െറ ഉണർവ്വിന്റെ ഉത്സാഹമൊക്കെ അങ്ങു കെട്ടടങ്ങിയത് ആ പത്രവാ൪ത്ത കണ്ടശേഷമായിരുന്നു.വിളറിയ ആ പ്രഭാതത്തിലെ മധുരമേറിയ ചായയും കുടിച്ച് വായന തുടങ്ങിയപ്പോഴാണ് ആ വാ൪ത്ത കണ്ണിലുടക്കിയത്.
അപ്പോഴാണ് അദ്ദേഹം ന്യൂസ്പേപ്പറിൽ ആ മുഖം ശ്രദ്ധിച്ചതു ...ഇതു പ്രിയ അല്ലേ? അതേ .....പഴയ മേൽവിലാസം തന്നെ. അവൾ ഈ ലോകത്തിൽ നിന്നു എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുകയാണ് അതും കൊലപാതകം. ..മനസൊന്നു പിടഞ്ഞു അവസാനമായി ഒന്നു കാണുവാൻ പോലും സാധിച്ചില്ല.
കേസ് അന്വേഷണം നടത്തുന്നത് ഇ൯സ്പെക്ട൪ രാജ്കുമാറായിരുന്നു. അദ്ദേഹത്തെ കണ്ട് വിമല് അവരുടെ ജീവിത കഥ പറഞ്ഞു.ഓരോരോ വിചാരങ്ങൾ പഴയ കാലത്തിന്റെ ഏടുകൾ ഒന്നൊന്നായി നിവർത്തിയെടുത്തു. മനോഹരമായ മുഖവും, ആക൪ഷകമായി മഷിയെഴുതിയ കണ്ണുകളും ആരേയും ആക൪ഷിക്കുന്ന വാക്സാമ൪ത്ഥ്യവും.
പഠന സംബന്ധമായി ഏറണാകുളത്തേക്ക് വണ്ടി കയറാ൯ മനസ് അനുവദിച്ചില്ലെങ്കിലും പോയേ വഴിയുള്ളു .ജനറൽ കംപാർട്മെന്റിൽ തിരക്ക് കുറഞ്ഞിരുന്നു .ഒരു ബുക്ക് കയ്യിൽ കരുതിയിരുന്നു വായിക്കാൻ വലിയ താല്പര്യമുള്ള ത്രില്ല൪ നോവലാണ്.
ഞാൻ പ്രിയ.....നിങ്ങൾ എങ്ങോട്ടേക്കാണ് ? മുഖമുയർത്തി നോക്കി ......ഞാൻ എറണാകുളത്തേക്ക് .
വിരോധമില്ലെങ്കിൽ നമുക്കു അല്പനേരം സംസാരിക്കാം ?
ഈ പെണ്ണിന് വട്ടാണോ? അപരിചിതനായ എന്നോട് ഇങ്ങോട്ടു കയറി സംസാരിക്കാമോ എന്ന്
ശരി .......അതിനെന്താ ? അവളുടെ സംസാരം എന്നിലേക്ക് അങ്ങു പെയ്തു തോരുകയായിരുന്നു. വിഷയങ്ങൾ ഒരു വിഷയമേ അല്ലാതായി മാറി ...!
ആ കൂടിക്കാഴച്ചകൾ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല ..അടുപ്പം കൂടി വന്നു. ഒരിക്കൽ അവൾ ചോദിച്ചു ....എന്താണ് തെറ്റും ശരിയും ? എന്താ ഇപ്പോൾ ഒരു ചോദ്യം ? പറ വിമലേ .....
ഒരാൾ അറിയാതെയും അറിഞ്ഞുകൊണ്ടും ചെയ്തുപോയേക്കാവുന്ന കാര്യമാണ് തെറ്റ് ... അവളുടെ ഓരോ വരവുകൾക്കും നൂറു നൂറു ചോദ്യങ്ങളും ഒരായിരം സ്നേഹത്തിന്റെ ഉത്തരങ്ങളും പങ്കു വക്കാൻ കാണും.ഒന്നും ആവശ്യപ്പെടാതെ ... സ്നേഹിച്ചു.
ഒരു വലിയ നായർ കുടുംബത്തിലെ ഏക അവകാശി. അവരുടെ വീട്ടുകാരുമായി.....ഒടുവിൽ വഴക്കിടേണ്ടിവന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ഇറങ്ങി വരാ൯ അവളൊരുക്കവുമില്ലായിരുന്നു.
ഒടുവിലൊരിക്കെ.... ഇറങ്ങി വരാ൯ തയ്യാറല്ലെ൯കില് ഇനി കാണാൻ വരരുത് എന്ന് താക്കീതു ചെയ്തു പറഞ്ഞയച്ചു ..എന്നിട്ടും പലപ്പോഴും അവൾ കാത്തുനിന്നു ......!
പ്രിയ...ഒരിക്കൽ പറയുകയുണ്ടായി .....ഞാൻ സ്നേഹിച്ച ആദ്യത്തേതും അവസാനത്തേതുമായ ആള് നീയാണ് ......ഇനിയൊരു പ്രണയംഎനിക്ക് ഇല്ല. അവസാനമായി കണ്ടത് .......അവൾ മുംബെക്കു പോകാനായി ഒരുങ്ങിയപ്പോൾ ആണ് .പിന്നീട് ഒരു വലിയ പത്രത്തി൯െറ റിപ്പോ൪ട്ടറായി ജോലിയിലായെന്നും അറിഞ്ഞു.
വിമൽ.. എനിക്ക് നിന്നെ ജീവനാണ്.എന്നിൽ നിന്നു നീ അകന്നുപോകുന്നതു എന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ് ...എങ്കിലും നിന്റെ ജീവിതത്തിൽ ഞാൻ ഇനി വേണ്ട.....എന്നും എന്റെ സ്നേഹം നിനക്കു മാത്രം .
പിന്നീട് ഒരിക്കലും അവൾ ചോദ്യങ്ങളും ഉത്തരങ്ങളുമായി എന്നെ തേടി വന്നില്ല. പലപ്പോഴും ഒറ്റപ്പെടലിൽ ഞാൻ അവളെ തിരഞ്ഞു ........!
എന്തു തെറ്റും ശരിയും ........ആടുകയല്ലേ ഓരോ കോലത്തിലും. പ്രിയ ബാക്കിവച്ചുപോയ ജീവിതത്തിൽ ഏകനായി ഞാൻ യാത്ര ചെയ്തു ....പ്രണയിക്കാൻ വേണ്ടി മാത്രം ജീവിതത്തിലേക്ക് ഇറങ്ങിവരുന്ന സാക്ഷികൾ .
ഓർമയിൽ ഇപ്പോഴും അവൾ .......മരണം യൗവ്വനത്തിന്റെ നിത്യത കാത്തു സൂക്ഷിക്കുന്നു എന്നോ ?
അതേ.......പുതിയൊരു പുലരിക്കായ് വിമലിനിയും..കാത്തിരിക്കുകയാണ്....പ്രണയിനിയുടെ കൊലപാതകരഹസ്യം അറിയാ൯ അവനെ.... ജീവിക്കാൻ പ്രേരിപ്പിക്കുകയാണ് .ആരാണ് പ്രിയയെ കൊന്നത്...
താമസിയാതെ ആ വിവരം അദ്ദേഹത്തിന് രാജ്കുമാറി൯െറ പക്കലിൽ നിന്ന് ലഭിച്ചു. മയക്കുമരുന്ന് മാഫിയയെക്കുറിച്ച് ഒരു തുട പരംപര പ്രിയ എഴുതി വരുകയായിരുന്നു. അതി൯െറ ഭാഗമായി കൊച്ചിയിലെത്തി പ്രിയയെ മയക്കുമരുന്നു മാഫിയ ഒരു തെളിവുമില്ലാതെ കൊലപ്പെടുത്തുകയായിരുന്നു.
(രാജ്മോഹ൯)
വിളക്കിലെ തീനാളം വിറച്ചു തുള്ളുകയാണ്. കുടിലിനു പുറത്ത് ചാറ്റല്‍ മഴ പേമാരിയായി മാറികഴിഞ്ഞിരിക്കുന്നു . വിളക്കിലെ തീനാളം അണഞ്ഞു പോകാതിരിക്കാൻ ഒരു കൈകൊണ്ട് മറച്ചുപിടിച്ച് മുന്നിലുള്ള പാഠപുസ്തകത്തിൽ മുഴുകിയിരിക്ക മുഴുകിയിരിക്കുകയാണ് ലക്ഷ്മി.
മഞ്ഞവെളിച്ചത്തിൽ നിഴലും വെളിച്ചവും കലർന്ന അവളുടെ ആ രൂപം അതിമനോഹരമായിരിക്കുന്നു ചുരിദാ൪ ധരിച്ച് തറയിലിരിക്കുന്ന അവളിപ്പോൾ തിളങ്ങുന്ന ഒരു മെഴുക് പ്രതിമയാണെന്ന് തോന്നും.
പെട്ടന്നാണ് അകത്ത് നിന്നുള്ള അമ്മയുടെ ചോദ്യം അവളുടെ എകാഗ്രതയെ മുറിച്ചു നീക്കിയത്.
"'മോളേ... മനു എവിടെ?'' ''അച്ചന്റെ അടുത്തുണ്ടമ്മേ...'' തുടർച്ചയായുള്ള മഴയും ഉറഞ്ഞുതുടങ്ങിയ തണുപ്പും പ്രകൃതി അതിന്റെ സർവ്വ സൗന്ദര്യവും അഴിച്ചുവച്ച് "ഭീകരഭാവം" കാട്ടിതുടങ്ങിയിരിക്കുന്നു.
പഠിച്ചുകൊണ്ടിരിക്കന്നതിനിടയിൽ ലക്ഷ്മി തലഉയർത്തി പുറത്ത് കസേരയിൽ ഇരിക്കുന്ന അച്ഛനെയും അച്ഛന്റെ മടിയില്‍ ഇരിക്കുന്ന അനുജനെയും ഒന്നു നോക്കി. വിദൂരതയിൽ എവിടെയോ നോക്കി എന്തോ ആലോചനയിൽ മുഴുകിനിൽക്കുന്ന അച്ഛനും മഴയെനോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരക്കുന്ന അനുജനും ഉള്ളിൽ ഒരു നേർത്ത ചിരി വിടർത്തി അവള്‍ വീണ്ടും പുസ്തകത്തിലേക്കുതന്നെ മടങ്ങി.
ഉറക്കം കൺപോളകളെ തമ്മില്‍ ചേർത്തുനിർത്താൻ തുടങ്ങി പാഠപുസ്തകം മാറ്റിവെച്ച് മൂരി നിവർന്ന് ദീർഘമായി ഒരു കോട്ടുവായിട്ട് അവളടുക്കളയിലേക്ക് നോക്കി.''അമ്മേ... അവിടെ എന്തു ചെയ്യുകയ....? എനിക്കു വിശക്കുന്നൂ... ''ആ അവിടെ നിൽക്കു ഞാനിപ്പൊ വരാം''.
അകത്തു നിന്നും പാത്രത്തിന്റെ കിലുക്കത്തോടെപ്പം അമ്മയുടെ മറുപടിയും പുറത്തുകോട്ടു. പുറത്ത് മഴ കലപിലകൂട്ടി ബഹളം വെക്കുകയാണെങ്കിൽ അകത്ത് ചോർച്ച തടയാന്‍ വെച്ച പാത്രത്തില്‍ വിഴുന്ന മഴത്തുള്ളികൾ വല്ലാത്ത ഒരു സംഗീതം തീർക്കുകയാണ് എന്നാൽ സംഗീതത്തിന്റെ പൊലിമ കൂട്ടാന്‍ എന്നവിധം വീണ്ടും വീണ്ടും പാത്രംങ്ങൾ നിരത്തികൊണ്ട് ഒാടി നടക്കുകയാണ് അവളുടെ അമ്മ.
''മോളേ... അച്ചനെയും മനുവിനേയും വിളിക്കു... ഭക്ഷണം കഴിക്കാറായീലോ...''അല്പ സമയത്തെ നിശബ്ദതയ്ക്കു ശേഷം അമ്മയുടെ ശബ്ദം ഉയര്‍ന്നു കേട്ടു.
''അച്ഛാ ദേ അമ്മ വിളിക്കുന്നു ''എന്ന് പറഞ്ഞു കൊണ്ട് അവൾ അച്ഛനടുത്തേക്കോടി അനുസരണയുള്ള കുട്ടിയെ പോലെ നിന്ന അവളെ ചേർത്തു പിടിച്ച് അച്ഛൻ നെറുകയി ഒരു മുത്തം നൽകി.അചഛന്റെ മടിയില്‍ നിന്നും ഉറങ്ങി തുടങ്ങിയ അനുജനെ വാരിയെടുത്ത് അവള്‍ അകത്തേക്ക് നടന്നു . ഇതുവരെയും മഴകുറഞ്ഞില്ലെന്ന് മാത്രമല്ല കൂടുതല്‍ കനപ്പെട്ടിരിക്കുന്നു പൊതിർന്നു തൂങ്ങിയ കൂടിലിനെ തണുപ്പ് മുഴുവനും വിഴുങ്ങി കഴിഞ്ഞു
ഭക്ഷണത്തിനു ശേഷം മനുവിനെ അമ്മയുടെ കട്ടിലില്‍ കിടത്തി ലക്ഷ്മി തറയിൽ പായ വിരിച്ച് അതില്‍ കിടന്നു
തറയിലെ തണുപ്പ് കീറപ്പയയിലൂടെ അവളിലേക്ക് അരിച്ചു കയറി.
പ്രകൃതിയുടെ കരച്ചില്‍ ആണെന്ന് തോന്നും പുറത്തു മഴ പെയ്യുന്നത് കോട്ടാൽ . ഇരുട്ടിനെ കീറി മുറിച്ച് കണ്ണീർ ചാലുകൾ താഴെക്ക് വരുന്നത് കാണ്ടപ്പോൾ ലക്ഷ്മിയുടെ മനസ്സില്‍ വല്ലാത്ത ഒരു ഭയം പൊങ്ങിവന്നു. ആ ഇരുട്ട് കണ്ണില്‍ കൂടി കടന്ന് തന്നെ മുഴുവനായും വിഴുങ്ങുകയാണിപ്പോഴെന്ന് അവൾക്ക് തോന്നി.
ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദന ഒാർമ്മ ദിവസങ്ങളോളം എവിടെയോ തടഞ്ഞു കിടക്കുന്നു താനിപ്പാൾ... എവിടെയാണെന്നോ എന്താണെന്നോ അറിയാത അവസ്ഥയില്‍ ആയിരിക്കുന്നു ലക്ഷ്മി.ദിവസങ്ങള്‍ കടന്നുപോയി ....ഒാർമ്മ തിരിച്ചുകിട്ടിയ ഒരു ദിവസം കുറച്ചാളുകൾ അവളെ കാണാൻ വന്നു. ''എന്താ ലക്ഷ്മി ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലൊ ? ''
കൂട്ടത്തിലുണ്ടായിരുന്ന ഡോക്ടര്‍ അവളോട് ചോദിച്ചു പക്ഷെ പിന്നീട് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ അവളുടെ മനസ്സില്‍ തീകോരിയിടുകയാണുണ്ടത് കൂടെ വന്നവർ അവളെ കൊണ്ടു പോകാൻ വന്നവരാണത്രെ ദിവസങ്ങൾക്ക് മുന്നേ ഉണ്ടായ ഒരു ഉരുൾ പൊട്ടലിൽ ഇടുക്കിയിലെ അവളുടെ വീടും ആ പ്രദേശവും വെള്ളത്തിനടിയിലായി പലരും മരണമടഞ്ഞു ഒരുപാടുപേർക്കു പരിക്കുപറ്റി പലരെയും ഒഴുക്കിൽ പെട്ട്കാണാതായി.
ഉളളിൽനിന്നും പൊട്ടിവന്ന കടുത്ത വേദന ഒരലമുറയായി അവളിൽ നിന്നും പുറത്തേക്കു പൊട്ടിയൊഴുകി.
മനൂ....അമ്മേ...അച്ഛാ...അവളുടെ നിലവിളി ആ ആശുപത്രിയെ മുഴുവന്‍ ദുഃഖത്തിലായ്ത്തി. പരിക്കുപറ്റി വന്നവർ പലരും തിരിച്ചു പോയി തുടങ്ങി പക്ഷെ അവൾക്ക് പോകാന്‍ വീടും കുടുംബവും ഇല്ല എല്ലാം ഉരുൾപൊട്ടലിന്റെ കുത്തൊഴുക്കിൽ പെട്ടിരിക്കുന്നു അവശേഷിക്കുന്നത് അവൾമാത്രം.
ഇവർ അങ്ങ് ദൂരെ നഗരത്തിലുള്ള അനാഥമന്ദിരത്തിൽ നിന്നും വന്നിരിക്കുന്നതാണ് അനഥരായവരെ അങ്ങോട്ട് കൊണ്ടുപോകാൻ. ഡോക്ടര്‍ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഒാരോ രോമകൂപങ്ങളിലും തീക്കനൽ എരിഞ്ഞുപോയി. "അനാഥ" അതെ താനിപ്പോൾ ഒരനാഥ തന്നെ!
അപ്പോള്‍ അപ്പോള്‍ മാത്രമാണ് ആ വാക്കിന്റെ മൂർച്ച അവളുടെ ഹൃദയത്തെ കീറിമുറിച്ചത് കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ അവളുടെ നെറുകയിൽ പതിയെ തലോടി ലക്ഷ്മീ നീ ഒരിക്കലും ഒരു അനാഥയല്ല നിനക്കവിടെ ഒരുപാട് കൂട്ടുകാരും ചേച്ചിമാരും ഉണ്ട് ആ സ്ത്രീ അവളെ നോക്കി നനുത്ത ഒരു ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു.
തീര്‍ച്ചയായും ഇവരിവിടെ നിന്നും നിന്നെ കൊണ്ടു പോകും ലക്ഷ്മിയുടെ മനസ്സ് അവളോട് മന്ത്രിച്ചു അവളുടെ കലങ്ങിയ മനസ്സിലൂടെ ഒരു നിമിഷം അവളുടെ അച്ഛനും അനുജനും അമ്മയും കടന്നു പോയി. എനിക്ക് ഇനി ആരുമില്ലെ?
അച്ഛനും അമ്മയും അനുജനും ആരും ഉള്ളില്‍ നിന്നും തികട്ടി വന്ന വേദനയാലെ അവൾ അടുത്തുനിൽക്കുന്ന ഡോക്ടറുടെ കൈയ്യിൽ കടന്നു പിടിച്ചു ചോദിച്ചു. അല്പനേരത്തെ മൗനത്തിനു ശേഷം അവളുടെ കൈയ്യ് പതിയെ അമർത്തു പിടിച്ചതിന് ശേഷം ഡോക്ടര്‍ തിരിഞ്ഞു നടന്നു.
അവര്‍ അവളെ കൂട്ടികൊണ്ട് പോയത് അകലെയുള്ള ഒരു നഗരത്തിലേക്കാണ്. ''നഗരം" അവളതുവരെ കാണാത ഒരിടം. പ്രകൃതിയുടെ ശാന്തതയും തണുപ്പും വറ്റിയ ഒരു മരുഭൂമിയായിട്ടാണ് അവൾക്കവിടം തോന്നിയത്. എങ്ങും കോലാഹലങ്ങൾ മാത്രം ആകശത്തോളം ഉയരത്തില്‍ ഉയര്‍ന്നു നിൽക്കുന്ന കെട്ടിടങ്ങൾ.
എവിടെക്കൊക്കയോ തിരക്കിട്ട് ഒാടിനടക്കുന്ന ആളുകള്‍. ദീർഘമായ യാത്രയ്ക്ക് ശേഷം അവരെത്തിയത് നഗരത്തിന്റെ വശ്യതയിൽ, കാലം പഴമയെ ഒളിപ്പിച്ചു നിർത്തിയത് പോലുള്ള പഴയ തകർന്നു നിലം പൊത്താറായ ഒരു ഇരുനില കെട്ടിടത്തിലേക്കാണ്.
"അനാഥ മന്ദിരം" ഒന്നിൽ കൂടുതല്‍ തവണ വായിച്ചാല്‍ മാത്രം മനസ്സിലാക്കാന്‍ പറ്റതക്ക വിധം അക്ഷരങ്ങള്‍ പതിച്ച പെയിന്റ് ഇളകി ദ്രവിച്ച കാമാനാകൃതിയിലുള്ള ഒരു കവാടം അതിനകത്തായാണ് ഒരു പ്രേതാലയം എന്ന് തോന്നിപ്പിക്കും വിധം ഈ കെട്ടിടം.
അവരവളെ കൊണ്ടുപോയത് മുകളിലെത്തെ നിലയിലാണ് ഒരു ഇടനാഴി കടന്ന് ഗോവണി കയറി മുകളിലേക്ക് മുകളിലെത്തെ ഇരുട്ടുറഞ്ഞ ഇടനാഴിയിലൂടെ ഒരു സ്ത്രീ അവരുടെ അടുത്തേക്ക് നടന്നടുത്തു അടുത്തുവന്നപോൾ അവരുടെ ആ രൂപം സീതയിൽ വല്ലാത്ത ഒരു ഭയം ഉളവാക്കി കറുത്ത് തടിച്ച് ശരീരം മുഴുവന്‍ ചെറുതും വലുതുമായ കുരുക്കൾ തൂങ്ങി കിടക്കുന്ന ഒരു സത്വം മുറുക്കാൻ ചവച്ച് ചുവപ്പിച്ച മലർന്ന വലിയ ചുണ്ടുകള്‍ മഞ്ഞ കലർന്ന ഉരുണ്ട കണ്ണുകള്‍ ആകപ്പാടെ സീതയെ വല്ലാത്തൊരു അസ്വസ്ഥത പിടിമുറുക്കി ആ സ്ത്രീ പുച്ഛ ഭാവത്തിൽ അവളെ മൊത്തത്തില്‍ ഒന്ന് നോക്കിയതിനു ശേഷം മുഴക്കമുള്ള ഒരു കടുത്ത ശബ്ദത്തില്‍ ചോദിച്ചു
''എന്താ നിന്റെ പേര് ?'' സീത ഇതുവരെ ഒരു സ്ത്രീയിലും കേൾക്കാതിരുന്ന ആ ശബ്ദത്തിന്റെ കാഠിന്യം നിറഞ്ഞ വൈരൂപ്യം അവളെ വല്ലാതെ ഭയപ്പെടുത്തി തൊണ്ടയില്‍ കുരുങ്ങിപ്പോയ അവളുടെ ശബ്ദത്തെ പുറത്തെടുക്കാൻ വല്ലാതെ പാടുപെട്ടുകൊണ്ട് അവള്‍ ഒരുവിധം വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. ലക്ഷ്മി.....
ആ സത്വം അവളുടെ മൃതുലമായ കൈയ്യിൽ കടന്നു പിടിച്ച് തിരിഞ്ഞു നടക്കാൻ തുനിഞ്ഞു പരുപരുത്ത അവരുടെ കൈ മുറുകിയപ്പോൾ ഏറ്റ വേദനയില്‍ അവള്‍ പുളഞ്ഞുനിന്നുപോയി ആ സ്ത്രീ കൂടെവരാൻ ആജ്ഞാപിക്കുന്നവിധം അവളെയൊന്ന് നോക്കിയതിനുശേഷം കൈയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു നടത്തത്തിടയിൽ സീത തന്റെ കൂടെ വന്നിരുന്നവരെ പിറകിലേക്ക് തിരിഞ്ഞു നോക്കി അപ്പോയേക്കും അവര്‍ കോണിയിറങ്ങി കഴിഞ്ഞിരുന്നു.
അ സ്ത്രീ അവളെ കൊണ്ടുനിർത്തിയത് നമ്പര്‍ 18 എന്നെഴുതിയ ഒരു വാതിലിനു മുന്നിലാണ് അവരവളുടെ കൈയ്യിൽ പിടിച്ചുകൊണ്ട് തന്നെ വാതിലില്‍ മൂന്ന് നാല് തട്ട് തട്ടി അല്പ സമയത്തിനുശേഷം വതിൽ തുറന്ന് തലവഴി ശരീരം മുഴുവന്‍ വെള്ളപുതച്ച ഒരു സ്ത്രീ മുന്നിൽ വന്നു.
ഇവളെ ഏതു മുറിയിലേക്കാണ് അയക്കേണ്ടത് എവിടെയും ഒഴിവില്ല പിന്നെയുള്ളത് ഇരുപതാം നമ്പർ മുറിയാണ് അതവളുടെ മുറിയും ആ സത്വം അവരെനോക്കി അല്പമൊരു വിനയത്തോടെ പറഞ്ഞു. വേണ്ട തൽക്കാലം ഇവളിവിടെ എന്റെ മുറിയിൽ നില്ക്കട്ടെ ലക്ഷ്മിയെ നോക്കി സ്നേഹത്തോടെയൊന്നു പുഞ്ചിരിച്ചതിനുശേഷം അവര്‍ പറഞ്ഞു.
അകത്തു കടന്ന ലക്ഷ്മി കണ്ടത് നല്ല അടുക്കും ചിട്ടയോടും കൂടെ സൂക്ഷിച്ചിട്ടുള്ള വൃത്തിയുള്ള ഒരു മുറി മാത്രമല്ല അവിടമാകെ വല്ലാത്ത ഒരു മനംമയക്കുന്ന മണവും ആ സ്ത്രീ ശരീരത്തിലണിഞ്ഞിരിക്കുന്ന വെള്ളവസ്ത്രം മാറ്റിയയപ്പോഴാണവൾ ശരിക്കും ആശ്ചര്യപെട്ടുപോയത്. അതിസുന്ദരിയായ ഒരു യുവതിയാണിപ്പോൾ അവളുടെ മുന്നിൽ നിൽക്കുന്നത്. മഞ്ഞകലർന്ന വെളുത്ത മുഖം വരഞ്ഞെടുത്തത് പോലുള്ള പുരികങ്ങൾ പളുങ്കുമണിപോലുള്ള കണ്ണുകൾ തുടുത്ത കവിളിൽ ഇടയ്ക്കിടെ മിന്നിമറയുന്ന നുണക്കുഴി കറുപ്പിനിടെ അവിടവിടെ ചെമ്പൻ മുടിയിഴകൾ പാറിക്കളിക്കുന്ന നീണ്ട മുടി നല്ല നീളവും അതിനൊത്ത വണ്ണവും. ഞാൻ സാറ എല്ലാരും സാറാമ്മ എന്ന് വിളിക്കും.
"മോളെപ്പറ്റി അവര്‍ പറഞ്ഞിരുന്നു". അതുപറഞ്ഞപ്പോൾ അവരുടെ പളുങ്കുമണിപോലുള്ള കണ്ണുകളില്‍ ഒരുതരത്തിലുള്ള വിഷാദം മിന്നി മറയുന്നത് ലക്ഷ്മി കണ്ടു. ഇത് മോള് കരുതുന്നത് പോലെ ഇപ്പൊ ഒരനാഥാലയം അല്ല വെറുമൊരു വാടകക്കെട്ടിടം മാത്രം ഇവിടെ താമസിക്കുന്നവരാരും അനാഥരുമല്ല. പലരും പഠിക്കാനും ജോലിക്കും വേണ്ടി ഈ നഗരത്തിൽ എത്തിയവർ അവരിവിടെ വാടകയ്ക്കു താമസിക്കുന്നു എന്ന് മാത്രം ആ വെളുത്ത വസ്ത്രം അടുത്തുള്ള അയയിൽ തൂക്കിയതിനു ശേഷം അവള്‍ ലക്ഷ്മിയുടെ അടുത്തേക്കു വന്നു.
"മുമ്പ് ഇതൊരു അനാഥാലയമായിരുന്നു, പക്ഷെ ഇപ്പോഴത് കുറച്ചകലെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ അവിടെയും ഇപ്പൊ സ്ഥലമില്ല അതാണ് മോളെ ഇങ്ങോട്ട് കൊണ്ടുവന്നത്". അവളെപിടിച്ച് അടുത്തുള്ള കട്ടിലിൽ ഇരുത്തിക്കൊണ്ട് അവര്‍ പറഞ്ഞു പൊട്ടെന്ന് എന്തോ ഒാർത്തെടുത്തതുപോലെ അവള്‍ വീണ്ടും തുടര്‍ന്നു. ആ പിന്നെ ഒരാളും കൂടെ ഇവിടെയുണ്ട് ഒരു മരിയ. ''അവളേതു മുറിയിലാ ചേച്ചി ?..''.
തന്റെ അവസ്ഥയില്‍ ഒരാൾ കൂടി ഇവിടെ ഉണ്ടെന്നറിഞ്ഞ ആവേശത്തിൽ ഉള്ളിലൊതുക്കാൻ ശ്രമിച്ച ചോദ്യം അവളറിയതെ തന്നെ പുറത്തേക്ക് വന്നുപോയി. സാറ അവളിലെ ജിജ്ഞാസയെ മനസ്സിലാക്കിയവിധം പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ഇരുപതാം നമ്പര്‍ മുറിയാ...പക്ഷെ ഒരു കാരണവശാലും അവളുമായി കൂട്ടുകൂടാൻ പോകാന്‍ പാടില്ല. ലക്ഷ്മിയെനോക്കി സാറ ഒരു താക്കീത് പോലെ പറഞ്ഞു.
''അതെന്താ ചേച്ചി ?'സാറയുടെ മുഖത്തേക്ക് കൗതുകത്തോടെ നോക്കികൊണ്ട് ലക്ഷ്മി ചോദിച്ചു . ഏതോ ആലോചനയിൽ മഴുകിയത് പോലെ. അല്പ നേരത്തെ മൗനത്തിനു ശേഷം സാറ പറഞ്ഞു. "അവളിലുള്ള ആ സ്വഭാവ വൈകൃതം അതുകൊണ്ടാണവളെ പുതിയ കെട്ടിടത്തിൽ നിന്നും മാറ്റി ഇവിടെ ഒറ്റയ്ക്ക് താമസിപ്പിച്ചിരിക്കുന്നത്".
''എനിക്കൊന്നും മനസ്സിലായില്ല ചേച്ചി'' ''ശക്തി.... നിന്നോടതെങ്ങിനെ പറയും നീ ഒരു കൊച്ചു കുട്ടിയല്ലെ''
''അതു സാരമില്ല ചേച്ചി ചേച്ചി പറ''
അവളിലെ ജിജ്ഞാസ അറിഞ്ഞു കൊണ്ടു സാറ പറഞ്ഞു പുരുഷൻമ്മാരോടവൾക്ക് അങ്ങേയറ്റം വെറുപ്പാണ്. ആരെയും വശീകരിക്കും വിധമുള്ള അവളുടെ സൗന്ദര്യം അവൾക്ക് പുരുഷന്മാരെ കെണിയിൽ വീഴ്ത്താനുള്ള ഒരായുധം മാത്രമാണ്. സ്നേഹം നടിച്ചു വശത്താക്കുന്നവരെ പിന്നീടവൾ നിഷ്കരുണം തള്ളി കളയും. ഇങ്ങനെയുള്ള പലരും പിന്നീട് ഭ്രാന്തിലോ മരണത്തിലോ ചെന്നെത്തും. സാറ പറഞ്ഞുവരുന്നത് എന്താണെന്നറിയാതെ അവളുടെ മുഖത്തേക്കു തന്നെ ലക്ഷ്മി നോക്കിയിരുന്നു.
"വരു.... ലക്ഷ്മിക്ക് ഇവിടെയുള്ളവരെയൊക്കെ പരിചയപെടേണ്ടെ". ''ങും.... വേണം'' അതു പറയുമ്പോഴും അവളുടെ മനസ്സില്‍ മരിയയായിരുന്നു. നമുക്ക് ആദ്യം അടുക്കളയിലേക്ക് പോകാം... അവിടെ ലാസറും ലാലിയുമുണ്ട്. മോളെ നേരത്തെ എന്റടുത്തേക്ക് കൊണ്ടുവന്നില്ലെ അതാണ് ലാലി . അവരെരു പാവം സ്ത്രീയാണ്. ആ നിമിഷം ലക്ഷ്മിയുടെ മുഖത്ത് മിന്നി മറഞ്ഞ ഭയം കണ്ട് സാറപറഞ്ഞു. ഇൗ സമയം അടുക്കളയില്‍ ലാസറും ലാലിയും അത്താഴമൊരുക്കുന്നതിനുള്ള തിരക്കിലായിരുന്നു
'ലാസറേ'....ഇതാണ് ലക്ഷ്മി. ഇനി ഇവളും കാണും കുറച്ചു കാലം ഇവിടെ". സാറ ലക്ഷ്മിയെ ചേര്‍ത്ത് നിർത്തികൊണ്ട് പറഞ്ഞു. സാറ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കിയ വിധം അയാള്‍ തലകുലുക്കി ''എവിടെയാ കുഞ്ഞിന്റെ നാട് ?''
"ഇടുക്കിയാ ലാസറേ". മിണ്ടാൻ കഴിയാതെ പകച്ചു നിൽക്കുന്ന ലക്ഷ്മിയെ നോക്കി സാറ പറഞ്ഞു.
കള്ളിമുണ്ടും വെളുത്ത ബനിയാനും ഇട്ട് വിയര്‍ത്തു നിൽക്കുന്ന ലാസറെ കണ്ടപ്പോള്‍ അച്ഛനെയാണ് ലക്ഷ്മിക്ക് ഒാർമ്മ വന്നത്. എന്നാ അച്ഛനെക്കാളും ഇയാൾക്കൊരല്പം പ്രായക്കുടുതലുണ്ട്. അച്ഛനെയോർത്ത് അവളുടെ മനസ്സില്‍ ഒരു നീറ്റല്‍ മുളപൊട്ടുമ്പോഴാണ് ലാസ൪ അവളുടെ അടുത്തേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചത്.
ഇവളെ കാണുമ്പോൾ എന്റെ കൊച്ചുമോളെപ്പോലെ തന്നെയുണ്ട്. അയാൾ സാറയെനോക്കി പറഞ്ഞു അയാളുടെ ദേഹത്തു നിന്നും അപ്പോള്‍ വന്ന വിയർപ്പ് കലർന്ന മഞ്ഞളിന്റെ മണം ലക്ഷ്മിയിൽ ചെറിയൊരു ഒാക്കാനം വരുത്തി.
പുറത്ത് ശക്തമായ ഇടിയും മഴയും തുടങ്ങിയിരിക്കുന്നു അവളവിടെ വന്നതിനു ശേഷം ആദ്യമായാണ് മഴ പെയ്യുന്നത്. മഴയെ ഇന്നവൾക്ക് പേടി മാത്രമല്ല വെറുപ്പും കൂടിയാണ്. പ്രത്യേകിച്ചും സാറ വീട്ടില്‍ പോയതിനാൽ തനിച്ചായിപോയ ദിവസം. കുറ്റിയിളകിയ ജനാലകൾ കാറ്റില്‍ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കുമ്പോൾ അവൾ തന്റെ ഭയത്തെ പുതപ്പിനുള്ളിൽ മറച്ചുപിടിച്ച് ശ്വാസം പോലും പുറത്തുവിടാൻ ഭയന്നിരിക്കുമ്പോഴാണ് വാതിലിനുപുറത്ത് ശക്തമായി ആരോ തട്ടുന്നത് കേട്ടത്. എന്നാല്‍ അവളിലെ ഭയം അളുടെ ശരീരത്തെ മുഴുവനായും തളർത്തികളഞ്ഞു. വീണ്ടും വീണ്ടും ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മുട്ടലിന്റെ ശബ്ദം അവളിൽ കുരുങ്ങിപ്പോയ അവളുടെ ശബ്ദത്തെ പുറത്തേക്ക് വലിച്ചിട്ടു.
''അ അ ആരാ.....?''
ഇത്രയും ചോദിച്ചപ്പോഴേക്കും ആ ശക്തമായ മഴയുടെ വിറകൊള്ളിക്കുന്ന തണുപ്പിലും അവള്‍ വിയർത്തു പോയിരുന്നു. ''വാതില്‍ തുറക്കു....ഞാൻ മരിയയാണ് സാറാ....വാതിലൊന്നു തുറക്കൂ...വേഗം വേഗം''
അയ്യോ അതവളാണ് സാറ ചേച്ചി പറഞ്ഞ മരിയ. ഭയം കൊണ്ട് ലക്ഷ്മിയുടെ കണ്ണില്‍ ഇരുട്ടുകയറി...
''സാറ...പ്ലീസ് ഒന്നു വാതിൽ തുറക്കൂ... ''ദയനീയമായ മരിയയുടെ സ്വരം ഇപ്പോഴും പുറത്ത് കേൾക്കാം.
ഭയം ഉള്ളിലൊതുക്കാൻ നന്നേ പാടുപെട്ടുകൊണ്ട് ലക്ഷ്മി വാതിലിനടുത്തേക്കു ചെന്നു. 'സാറ ചേച്ചി ഇവിടെ ഇല്ലാ...'' അവള്‍ വിറയ്ക്കുന്ന നാവുകൊണ്ട് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.
''ആരായാലും വാതില്‍ തുറക്കൂ പ്ലീസ് ''
പുറത്തു നിന്നുംവന്ന ആ വാക്കുകള്‍ ഒരു തേങ്ങലാണെന്നാണപ്പോൾ ലക്ഷ്മിക്ക് തോന്നിയത്
കുറച്ചു നേരത്തെ നിശബ്ദമായ ആലോചനയ്ക്ക് ശേഷം എന്തും വരട്ടെ എന്നുറപ്പിച്ചുകൊണ്ട് അവള്‍ വാതില്‍ തുറന്നു.
പക്ഷെ ലക്ഷ്മിയെ ഞെട്ടിക്കും വിധത്തിലായിരുന്നു മരിയയുടെ പെരുമാറ്റം. ലക്ഷ്മിയെ തട്ടിമാറ്റി അകത്തുകടന്ന അവൾ കട്ടിലിൽ കയറിയിരുന്ന്, തേങ്ങി തേങ്ങി കരഞ്ഞുകൊണ്ടിരുന്നു. ഇൗ സമയത്ത് ശരിക്കും സ്ഥബ്ദയായി നോക്കിനിൽക്കാനെ ലക്ഷ്മിക്ക് കഴിഞ്ഞുള്ളു. മാത്രമല്ല അവളിൽ സാറയുടെ വാക്കുകള്‍ ഓരോന്നായി കടന്നു പോകുകയാണിപ്പോൾ.
''ഇവൾ തന്നെയാണോ അവള്‍ ?'' ഏയ് ഒരിക്കലുമല്ല ഇവൾക്കങ്ങിനെ ആകാൻ ഒരിക്കലും പറ്റില്ല ചേച്ചിക്ക് വല്ല തെറ്റും സംഭവിച്ചതാകാനെ വഴിയുള്ളു ലക്ഷ്മിയുടെ ചിന്തകളെ മുറിച്ചുകൊണ്ട് കണ്ണീര്‍ തുടച്ചുമാറ്റി അവള്‍ ചോദിച്ചു.
''എന്താ നിന്റെ പേര് ?''
''ലക്ഷ്മി''
''ഓ നീയാണോ ? അവള്‍ ''
പതിഞ്ഞ ശ്വാസത്തിൽ ലക്ഷ്മി അവളെതന്നെ നോക്കിയിരുന്നു.
''ഇവിടെ വാ''
അനങ്ങാൻ പറ്റാത്ത വിധം തറച്ചു നിൽക്കുന്ന ലക്ഷ്മിയെ നോക്കി അവള്‍ വീണ്ടും വിളിച്ചു
''ഇവിടെ വരൂ....''
പതിയെ അവളുടെ അടുത്തേക്കു നടന്നടുത്ത ലക്ഷ്മിയെ അല്പനേരം നോക്കിയിരുന്നതിനു ശേഷം അവൾ ചോദിച്ചു
''നി വരുമോ എന്റെ കൂടെ ?''
എനിക്കിന്ന് തനിച്ച് കിടക്കാന്‍ പറ്റില്ല എന്നിട്ട് എന്തോ ആലോചനയിൽ എന്നവിധം അവള്‍ തനിയെ പറഞ്ഞു
"ഇന്നാണാ നശിച്ച ദിവസം. ഇൗ മുറിയില്‍ എനിക്ക് ഉറങ്ങാൻ സാധിക്കില്ല ഇ വെടിപ്പും വൃത്തിയും എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു".
അവള്‍ ലക്ഷ്മിയുടെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
"വരു... നമുക്ക് എന്റെ മുറിയില്‍ പോകാം". ഏതോ മായികവലയത്തിൽ അകപ്പെട്ടെന്നപോലെ ലക്ഷ്മി അവളുടെ പിന്നാലെ നടന്നു.
മരിയയുടെ മുറിലെത്തിയ ലക്ഷ്മി ശരിക്കും ഞെട്ടി . മുഷിഞ്ഞ വസ്ത്രങ്ങള്‍ അവിടവിടെ വലിച്ചറിഞ്ഞിരിക്കുന്നു. മുറിയുടെ ഒരു മൂലയിൽ ചെറിയ ഒരു കട്ടിൽ അതിനു മുകളില്‍ കെട്ടി ഞാത്തിയ അയയിൽ നിറയെ വസ്ത്രങ്ങള്‍ വാരിനിറച്ചിരിക്കുന്നു. മാത്രമല്ല ആ മുറിയില്‍ വല്ലാത്ത ഒരു മുഷിഞ്ഞ നാറ്റം നിറഞ്ഞു നിൽക്കുന്നുമുണ്ട്.
നീ ആ കട്ടിലില്‍ കിടന്നോളു. ഞാനിവിടെ തറയിൽ കിടക്കാം. ഇൗ കാഴ്ചകളിൽ മുഴുകി നിന്ന ലക്ഷ്മിയെ നോക്കി അവള്‍ പറഞ്ഞു. കട്ടിലില്‍ ചെന്നിരുന്നപ്പോഴാണവളാണ് അവളാകാഴ്ച്ച കണ്ടത് ഒരു സ്ത്രിയുടെ മുകളിൽ കിടന്ന് വാവിട്ടു നിലവിളിക്കുന്ന ഒരു പൊൺകുട്ടിയുടെ ചിത്രം ചുമരിൽ പതിച്ചിരിക്കുന്നു.
അതെന്താണ് ചേച്ചി ആ ചിത്രം? അവളിലെ ജിജ്ഞാസ ഉള്ളിലൊതുങ്ങാതവിധം പുറത്തേക്കൊരു ചോദ്യമായി തെറിച്ചു വീണുപോയി. കുറച്ചുനേരം ലക്ഷ്മിയിലേക്കുള്ള തറഞ്ഞ നോട്ടത്തിനു ശേഷം മായ പറഞ്ഞു.
''അതോ അത് ഞാനും എന്റെ അമ്മയും'' അത് പറയുമ്പോള്‍ അവളിലെ സൗന്ദര്യം മാഞ്ഞു മാഞ്ഞു ക്രൂരതയുള്ള ഒരു വൈരൂപ്യം പടർന്നു കൊണ്ടിരിക്കുന്നത് ലക്ഷ്മി കണ്ടു.
കുറേ ദുഷ്ട മൃഗങ്ങൾ വലിച്ചു കീറിയ എന്റെ അമ്മയുടെ ഒാർമ്മ. അതുമാത്രമെ ഇപ്പോളെന്റ പക്കലുള്ളു.
ലക്ഷ്മിക്ക് അവളോട് വല്ലാത്ത ഒരു അനുകമ്പയും സ്നേഹവും തോന്നി. കാരണം തന്റെ അനാഥത്വത്തെക്കാൾ എത്രയോ ഭീകരമാണ് ഈ ഒറ്റപ്പെടൽ അവളിലുണ്ടാക്കിയ വിഹ്വലത? പ്രകൃതിയെന്നെ നിർദ്ദയം ഒരുറക്കത്തിൽ അനാഥയാക്കി. എന്നാൽ പീഡനപർവ്വങ്ങളിലൂടെ തച്ചുടയ്ക്കപ്പെട്ട് നീറിജിവിക്കുന്ന മരിയയെപ്പോലുള്ള എണ്ണമറ്റ അനാഥർ. ചിന്തകളില്‍ നിന്നും മെല്ലെ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.
പൊടുന്നനെ ഇരുട്ടിനു കൈകൾ മുളച്ചതുപോലെ. ആ തണുത്ത കൈകൾ ചൂട് തേടി അവളിലുടെ ഒഴുകി നടക്കുമ്പോളാണ് ലക്ഷ്മി ഞെട്ടിയുണർന്നത്. ആ ഇരുട്ടിൽ ചെന്നായയുടെ മുന്നിലകപ്പെട്ട കാട്ടുകോഴിയുടെ തുവലുരിയുന്നതു പോലെ നിമിഷങ്ങൾക്കകം താൻ വിവസ്ത്രയാക്കപ്പെടുകയാണെന്ന് അവളറിഞ്ഞു. പിടഞ്ഞെഴുന്നേൽക്കാൻ സമയം ലഭിക്കും മുമ്പേ വിയർപ്പുകലർന്ന മഞ്ഞളിന്റെ മണം അവളെ പൊതിഞ്ഞിരുന്നു. അയാളിലെ ദുർഗന്ധം നിറഞ്ഞ ഉഛ്വാസവായു അവളുടെ മുഖത്തുനിന്നും കനം വെക്കുന്നതിനനുസരിച്ച് അവള്‍ ഇരുട്ടിലേക്ക് വലിച്ചടുത്തുകൊണ്ടിരുന്നു ആ ഇരുട്ടില്‍ നിന്നും പരിചയമുള്ള ആരുടെയൊക്കെയോ കരച്ചിൽ ഉയർന്നുകേട്ടു. അകലെ നിന്നുള്ള ആ കരച്ചിൽ ഒഴുകി ഒഴുകി അടുത്തുവന്ന് തന്നെയും വലിച്ചു കൊണ്ട് ദൂരെയെങ്ങോ ഒഴുകി നീങ്ങുന്നതായി അവളറിഞ്ഞു. ഇരുട്ടിൽ അവൾ കണ്ടു. മരിയയുടെ അമ്മയുടെ ശരീരത്തിനുമുകളിലിരിക്കുന്ന രണ്ടു രൂപങ്ങൾ. മരിയയും പിന്നെ അവളും.
(രാജ്മോഹ൯)
ഗോപാലന്‍ ചേട്ടാഎന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ. മോനെ ഇതുവരെ കണ്ടില്ലല്ലോ. മരുന്ന് മേടിച്ചിട്ട് വരാം എന്ന് പറഞ്ഞിട്ട് പോയിട്ട് ദിവസം രണ്ടായി. അവനു എന്തെങ്കിലും സംഭവിച്ചു കാണുമോ?
എനിക്ക് പേടി ആകുന്നു. നിങ്ങള്‍ ഒന്നു തിരക്കൂ.” ഗോപാലന്‍ ചേട്ടാ അവന്‍ മരുന്നു മേടിക്കാന്‍ പോയതല്ലെ ?
“അവന്‍ മരുന്നു മേടിക്കാന്‍ പോയതല്ല ജാനു.”
പിന്നെ ?
സിസ്റ്റര്‍ എന്നോട് പറഞ്ഞു നമുക്ക് ആശുപത്രിയില്‍ കിടക്കേണ്ട അസുഖം ഒന്നും ഇല്ല പ്രായമായതിന്റെ അവശത ആണ് വീട്ടില്‍ കൊണ്ടുപോകാം എന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവന്‍ വണ്ടി വിളിച്ചുകൊണ്ടു വരാം എന്നു പറഞ്ഞു പോയതാണ്.
അവന്‍ നമ്മളോട് പറഞ്ഞത് മരുന്നു മേടിച്ചിട്ട് വരാം എന്നല്ലെ. അതെ അവന്‍ നുണ പറഞ്ഞതാ ജാനു .
നമ്മള്‍ ഇനി എന്താ ചെയ്യുക .
ഇവിടെത്തെ ഡോക്ടര്‍ പല ശരണാലയങ്ങളിലും തിരക്കുന്നുണ്ട് . പക്ഷെ എങ്ങും ഒഴിവു ഇല്ല. എല്ലായിടവും വയസായവര്‍ നിറഞ്ഞിരിക്കുക ആണ് .
ഇനി എന്ത് ചെയ്യും നമ്മള്‍.... അതാ സിസ്റ്റര്‍ വരുന്നുണ്ടല്ലോ . ഗോപാലന്‍ ചേട്ടാ....ശരണാലയത്തില്‍ ഒഴിവു വന്നിട്ടുണ്ട് . ആണോ... എന്നാല്‍ അങ്ങോട്ട് പോകാം ഞങ്ങള്‍ . രണ്ടു ശരണാലയങ്ങളിലെയ്ക്കാണ് പോകേണ്ടത്. വണ്ടികള്‍ ഇപ്പോള്‍ വരും .. രണ്ടു പേരും വന്നോളൂ...
സിസ്റ്റര്‍ പോകുന്നതും നോക്കി ഇരുന്നപ്പോള്‍ രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു ....
“ഇനി എന്നാ നമ്മള്‍ കാണുക “ “എനിക്കറിയില്ല ജാനു . നമുക്ക് ആരും ഇല്ലാതെ പോയല്ലോ.”
“വരൂ പോകാം.” ജാനുവമ്മയുടെ കൈ പിടിച്ചു ഗോപാലന്‍ പുറത്തേയ്ക്ക് നടന്നു. വണ്ടിയില്‍ ഇരുത്തിയിട്ട് ഗോപാലന്‍ പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ജാനുവമ്മ ഗോപാലന്റെ കയ്യില്‍ മുറുകെ പിടിച്ചു.
വിഷമത്തോടെ ആണെങ്കിലും കൈ വിടുവിച്ചു ഡോര്‍ അടച്ചു വ്യദ്ധസദനത്തിലെ ഒരു വണ്ടി ജാനുവമ്മയേയും കൊണ്ടു പോയപ്പോള്‍ സങ്കടം സഹിക്ക വയ്യാതെ രണ്ടു കൈയ്യും കൊണ്ട് മുഖം പൊത്തി അടുത്ത വണ്ടിയില്‍ ഗോപാലന്‍ കയറി ഇരുന്നു.
അകന്നു പോകുന്ന വണ്ടിയില്‍ നിന്നു ജാനുവമ്മയുടെ ദയനീയ മുഖം ഗ്‌ളാസിനിടയില്‍ കൂടെ കാണാമായിരുന്നു.
ദ്രവിച്ചു തുടങ്ങാറായ പുതിയ ഇരുമ്പ് കൂട്ടിലെയ്ക്കു അവര്‍ യാത്ര ആയി.യാത്രയിലും ജാനുവമ്മ ആലോചിച്ചു... എവിടെയാണ് തങ്ങളുടെ കണക്കുകൂട്ടലുകള് തെറ്റിയത്...ഏക മകനോട് വാത്സല്യം കൂടുതലായതുകൊണ്ട് അവനോടൊപ്പം താമസിക്കാമെന്ന ത൯െറ വാശിക്ക് ഗോപാലേട്ട൯ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു.
വീട് വിറ്റ് പണം മകനെ ഏല്പിച്ചു.തീരെ വയ്യാതെ വന്ന ഒരു ദിവസം അവ൯ എന്നെ ആശുപത്രിയിലാക്കി.... ഗോപാലേട്ടനെ എനിക്ക് കാവലാക്കി..... പിന്നീട് അവ൯ അവ൯െറ താവളമായ ബംഗുലുരുവിലേക്ക് ഒന്നും പറയാതെപോയിരിക്കാം...വയസ്സായ തങ്ങളെ അവന് വേണ്ടായിരുന്നു....
പഠനത്തിനായി ബംഗലുരുവിലേക്ക് പോയ പ്രകാശ് അവിടെത്തന്നെ ജോലിക്ക് ചേരുകയായിരുന്നു. അവനിഷ്ടപ്പെട്ട രേണുകയെന്ന കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കുകയും ചെയ്തു.എവിടെയും തെറ്റുപറ്റിയതായി തോന്നിയിരുന്നില്ല.
ആലോചനക്ക് ഭംഗം വരുത്തിക്കൊണ്ട് കാ൪ ആ കെട്ടിടത്തിലെ പോ൪ച്ചിലെത്തി നിന്നു.
(രാജ്മോഹ൯)
മനസ്സിലെ വേദന തീരുന്ന വരെ അന്ന് ഞാൻ കരഞ്ഞു. അന്ന് പെണ്ണുകാണലായിരുന്നു. വിളിച്ചാലിറങ്ങി വരുമായിരുന്നിട്ടും നീ അതിന് തയ്യാറായില്ല.ആദ൪ശമായിരുന്നു നിന്നെ തടഞ്ഞത്.
ആ കരച്ചിലിനൊടുവിൽ എനിക്കായി കാത്തിരുന്നത് ഞാനാഗ്രഹിക്കാത്ത ഒരു പുതിയ ജീവിതമായിരുന്നു. പക്ഷെ നിന്നെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എങ്ങിനെ പൊരുത്തപ്പെടണമെന്ന് നിനക്ക് പറഞ്ഞു തരാമായിരുന്നില്ലേ?
കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ ആവേശം നിറഞ്ഞ ഒരു കോളേജ് ജീവിതമായിരുന്നു ഞാ൯ എന്ന നി൪മ്മലാ മേനോ൯ നയിച്ചിരുന്നത്.എൻ്റെ ജീവിതം മാറിമറിഞ്ഞത് ചുവപ്പു കൊടിയുടെ അനുയായിയായി രാജീവ് എന്ന നീ ആ കാംപസിലെത്തിയ ശേഷമാണ്.
രാഷ്ട്രീയം എന്നിലേക്ക് വന്നു തുടങ്ങിയത് നീ കാംപസിലേക്ക് വന്നതിനു ശേഷമാണ്. നിൻ്റെ പ്രീയനിറമായ ചുവപ്പായിരുന്നു പിന്നീട് എ൯െറ ഇഷ്ടനിറം.
കലാലയത്തിലെ എല്ലാവർക്കും പ്രീയപെട്ടവനായി മാറിയ ഒരാളോടു തോന്നിയ ഒരു ഇഷ്ടം. ആദ്യമെല്ലാം എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന ആളോട് മനസ്സിൽ ഒരു ആരാധനയായിരുന്നു. പീന്നിടെപ്പോഴോ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങി നിന്നിലെ ചുവപ്പിനെ എല്ലാത്തിനുമുടുവിൽ ചുവപ്പിലൂടെ നിന്നെയും.
ആ കലാലയം മുഴുവൻ നീ ചുരുങ്ങിയ സമയം കൊണ്ട് ചുവപ്പണിയിപ്പിച്ചു നിന്നിലൂടെആയിരുന്നു പലരും രാഷ്ട്രീയം പഠിച്ചത്. ചുവപ്പ് നിനക്കൊരു വികാരം തന്നെയായിരുന്നു.
വീറോടെ മുദ്രാവാക്യം വിളിച്ചു പോകുന്ന ജാഥയുടെ മുൻപിൽ നീ നില്ക്കുന്നത് ഞാൻ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. കാലഘട്ടത്തിനൊത്ത പ്രസംഗ പരിജ്ഞാനം നിന്നെ അദ്യാപകരുടെപോലും കണ്ണിലുണ്ണിയാക്കി.
അയിടെ കോളേജിൽ വന്നാൽ ഞാൻ ആദ്യം തേടിയിരുന്നത് മിക്കപ്പോഴും നിന്നെ ആയിരുന്നു. ഞാൻ അറിയാതെ എൻ്റെ ജീവിതവും നിന്നോടൊപ്പം ചുറ്റി തുടങ്ങി. നിൻ്റെ വാക്കിലും നോക്കിലും കറങ്ങിയ ഞാൻ അറിഞ്ഞിരുന്നില്ല ആ അടുപ്പം എന്നിൽ പ്രണയമായി നിറയുകയായിരന്നെന്ന യാഥാ൪ത്യം.
അന്ന് കോളേജിലെ വലിയ സമരകാര്യങ്ങളായിരുന്നു നീ എന്നോട് സംസാരിച്ചിരുന്നത്. ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് അല്ല നീ പറഞ്ഞതെങ്കിലും അതിലെ ഒരു ഭാഗം മാത്രം ഞാൻ നല്ലപോലെ കേട്ടു. ഈ സമരം നിറഞ്ഞ രാഷ്ട്രീയ സംഘനൊപ്പം ചേരാമോ എന്ന് നീ ചോദിച്ചപ്പോൾ ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു അത് നിൻ്റെ ജീവിതത്തിലേക്ക് ആയിരുന്നെങ്കിൽ എന്ന്.
നിൻ്റെ കൈകളിൽ നിന്ന് മെംപ൪ഷിപ്പ് വാങ്ങിയപ്പോൾ എൻ്റെ മനസ്സിലെങ്ങോ ഒരു പ്ര തീക്ഷയായ് നീയുമൊത്തുള്ള ചങ്ങാത്തം മുളപൊട്ടിയിരുന്നു. പിന്നീട് അങ്ങോട്ട് എൻ്റെ ഓരോ പകലും നിനക്കൊപ്പം രാഷ്ട്രീയ ചുവടുവയ്പ്പായിരുന്നു. അന്ന് വരെ വിലകൂടിയ വസ്ത്രം ധരിച്ചിരുന്ന ഞാ൯ ലളിതമായ ഡ്രെസ്സുകൾ തേടി പിടിച്ചു വാങ്ങി തുടങ്ങി. നിനക്ക് തരാനായി ഞാൻ വാങ്ങി കൂട്ടിയ സമ്മാനങ്ങൾ എല്ലാം ലളിതമായ ആയിരുന്നു.
എൻ്റെ നോട്ട് പുസ്തകത്തിൽ ഞാൻ മനസ്സി൯െറ മഷി പേനയാൽ നിൻ്റെ പേര് കുറിച്ചിട്ടു. പക്ഷെ എന്തു കൊണ്ടോ ഞാൻ ഭയപ്പെട്ടു എൻ്റെ ഇഷ്ടം നിന്നോട് പറയാൻ.
നീ എങ്ങനെ പ്രതികരിക്കും എന്ന വിചാരം എന്നെ പിന്തിരിപ്പിച്ചു. ഒരു വാക്കിനാൽ പോലും നിനക്ക് എന്നെ ഇഷ്ടമല്ല എന്ന് പറയുന്നത് കേൾക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ കാത്തിരുന്നു പിന്നെയും ഒരുപാട് നാൾ നിന്നോട് പറയാൻ.
നിനക്ക് എല്ലാരും ഒരുപോലെയാണ് എന്ന സത്യം മനസ്സിലാക്കാൻ ഞാൻ ഏറെ വൈകി. അങ്ങനെ വർഷങ്ങൾ പലത് കടന്ന് പോയി. എല്ലാ കലാലയ ജീവിതം പോലെയും വിട പറയലിന്റെ ആ ദിവസം എൻ്റെ ജീവിതത്തിലും വന്നെത്തി.
ഉള്ളിന്റെയുള്ളിൽ എവിടെയോ ഒരു വിങ്ങൽ എനിക്ക് അനുഭവപെട്ടു. ആരെയോ, വിലപ്പെട്ട എന്തൊക്കെയോ എന്നിൽ നിന്ന് എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നതായി മനസ്സിൽ ഒരു തോന്നൽ. അവസാനമായി ആ ക്ലാസ്സിലെ ഒരു വകമാരചുവട്ടിൽ ഇരുന്നു ഞാൻ ഒരുപാട് കരഞ്ഞു..... അപ്പോഴാണ് നീ എൻ്റെ അരികിൽ വന്നിരുത്. നിൻ്റെ വിറയാർന്ന കൈകൾ മെല്ലെ എൻ്റെ ചുമലിൽ പതിഞ്ഞു. കരഞ്ഞു ചുവന്ന കലങ്ങിയ കണ്ണുകൾ മെല്ലെ ഉയർത്തി ഞാൻ നിന്നെ നോക്കി. അന്ന് നീ പറഞ്ഞു.
കുട്ടി... ഇങ്ങനെ ഒരു ഇഷ്ടം എനിക്ക് നേരത്തെ അറിയാമായിരുന്നു.. പക്ഷെ ഞാൻ കണ്ടില്ലെന്ന് നടിക്കുക ആയിരുന്നു.അത് ശരിയാകില്ല... നമ്മൾ തമ്മിൽ ചേരില്ല. എൻ്റെ ജീവിത സാഹചര്യം, കുടുംബം, പിന്നെ ബാധ്യതകൾ എല്ലാം നമുക്ക് എതിരാണ്.. എനിക്ക് പ്രസ്ഥാനത്തിന് വേണ്ടി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാറുണ്ട്. കുട്ടിക്ക് നല്ലൊരു ജീവിതം വന്നു ചേരും...
അതും പറഞ്ഞു നടന്നു നീങ്ങുന്ന നിൻ്റെ രൂപം കരഞ്ഞു കലങ്ങിയ എൻ്റെ കണ്ണുകൾ മറച്ചുകളഞ്ഞു.
ഇന്ന് ഞാൻ ഈ വിവാഹമണ്ഡപത്തിൽ ഇരിക്കുന്നതിന് തൊട്ടു മുൻപായി നിനക്ക് വേണ്ടി ഒരുപാട് കണ്ണു നീരൊഴുക്കിയിരുന്നു.
അവയ്ക്ക് നിൻ്റെ ഓർമ്മകൾ കഴുകി കളയാനുള്ള ശക്തിയുണ്ടായിരുന്നു. മറ്റൊരു പുരുഷനു മുന്നിൽ തല കുനിച്ചു നിൽക്കുമ്പോഴും, താലി ചരട് എൻ്റെ കഴുത്തിൽ വന്ന് വീഴുമ്പോഴും മനസ്സിൽ അവശേഷിച്ച ചിന്തയുംഎന്നേക്കുമായി മറഞ്ഞിരുന്നു.
(രാജ്മോഹ൯- www.fb.com/Rajmohanepage)
മനോഹരമായ ഒരു പുതിയ കവിതാ സമാഹാരം - കാവ്യ വഴിത്താര.ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.....വെബ് ലി൯ക് ഉപയോഗിക്കുക
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,504,30438
Book also available now in our digital library:- https://www.facebook.com/digitalbooksworld
പ്രണയതീരം-കവിതാ സമാഹാരം-Written by -Rajmohan-മനോഹരമായ
ഒരു പുതിയ കവിതാ സമാഹാരം ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.
വെബ് ലി൯ക് ഉപയോഗിക്കുക....Free to read....
https://www.bookrix.com/book.html?bookID=zle3ff22b012f75_1495874066.4834320545#0,504,18846
ജ൪മ്മ൯ ഡിജിററല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ടച്ചിലൂടെ വായന സാധ്യമാക്കികൊണ്ട് ഡിജിറ്റലായി തയ്യാറാക്കിയ കവിതാ സമാഹാരം മിഴികളിലൂടെ- തുറന്ന് വായിക്കുവാ൯ താഴോട്ട്... വെബ് അഡ്രസ്സ് പ്രസ്സ് ചെയ്യുക..FREE TO READ BOOK..Press below link.Written by: Rajmohan
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,504,26928
Book also available in our free digital book library:- https://www.facebook.com/digitalbooksworld
Texte: Raj Mohan
Bildmaterialien: Raj Mohan
Cover: Rajmohan
Lektorat: Raj Mohan
Übersetzung: Raj Mohan
Satz: Rajmohan
Tag der Veröffentlichung: 08.07.2017
Alle Rechte vorbehalten
Widmung:
കഥകൾ വായിക്കാനിഷ്‌പ്പെടുന്ന പ്രിയ വായനക്കാർക്കായി ഈ ബുക്ക് സമർപ്പിക്കുന്നു -രാജ്‌മോഹൻ