നിങ്ങൾ ഓരോരുത്തരും തരുന്ന ,തന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിനു നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ... കുറച്ചു നല്ല കൂട്ടുകാരുടെ മനസ്സിലുണ്ടായ ആശയമാണ് അക്ഷരം മാസിക....
ഇവിടെ... മാഞ്ഞുപോകാതെ.. നിങ്ങളുടെ രചനകളും ഡിജിറ്റലായി.... പ്രസിദ്ധീകരണം നടത്തി... അവയെ... ഡിജിറ്റലായി വായനശാലയൊരുക്കി...വെബ്സൈറ്റിലാക്കി... അക്ഷരം മാസിക എഴുത്തിനോടും.. എഴുത്തുകാരോടും വായനക്കാരോടും....നീതികാണിക്കുന്നു... ഇതൊക്കെ നടക്കുന്നു എങ്കിലും ,എല്ലാത്തിനും ഉപരി നമ്മെ അമ്പരപ്പെടുത്തിയത് നിങ്ങളുടെ ഓരോരുത്തരുടെയും ഈ സ്നേഹം,പ്രോത്സാഹനം എല്ലാമാണ്.
വ്യക്തിപരമായി ഞങ്ങൾക്ക് അറിയാത്ത ഒരുപാടു സുഹൃത്തുക്കൾ അവരുടെ കൂട്ടുകാരെ നമ്മുടെ ഈ കുടുംബത്തിലേക്ക് ചേർക്കുന്നത് കണ്ടു ഞങ്ങൾ അത്ഭുതപ്പെട്ടു പലപ്പോഴും...ഇനിയും... നിങ്ങളുടെ വേണ്ടപ്പെട്ടവരെ ചേ൪ക്കുക... അവ൪ക്ക്... എഴുതാനും വായിക്കാനും വളരാനും ഒരവസരം നല്കുക...
നല്ല നല്ല എഴുത്തുകാർക്കൊപ്പം ,അവരെ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന ,ശരിക്കും ഗ്രൂപ്പുകളെ നില നിർത്തിക്കൊണ്ട് പോകുന്ന പ്രിയ വായനക്കാർ,ലൈക്കും കമന്റും കൊടുത്തു പുതിയ ആളുകളെ നമ്മുടെ ഈ വീട്ടിലേക്കു കൈ പിടിച്ചു കയറ്റുന്ന നമ്മുടെ സ്വന്തം കുടുംബാംഗങ്ങൾ"" ..
ഈ മാസികയുടെ വളർച്ചയിൽ അതിന്റെ എല്ലാ മേഘലകളിലും നിങ്ങളുടെ മികച്ച പങ്കാളിത്തവും സഹകരണവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഹൃദയത്തിൽ നിന്നും ഉള്ള സ്നേഹം ഉള്ളു തുറന്നു അറിയിക്കുകയാണ് ..വിഷു,
ഉയിര്‍ത്തെഴുന്നേല്‍പ്പ് തിരുനാള്‍(Easter) ആശംസകൾ....
പുസ്തക വായനയ്ക്ക് പുതിയൊരു ഡിജിറ്റലായ ദൃശ്യഭാഷ്യം നൽകിക്കൊണ്ട് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വായിക്കാനും എഴുതാനും ചിന്തിക്കാനും വഴിയൊരുക്കുകയാണ് അക്ഷരം മാസിക. ഒരു പാട് വായിക്കാൻ നിറഞ്ഞ വിഭവങ്ങൾ ഉണ്ട്.
മാസികയിലെ ലി൯ക്ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. രചയിതാവി൯റെ പേര് പ്രസ്സ് ചെയ്താലുടനേ അവരുടെ ഫേസ്ബുക്കു
പേജിലെത്തിച്ചേരാം. സ്നേഹത്തോടെ ..... അക്ഷരം മാസിക
Magazine controlled by the following FB Groups.
ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക
https://www.facebook.com/groups/508054989269794/
ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരസാഗരം-Aksharasagaram
https://www.facebook.com/groups/1534815413490719/
ഫേസ്ബുക്ക് ഗ്രൂപ്പ്:-കാവ്യ വഴിത്താര
https://www.facebook.com/groups/674676489243524/
ഫേസ്ബുക്ക് ഗ്രൂപ്പ്:-ഭക്തിസാഗരം-Bakthisagaram
https://www.facebook.com/groups/312075739139154/
ഫേസ്ബുക്ക് ഗ്രൂപ്പ്:-FOOD MAGAZINE
https://www.facebook.com/groups/207763306101666/
ഫേസ്ബുക്ക് ഗ്രൂപ്പ്:-JOB MAGAZINE
https://www.facebook.com/groups/214976748664278/
വെബ് സെറ്റ്:-http://wordemagazine.wordpress.com/blog
https://poetryemagazine.wordpress.com/
e-page:-WORDS https://www.facebook.com/wordemagazine
Chief Editor: Raj Mohan, M.Com,BLIS,PGDCA,DTTM
Digital Production:- Digital Book World
https://www.facebook.com/digitalbooksworld
Media Publicity :-WORDS
www.facebook.com/wordemagazine
Prepared By: Admin Group-Aksharam Magazine
Chief Advisor: Joy Abraham
(Vssc മു൯ ശാസ്ത്രജ്ഞനായ ശ്രീ. ജോയ് എബ്റഹാമിനെ അക്ഷരം മാസിക ഗ്രൂപ്പി൯െറ അഡ്മി൯ ഗ്രൂപ്പിലേയ്ക്ക് സസന്തോഷം സ്വീകരിക്കുന്നു)
Sub Editor: - സിറിൾ കുണ്ടൂർ
അക്ഷര വീട്ടിൽ ഏപ്രിൽ 4 മുതൽ 5 വരെ നടന്ന 8 വരി ദൃശ്യ കവിതാമത്സരത്തിന്റെ കവിതകളെല്ലാം വായിച്ചു.. പങ്കെടുത്ത എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു
പങ്കെടുത്തവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
1.Shamjith Prabhakar വാർദ്ധക്യം
ഒരു നോക്കുകുത്തിയേപ്പോലിന്നു ഞാൻ..!!
പൂമുഖത്തെ, ഈയപശകുനത്തെ
എടുത്തു മാറ്റുവാനിന്നെത്ര പേർ വന്നു..!
ഞാനൊരു കിളവനാണിന്നവർ ചൊല്ലുന്നു..!
എന്റെ ലോകവുമതിൽ ഞാനുമാത്ര മിപ്പോൾ..
തിരക്കുകളിൽ നിന്നുമരികിലേക്ക് നീക്കപ്പെട്ടവൻ ഞാൻ..
ജീവിതാപരാഹ്നത്തിന്നൊടുവിലൊരു കോണിൽ,
വെന്തുനീറിയൊടുങ്ങുവാനൊ, ഈ മർത്ത്യ ജന്മം..?!
- ഷാംജിത്ത് പ്രഭാകർ
1.അറിവില്ലായ്മയിലലിയുന്നൊരു
കുട്ടിക്കാലം....
അറിവുതേടിയൊരു യ്യൗവ്വനം...
അപ്പുറം... തൊഴിലെടുക്കുന്ന മധ്യവയസ്സ്....
ഒടുവിലായി ഒന്നിനുമാകാതെ.... വാ൪ദ്ധക്യം....വന്നെത്തുന്നു...
ചെയ്ത നന്മയ്ക്കു പ്രതിഫലം...
കിട്ടുമെന്ന് കരുതി... കാത്തിരിക്കുന്ന.....ഒരു കാലം.....
(രാജ്മോഹ൯) Raj Mohan
1.Abdul Salam Nagathലഭ്യമായിരുന്നു സൗജന്യമായി ബാല്യത്തിൽ...താരുണ്യത്തിൽ കവർന്നെടുത്തും. ആരുമേകിയില്ല വാർധക്യത്തിൽ വില നൽകിയിട്ടും.
വെളിച്ചമേയുള്ളു കയ്യിൽ അറിവിന്റെ, അനുഭവവും....അതാർക്കു വേണം അന്ധകാരമല്ലല്ലോ അകറേറണ്ടു. അറിയുന്നു ഞാനിന്നു വൈകിയാണെങ്കിലും വിതച്ചതേ കൊയ്തിടൂ...
2.വാര്‍ദ്ധക്യം-Zeeno John Netto
തോരാമാഴയത്തും കാറ്റിരമ്പത്തിലും-
വേനല്‍ച്ചൂടിലും, കൊടും മഞ്ഞിലും-
ഉരുള്‍പൊട്ടലിലും-
പറക്കമുറ്റുവോളം കൂടൊരുക്കി കാവലായി-
ഇരുമരങ്ങളുണ്ടായിരുന്നു!
കടപുഴുകിവീഴുവോളം-
പടവിറങ്ങിപ്പോയ പക്ഷികളെ കാത്ത്-
വഴിയരുകില്‍-
നെഞ്ചുപൊട്ടി കാത്തിരിക്കുന്നുണ്ടിപ്പോഴും!
(സീനോ ജോണ്‍ നെറ്റോ)
2.നേർവഴി
എന്മകനെയെന്മകളെ നിൻചെയ്തിയിൽ പെട്ടുപോയെൻ വാർദ്ധക്യം- പൊട്ടബുദ്ധിയിൽ നഷ്ടമാക്കാൻ തോന്നിയാൽ, ശിഷ്ടകാലം നേർവഴിവിട്ടുപോകുമെന്നിഷ്ടപാതികളൊക്കവേ. ശത്രുവല്ലിത് പുണ്യമാണെനെന്നു നിനച്ചു വരുതൂ നീ -ഞാൻ ശിഷ്ടകാലമതുത്തമത്തിനു വിശിഷ്ടപാതകളോതുവാൻ- ദത്തെടുത്തു നീ വരുത്തി കാട്ടുക നിന്നിഷ്ടപാതികൾകൊക്കവേ. by * ശ്രീദേവി Sree Devi
2. Kp Shameer വ്യദ്ധൻ
യുവത്വം ഇരുട്ടു മൂടി
ഞാനിന്നു വ്യദ്ധനായി.
ആർക്കും വേണ്ടാത്ത
അനാഥനും.
വ്യദ്ധ സദനങ്ങൾ തേടാൻ പോലും
തുനിന്നില്ല
എൻെറ പൊന്നു മക്കൾ.???
ഈ വഴിയിലുപേക്ഷിക്കുമ്പോൾ പോലും
കണ്ടില്ല ആ..കണ്ണുകളിൽ
സഹതാപത്തിൻെറ
കണിക പോലും.
എങ്കിലും കൂരിരുട്ടിലും
വഴിക്കണ്ണുമായ്
ഒരു വിളിയും
കാത്തിരിപ്പാണിന്നും മക്കളേ..!!
പ്രതീക്ഷയോടെ ഞാനിന്നും*
(കെ.പി.ഷമീർ
നിലമ്പൂർ)
3. Apm Nazir
ഇരുൾപരപ്പിലെവിടയോ തേടുന്നൂ..
വിടവാങ്ങിയകന്നൊരാ ജീവിത സ്മരണകൾ.
പുതുലോകമവനെ പുറത്തെക്ക് തള്ളുന്നൂ..
പരിഹാസപാത്രമായ് ഇന്നീ ഇടനാഴിയിൽ...
ചുരുണ്ടുണങ്ങിയൊരു കരിയില കാഴ്ച പോൽ..
നിണംവാർന്നുണങ്ങിയൊരു തൊലിക്കൂടു മാത്രമായ്
നിർമ്മല സ്നേഹത്തിൻ നീരുറവ.
ശ്വാസ നിശ്വാസങ്ങളും പ്രാർത്ഥനയാക്കി- യാ
നമ്മൾക്കു മാത്രമായ് ജീവിതം ത്യജിച്ചവർ..
3.മുത്തശ്ശൻ ======== ഇല്ല ,തെല്ലൊരു മാത്രപോലുമേയിനി നിൽപ്പതില്ലീയിടം വിട്ടൊഴിയുന്നു ഞാൻ എത്രമേൽ വേഗമേ .... ചോരനീരൂറ്റി വളർത്തിയ മക്കൾ തൻ കുത്തുവാക്കുകൾ കേട്ടിട്ടും പൊട്ടാത്ത നെഞ്ചിലെ പാശ കയറിന്നു പൊട്ടിപ്പോയ് .. പേരക്കിടാവിനെ ചേർത്തുകൊടുത്തോരാ പൊൻമണിമുത്തമാണേറ്റമപരാതം കാലം മാറിയതറിഞ്ഞില്ല മക്കളെ ... യാത്രചൊല്ലിപ്പിരിയുകയാണച്ഛൻ ..Indu Vineesh
അച്ഛനു പ്രായമായ്, നവതിയാഘോഷിക്കേണം
സ്വച്ഛന്ദം കൂട്ടുകാരോടൊത്തൊന്നു കൂടേണം
കത്തടിപ്പിക്കേണം, കുപ്പി പൊട്ടിക്കേണം
സ്വത്തിൻെറ കാര്യത്തിലൊത്തുതീർപ്പാക്കേണം
ബുക്കൊന്നുചെയ്യേണം, വൃദ്ധസദനത്തിൽ, പെൻഷനും നോക്കേണമൊറ്റയ്ക്ക് ഞാൻതന്നെ.
''അച്ഛാ'' വിളിച്ചുകൊണ്ടോടവേ,വാട്സാപ്പിലച്ഛൻെറ സന്ദേശം
ശേഷിച്ച കാലം ഞാനാഘോഷമാക്കുന്നു,
പോകുന്നു മോനേ, നീയാശംസയർപ്പിക്ക.!!!
(ഇത് ന്യൂ ജനറേഷൻ വൃദ്ധൻ. വാർദ്ധക്യം ശരീരത്തിന്, മനസ്സിനല്ല. okey)
4. കാത്തിരിപ്പാണൊറ്റയ്ക്ക് ഞാനീ കാവൽപ്പുരയിൽ...
കാത്തിരിപ്പാണ് മരണവും ഈ കാവൽപ്പുര വഴിതേടി...
ചിതറിയവെളിച്ചം തിന്നകന്ന ഈയൽചിറക് പോൽ മൃദുവോ മരണമേ നീ ...
കണ്ണിലെ വെളിച്ചം നീ കവരുക...
കയ്യിലവശേഷിക്കട്ടെയീ തരിവെളിച്ചം .....
ഓർമ്മകളുടെ നിലവിളി പെയ്ത്തായ്......ചന്ദന കുഞ്ഞൂസ് കുഞ്ഞൂസ്
അഭിപ്രായം
1.അക്ഷര വീട് ലെ കുട്ടുകാർക്കു ഒരായിരം അഭിനന്ദനങ്ങൾ..ഇത്തരം മത്സരങ്ങൾ ഇനിയും ഉണ്ടാവണം..നമ്മുടെ ഗ്രൂപ്പ് ഇനിയും വളരണം..എല്ലാപേരും അതിനായി പരിശ്രമിക്കണം..Reena Karami Salim
2.തോൽപിക്കാനാവില്ലാർക്കും.
അതിനു മുൻപേ ആയുധം വെച്ചു കീഴടങ്ങും ഞാൻ.
കുറേ കവിതകൾ കിട്ടിയിട്ടുണ്ട്.സംതൃപതിയുണ്ട് ഇത്രയും പേർ പങ്കെടുത്തതിൽ .
വളരെ വളരെ സന്തോഷം-PrabhaRajavalli Palliyil
3.Jaby Ambalath കവിതകളെല്ലാം വായിച്ചു.' അക്ഷര വീട് ' കൊളളാം.... അക്ഷരങ്ങളെ പൂക്കളെന്നെവണ്ണം കോര്‍ത്ത് കവിത 'സമാ' ഹാരമാക്കി കഴുത്തിലണിയിക്കാന്‍ മാത്രം കെല്‍പ്പുളളവര്‍ വസിക്കുന്ന ഗൃഹം തന്നെ!
മറ്റു സാഹിത്യ വഴി ജ്ഞാനമെങ്കിൽ...
കവിതയുടെ വഴി ഭക്തിയാണ്
കവിത അനുഭൂതിയുടെ തീവ്രത തൊട്ടറിഞ്ഞു
വികാരങ്ങളിലൂടെ സഞ്ചരിച്ചു
പഞ്ചേന്ദ്രിയങ്ങളെ തൊട്ടുണർത്തി
മനസ്സിൽ കുടിയിരുത്തുന്നു.
ആസ്വാദന ഹൃദയം കയ്യിലൊതുക്കി
മാനസസരസ്സിൽ
മന്ദാര പൂക്കൾ എന്നും വിരിയിക്കുന്നൂ.
നടുനിവർക്കാൻ
നേരമില്ലാ കാലത്തു
സൗന്ദര്യാസ്വാദനം
ചെറു കവിതയിലൂടെ
സാധ്യമാകും എന്നും
കവി പാടിക്കൊണ്ടേയിരിക്കും.
യുദ്ധമോ,ആരാജകത്വമോ-
യെന്നു വേണ്ടാ പുതു ശൈലിയിൽ അത് പിറവി കൊള്ളും.
സമ്പൂർണ്ണ ധ്വനി മുഴങ്ങി,
അർഥങ്ങൾ തെളിഞ്ഞു
വിളങ്ങി നിൽക്കും.
സിദ്ധികൾ വേണം ആസ്വാദനത്തിന്
അനുഭൂതികൾ ആഴത്തിൽ
ചിട്ടയോടെ.
പരിശീലനം സിദ്ധിച്ച
കാതുകൾക്കേ കവിതാ-
സ്വാദനം സാധ്യമാകൂ..
ഇല്ലെങ്കിൽ കല്യാണിയും,
കാംബോജിയുമൊന്നുപോലെ
by
★ശ്രീദേവി★ Sree Devi
സംസ്കാരം വലിയൊരു ഉത്തരവാദിത്തമാണ്. പക്ഷേ അതു വേണ്ടവിധത്തിൽ ഉപയോഗിക്കാൻ പലപ്പോഴും മനുഷ്യർക്കു കഴിയാറില്ല. അവരെ കുറ്റം പറഞ്ഞിട്ടു ഒരു കാര്യവുമില്ല. സമൂഹം എന്നത് പലവിധ ത്തിലുള്ള സാഹചര്യങ്ങളുടെ കേന്ദ്രമാണ്... ദാരിദ്രം, വീടുകളിലെ അരക്ഷിതാവസ്ഥ, ഒറ്റപ്പെടൽ,മദ്യപാനം, വിദ്യാഭ്യാസമില്ലായ്മ.. ഇതൊക്കെ ഉൾപ്പെടും.
ആരും ഇവിടെ സംസ്കാരശൂന്യർ ആയി ജനിക്കുന്നില്ല. പലപ്പോഴും നമ്മൾ ആളുകളെ പരിഹസിക്കാനും കുറ്റപ്പെടുത്താനും വളരെ ഉത്സാഹം കാട്ടാറുണ്ട്. എന്തിനു ?അതിന്റെ ആവശ്യമില്ല.
നമ്മളിൽ ഓരോരുത്തര...ും ഈ സാഹചര്യങ്ങളിൽ വളർന്നു വരുന്നവർക്ക് ഒരു കൈ സഹായം നൽകിയാൽ തീരാവുന്ന കാര്യമേയുള്ളു സംസ്കാരമില്ലായ്മ.അതു ചെയ്യാൻ പറ്റാതെ ചുമ്മാ സംസ്കാരത്തെ കുറിച്ച് പറഞ്ഞു നടന്നിട്ടു കാര്യമൊന്നുമില്ല. എല്ലാവരിലും സംസ്കാരവും ഇല്ലായ്മയും ഉണ്ട്.
കേവലം വാക്കുകളിൽ മാത്രം സംസ്കാരത്തെ കുറിച്ച് പ്രെസംഗിച്ചു നടക്കുന്നവർ യഥാർത്ഥ ജീവിതങ്ങൾ നേർക്കു നേരെ നിന്നു കാണണം. പിന്നെ ആരും കൂടുതൽ പറയില്ല. ചേറിലും ചെളിയിലും നിന്നാണ് താമരപോലും വിരിയുന്നത്.
കൂടുമ്പോൾ ഇമ്പമുള്ള ഒരു കുടുംബം ഉണ്ടായാൽ മതി പലകുഞ്ഞുങ്ങളും നേർവഴിക്കു നടന്നോളും.Reshmavinu Chiravamkad
(ഈ കഥയും കഥാപാത്രങ്ങളും സാ൯കല്പികം മാത്രം) രചന:രാജ്മോഹ൯ Raj Mohan
പ്രമുഖ പത്രങ്ങളിലെല്ലാം ആ പരസ്യം മുറയ്ക്ക് വന്നുകൊണ്ടിരുന്നു.പുതിയ സിനിമയിലേക്ക് നായിക ,നായക൯ മറ്റ് അഭിനേതാക്കളെ ആവശ്യമുണ്ട്. തിരഞ്ഞെടുത്തവരുടെ ഷോ പ്രമുഖ ചാനലിലവതരിപ്പിക്കുന്നതാണ്. ചാനലിലെ ഷോയിലെ കൂടുതലായി എസ് എം.എസ് ലഭിക്കുന്ന ആളുകളായിരിക്കും സിനിമയിലഭിനയിക്കുക. ഇതായിരുന്നു പരസ്യം.
പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളൊക്കെ ഷോയുടെ സ്പോണ്സ൪മാരായി രംഗത്തെത്തി... താരോദയം എന്ന ആ ഷോ വ൯ ഹി്റ്റായി മാറുകയായിരുന്നു.... എസ് എം എസ്... പരസ്യ വരുമാനം എന്നിവ ലഭിച്ചതോടെ സിനിമാ പദ്ധതിയുടെ നടത്തിപ്പുകാരായ മനസ്സ് എന്ന ബാന൪ മു൯നിര സിനിമാ ടെക്നീഷ്യ൯മാരുമായി കരാറിലെത്തി. അങ്ങിനെ ആ ദിവസം വന്നെത്തി.
താരോദയത്തിലൂടെ രാജീവ് നായക നടനായി തിരഞ്ഞെടുക്കപ്പെട്ടു. നയനയെ നായികയായി തിരഞ്ഞെടുത്തു...... ആ ചടങ്ങിലന്ന് സിനിമയുടെ കൂടുതലായി വിവരങ്ങളും പുറത്തുവിട്ടു.മുഖ പുസ്തകത്തിലൂടെ ഏറെ ആളുകളിഷ്ടപ്പെട്ട ഭാഗ്യ പരീക്ഷണം എന്ന കഥയാണ് മനസ്സ് മൂവീസി൯െറ
ആദ്യ സിനിമ. പ്രേക്ഷക മനസ്സ് കീഴടക്കിയ ആ ഷോ അവിടെ തിരശ്ശീല താഴ്ത്തി. സിനിമയുടെ റിലീസിംഗിനായ് എല്ലാവരും കാത്തിരിക്കുകയാണ്.
ഭാഗ്യ പരീക്ഷണം എന്ന സിനിമയുടെ നി൪മ്മാണം പൂ൪ത്തിയിയി. രാജീവ് നയന എന്നീ ജോഡികളായി ചാനലുകളുടെ മുഖ്യ ആക൪ഷണം. പല പ്രോഗ്രാമിലും അവ൪ക്കായി അഥിതി സ്ഥാനം.
മനസ്സ് മൂവീസ്സ് സിനിമയുടെ വിതരണത്തിനായി പ്ര മുഖ റിലീസിങ്ങ് കമ്പനികളെ സമീപിച്ചു.
പുതുമുഖ താരങ്ങളുടെ സിനിമ റിലിസിങ്ങിനെടുക്കാനാരും തയ്യാറാകുന്നില്ല.
സിനിമാ രംഗത്തുള്ള പലരും പുതുമുഖങ്ങളേയും പുതിയ സിനിമാ നി൪മ്മാണ കമ്പനികളേയും സഹായിക്കാ൯ വിമുഖരാണ്. മാത്രമല്ല ചില൪ എതി൪ക്കുകയും ചെയ്യുന്നു.
ഒടുവിലായി ചാനലധികാരികളുടെ സഹായമെത്തി. അവ൪ പരസ്യം നല്കാമെന്നേറ്റു.
ചാനലിലെ പരസ്യത്തിലൂടെ നീലിമ മൂവീസ് എന്ന കമ്പനി ഭാഗ്യ പരീക്ഷണം സിനിമ റിലീസിങ്ങിനെടുക്കാനെത്തി.
ഒപ്പം നീലിമ മൂവീസി൯െറ പുതിയ പടത്തിലെ നായികാ നായകന്മാരായി രാജീവ്, നയന ജോഡികളെ തിരഞ്ഞെടുത്തു.
വാ൪ത്താ മാധ്യമങ്ങളെല്ലാം പുതിയ സിനിമയെക്കുറിച്ചുള്ള വാ൪ത്തകളാഘോഷമാക്കി. ആളുകളെല്ലാം പുതിയ സിനിമയ്ക്കായ് കാത്തിരിപ്പായി.
ഇതിനിടെ നീലിമ മൂവീസ് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ആദ്യ രംഗം നായികാ നായകന്മാ൪ സ൯ചരിക്കുന്ന ബൈക്കിനെ വില്ലന്മാ൪ ചേസ് ചെയ്യുന്ന രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്.
ആളുകളധികമില്ലാത്ത വിജനമായ കുന്നുകളുള്ള സ്ഥലത്താണ് ഷൂട്ടിംഗ് നടത്താ൯ തിരഞ്ഞെടുത്തത്.
ചേസിംഗ് രംഗത്തിനിടെ ബൈക്ക് പെട്ടെന്ന് ഒരു വളവു തിരിഞ്ഞതും ചീറിപ്പാഞ്ഞു വന്ന ലോറി അവരെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് മുന്നോട്ട് പാഞ്ഞു പോയി.
പത്രങ്ങളിലും ചാനലുകളിലും അന്ന് ആ വാ൪ത്തയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.
സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖ താര ജോഡിക്ക് അപകട മരണം സംഭവിച്ചു.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് തീരുമാനം.
ഇതിനിടെ ഭാഗ്യ പരീക്ഷണം എന്ന സിനിമയുടെ റിലീസിംഗ് നടന്നു. പതിവിനു വിപരീതമായി ഒരു പുതുമുഖ താര സിനിമ 300 തീയ്യേറ്ററുകളിലായി പ്രദ൪ശനം തുടങ്ങി.
രാജീവ് ,നയന എന്നീ പുതുമുഖ താര ജോഡികളുടെ ദാരുണമായ മരണത്തെക്കുറിച്ച് അറിയിപ്പോടെയായിരുന്നു സിനിമ ആരംഭിച്ചത്.
ചാനലുകളുടെ മുഖ്യ ച൪ച്ച ആകസ്മികമായ
ആ യുവതാരങ്ങളുടെ മരണകാരണങ്ങളെക്കുറിച്ചായിരുന്നു.
പോലീസ് അന്വേഷണം മുറയ്ക്ക് നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.അപകടത്തിനിടയാക്കിയ ലോറിക്കായി പരക്കെ തിരച്ചിലാരംഭിച്ചു.
ചിത്രീകരണം നടത്തിയ സിനിമാ യൂണിറ്റംഗങ്ങളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
പല ചാനലിലെ പ്രോഗ്രാമിലും യുവ താരങ്ങളുടെ മരണം പ്രധാന ച൪ച്ചയായി. അവ൪ക്കായി താര സമൂഹം രംഗത്തെത്തി.
അതിനിടെ ഭാഗ്യപരീക്ഷണം എന്ന സിനിമ വ൯ ഹിറ്റായി മാറി.
താരോദയം എന്ന പ്രോഗ്രാം രണ്ടാം എപ്പിസോഡ് ആരംഭിച്ചു.
മനസ്സ് മൂവീസ്സ് ആയിരുന്നു ആ ഷോയുടേയും നി൪മ്മാണം. നീലിമ സിനിമയുടെ, താരങ്ങളുടെ മരണം മൂലം നി൪മ്മാണം നി൪ത്തിയ പുതിയ സിനിമ താരോദയത്തിലൂടെ തിരഞ്ഞെടുക്കുന്ന ജോഡികളെവച്ച് പൂ൪ത്തിയാക്കാ൯ തീരുമാനമായി.
ചാനലിലെ ഏറ്റവും വലിയ ജനപ്രീതിയുള്ള പ്രോഗ്രാം താരോദയം എന്ന ലൈവ് ഷോ ആയി മാറി. പരസ്യ വരുമാനം പല ഇരട്ടിയോളം എത്തി.
ഇതിനിടെ പൊതുജനങ്ങളുടെ പരാതി കാരണം
യുവ താരങ്ങളുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രശസ്ത ഉദ്യോഗസ്ഥനായ സ൪ക്കിളി൯സ്പെക്ട൪ രാജ്കുമാറിനെ ഉന്നതാധികാരികളേല്പിക്കുന്നു.
പത്രങ്ങളിലും ചാനലുകളിലും ആ വാ൪ത്ത പ്രധാന്യത്തോടെ വന്നു. സൂപ്പ൪ഹിറ്റ് സിനിമയായ ഭാഗ്യ പരീക്ഷണം എന്ന സിനിമയുടെ നായികാ നായന്മാരുടെ അപകടമരണം സംബന്ധിച്ച അന്വേഷണം രാജ്കുമാ൪ എന്ന പ്രശസ്തനായ ഉദ്യോഗസ്ഥനെ ഏല്പിച്ചു. ദുരൂഹത ഉടനേ മറ നീക്കി വെളിച്ചത്ത് വരും.
എല്ലാവരും രാജ്കുമാറി൯െറ പുതിയ നീക്കങ്ങളറിയാ൯ കാത്തിരിപ്പായി.
ഏറ്റെടുത്ത കേസ്സുകളെല്ലാം ശരിയായ ദിശയിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മു൯പിലെത്തിക്കാ൯ രാജ്കുമാറിന് കഴിഞ്ഞിരുന്നു.
പത്രങ്ങളിലും ചാനലുകളിലും ആ കേസ്സ് സംബന്ധിച്ച് വന്ന വാ൪ത്തയെല്ലാം അദ്ദേഹം ശേഖരിച്ചു. പലപ്പോഴും മാധ്യമങ്ങളുടെ പല നിഗമനങ്ങളും കേസ്സിന് തുമ്പുണ്ടാക്കാ൯ സഹായകരമാകാറുണ്ട്.സൂര്യകിരണം എന്ന സായ്യാന്ന പത്രത്തിലും ഒരു അന്വേഷണ പരമ്പരയായി ആയിരുന്നു ആ സംഭവം പ്രധാനമായും ഉണ്ടായിരുന്നത്.
സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖ താര ജോഡിക്ക് അപകട മരണം സംഭവിച്ചതെങ്ങിനെയെന്ന് അന്വേഷണ റിപ്പോ൪ട്ട് സഹിതം വന്ന സൂര്യകിരണത്തി൯െറ എഡിഷനുമായി രാജ്കുമാ൪ പത്രത്തി൯െറ എഡിറ്ററെ കാണുന്നു. വിശദമായി ചോദ്യം ചെയ്യുന്നു.
പത്രത്തി൯െറ കണ്ടെത്തലുകളുടെ സാധുത അദ്ദേഹം വിലയിരുത്തി. ആ റിപ്പോ൪ട്ട് അദ്ദേഹം വിശദമായി പഠിക്കുകയും ചെയ്തു.
തുട൪ന്ന് അദ്ദേഹം സംഭവം നടന്ന സ്ഥലം വിശദമായി പരിശോധന നടത്തി. സിനിമാ യൂണിറ്റ്
മൊത്തം അദ്ദേഹം പരിശോധിച്ചു.ചില തെളിവുകദ്ദേഹം ശേഖരിച്ചു.
എല്ലാവരും രാജ്കുമാറി൯െറ പുതിയ നീക്കങ്ങളറിയാ൯ കാത്തിരിപ്പായി.
രാജ്കുമാറും സൂര്യകിരണം പത്രത്തി൯െറ ക്രൈം റിപ്പോ൪ട്ട൪ ദാസ് കിരണും തങ്ങളുടെ നിഗമനങ്ങളും കണ്ടെത്തലുകളും വിശദമായി ച൪ച്ചചെയ്തു. ...
തെളിവുകളും മറ്റും ഉന്നത അധികാരികളുടെ മുന്നിലദ്ദേഹം അവതരിപ്പിച്ചു. ഏറ്റെടുത്ത കേസ്സുകളെല്ലാം ശരിയായ ദിശയിലൂടെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മു൯പിലെത്തിക്കാ൯ രാജ്കുമാറിന് കഴിഞ്ഞിരുന്നു.
പത്രങ്ങളിലും ചാനലുകളിലും ആ കേസ്സ് സംബന്ധിച്ച് വാ൪ത്തകളൊന്നും വരാതായി. വാ൪ത്തയെല്ലാം പുതിയ മേഖലകളിലായി.
സിനിമാ ചിത്രീകരണത്തിനിടെ പുതുമുഖ താര ജോഡിക്ക് അപകട മരണം സംഭവിച്ചതെങ്ങിനെയെന്ന് അന്വേഷണ റിപ്പോ൪ട്ട് പൂ൪ത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്ത വിധം സഹിതം വന്ന സൂര്യകിരണത്തി൯െറ പ്ര ഭാത എഡിഷനുമായിട്ടാണ് അന്ന് പ്രഭാതം വിട൪ന്നത്. സായ്യാന്ന പത്രം എന്ന നിലയിലായിരുന്ന സൂര്യകിരണം അന്ന് പ്രഭാത ദിനപ്പത്രം ആയിത്തീരുകയായിരുന്നു.
രാജ്കുമാറി൯െറ കണ്ടെത്തലുകളും
കൊലപാതകം സംബന്ധിച്ച ആ റിപ്പോ൪ട്ടും
വിശദമായി പത്രത്തിലുണ്ടായിരുന്നു.റിപ്പോ൪ട്ട് താഴെ കൊടുത്തിരിക്കുന്നു.
രാജ്കുമാ൪ സംഭവം നടന്ന സ്ഥലം വിശദമായി പരിശോധന നടത്തിയിരുന്നു. സിനിമാ യൂണിറ്റ്
മൊത്തം അദ്ദേഹം പരിശോധിച്ചപ്പോഴാണ് ചില ഞെട്ടിപ്പിക്കുന്ന തെളിവുകളദ്ദേഹത്തിന് കിട്ടിയത്.
വിതരണക്കാരില്ലാതെയിരുന്ന ഭാഗ്യപരീക്ഷണം സിനിമ വിതരണം നടത്താനെത്തിയ നീലിമ മൂവീസി൯െറ ഉടമ ഹനീഫ നടത്തിയ ഒരു ആസൂത്രണം ആയിരുന്നു ആ അപകടത്തിന് കാരണം. സിനിമ വിജയിപ്പിക്കാനൊരുക്കിയ ഒരു തിരക്കഥ.ഹനീഫ ആ കഥ തുറന്നു പറഞ്ഞു. ആ അറസ്റ്റ് കുറേ കാലത്തെ ജനങ്ങളുടെ സംശയങ്ങളുടെ മറുപടിയായിരുന്നു.
ആ റിപ്പോ൪ട്ടോടെ സൂര്യ കിരണം പത്രം മു൯നിര പത്രമായി ഉയരുകയും ചെയ്തു. ദാസ് കിരണിനെ മന്ത്രിസഭ പ്രത്യേകം അഭിനന്ദിച്ചു.
ഈ വര്‍ഷത്തെ വിഷു പിറക്കുന്നത് വിശാഖം മൂന്നാംപാദത്തിലാണ്. 2017 ഏപ്രില്‍ 14
ന് രാത്രിയില്‍ 02.04.05 മിനിറ്റിന് (ഗണനം: കൊല്ലം ജില്ല) മകരം രാശിയില്‍
കറുത്തപക്ഷത്തില്‍ തൃതീയ തിഥിയില്‍ പശുക്കരണത്തില്‍ വിഷു പിറക്കുന്നു.
വിഷുസംക്രമ സമയംകൊണ്ട് നാടിന് ഗുണവും നക്ഷത്രവും തിഥിയും കൊണ്ട് നാടിന്
ഗുണദോഷസമ്മിശ്രവും സുരഭിക്കരണത്താല്‍ ഗുണവും രാശിയാല്‍ (തുലാക്കൂര്‍)
ഗുണഫലവും വരുന്നതാണ്.
വിഷുഫലം പൊതുവെ ഒരുവര്‍ഷത്തെ ഫലമായി കാണാവുന്നതാണ്. എന്തെന്നാല്‍ 1192
വര്‍ഷങ്ങള്‍ക്ക് മുമ്പുവരെയും മലയാളവര്‍ഷം ആരംഭിക്കുന്നത് കണക്കാക്കിയിരുന്നത്
മേടവിഷു മുതലായിരുന്നു.
ദശാപഹാര കാലവും ചാരവശാല്‍ ശനിയും വ്യാഴവും മോശമായി നില്‍ക്കുന്നവര്‍ക്ക്
വിഷുസംക്രമവും മോശമായി ഭവിച്ചാല്‍ തീര്‍ച്ചയായും ദോഷപരിഹാരങ്ങള്‍
അനുഷ്ഠിക്കുകതന്നെ ചെയ്യണം.
വിഷുസംക്രമം ഏറ്റവും ദോഷപ്രദം:
-------------
ചോതി, വിശാഖം, അനിഴം. അതില്‍, വിശാഖം നക്ഷത്രക്കാര്‍ക്ക് വളരെ
പ്രതികൂലമാകയാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് ശനിയോ വ്യാഴമോ ചാരവശാല്‍
പ്രതികൂലവും ആകയാല്‍ ദോഷപ്രദമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലിനും
പല്ലിനും കേടുപാടുകള്‍ സംഭവിക്കുകയോ മറിഞ്ഞുവീഴുകയോ ചെയ്യാനുള്ള സാദ്ധ്യതയും
ഉള്ളതിനാല്‍ ശ്രദ്ധവേണം. വാഹനം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. നിത്യപ്രാര്‍ത്ഥന
മുടക്കരുത്.
വിഷുസംക്രമം ദോഷപ്രദം:
-------------
ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി, തിരുവാതിര, പുണര്‍തം, പൂയം. ഇതില്‍ പൂരുരുട്ടാതി
അവസാന പാദം, ഉതൃട്ടാതി, തിരുവാതിര, പുണര്‍തം എന്നിവര്‍ക്ക് വ്യാഴമോ ശനിയോ
പ്രതികൂലവും ആകയാല്‍ പ്രത്യേക ശ്രദ്ധയും പ്രാര്‍ത്ഥനയും ആവശ്യമാകുന്നു.
വിഷുസംക്രമം പൊതുവെ ഗുണപ്രദം:
-------------
തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, രേവതി, അശ്വതി, ഭരണി,
കാര്‍ത്തിക, രോഹിണി, മകയിരം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര.
ഇതില്‍ കന്നിക്കൂറുകാരായ ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാര്‍ക്ക്
വ്യാഴ-ശനിദോഷങ്ങളുടെ കാഠിന്യം കുറയുകയും ചെയ്യും.
വിഷുഫലം: ഗുണം, ദോഷം, പരിഹാരം:
-------------
ചോതി, വിശാഖം, അനിഴം (ഈ നക്ഷത്രങ്ങള്‍ ആദിശൂലത്തില്‍ വരുന്നവയാണ്)
------------------------
ഈ നക്ഷത്രങ്ങള്‍ ആദിശൂലത്തില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് ദോഷപ്രദമാകുന്നു. അതില്‍
വിശാഖം നക്ഷത്രക്കാര്‍ക്ക് ആയിരിക്കും വിഷുഫലം കൂടുതല്‍ ദോഷപ്രദമായി
അനുഭവത്തില്‍ വരുന്നത്.
ഇവര്‍ക്ക് സാമ്പത്തിക നഷ്ടമോ വ്യാപാരത്തില്‍ പരാജയമോ സംഭവിക്കും.
തൊഴില്‍പരമായി മോശം കാലമാകുന്നു. പുതിയ ജോലി ലഭിക്കാതെ കയ്യിലുള്ള ജോലി
നഷ്ടപ്പെടുത്തരുതെന്ന് പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു. ഗൃഹനിര്‍മ്മാണം മന്ദഗതിയിലോ
നിര്‍ത്തിവെക്കേണ്ടതായോ വരുന്നതായിരിക്കും. രോഗവും ചികിത്സയും കൂടെക്കൂടെ
ഉണ്ടാകും. മോശം കൂട്ടുകെട്ടുകളില്‍ നിന്നും അപമാനവും സംഭവിക്കും. വാഹനങ്ങള്‍
വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. മറിഞ്ഞുവീഴാനുള്ള സാദ്ധ്യത, പല്ലിനോ
എല്ലിനോ ക്ഷതം എന്നിവയ്ക്കും സാദ്ധ്യത കൂടുതലാകുന്നു.
കര്‍ക്കിടകം, ചിങ്ങം, ധനു, മീനം മാസങ്ങള്‍ ഒരുപക്ഷെ ഗുണപ്രദവും ആയേക്കാം.
തീര്‍ച്ചയായും ഇവര്‍ ഒരുവര്‍ഷക്കാലം ദോഷപരിഹാരം ചെയ്യേണ്ടതാകുന്നു.
മഹാവിഷ്ണു അല്ലെങ്കില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നക്ഷത്രദിവസങ്ങളില്‍
രാജഗോപാലാര്‍ച്ചന, നെയ്യ് വിളക്ക്, തുളസിമാല എന്നിവ നല്‍കി പ്രാര്‍ഥിക്കുന്നതും
നിത്യവും ഭക്തിയോടെ മഹാസുദര്‍ശനമന്ത്രം ജപിക്കുന്നതും ശുഭപ്രദമായിരിക്കും.
തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം (ആദിഷള്‍ക്കത്തില്‍
വരുന്നവയാണ്)
-----------------------
മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ ആദിഷള്‍ക്കത്തില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് അടുത്ത
വിഷുവരെയും ശുഭപ്രദമായിരിക്കും. കുടുംബത്ത് മംഗളകര്‍മ്മങ്ങള്‍ നടക്കും. ആരോഗ്യാദി
അഭിവൃദ്ധി, കുടുംബസമാധാനം, സാമ്പത്തിക ഐശ്വര്യം, രാജകീയ
ബഹുമാനസ്ഥാനപ്രാപ്തി (സര്‍ക്കാര്‍ തൊഴില്‍ഭാഗ്യം) എന്നിത്യാദി സല്‍ഫലങ്ങള്‍
അനുഭവത്തില്‍ വരും. പുതിയ വാഹനങ്ങള്‍, വിദേശയാത്ര എന്നിവയും ഫലത്തില്‍
വരുന്നതാണ്.
ഇവരുടെ ശനിദോഷം, വ്യാഴദോഷം എന്നിവയ്ക്ക് ഒരുപരിധിവരെയും സമാധാനവും
ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്കും കാലം അനുകൂലമാകുന്നു.
സന്താനങ്ങളില്‍ നിന്നും സന്തോഷവും സഹായവും പ്രതീക്ഷിക്കാവുന്നതാണ്.
വാഹനസംബന്ധമായി ഭാഗ്യവും ലാഭവും, ഗൃഹനിര്‍മ്മാണം, പുതിയ വസ്തുവകകളുടെ
ലാഭകരമായ ക്രയവിക്രയം എന്നിവയും അനുഭവത്തില്‍ വരുന്നതാണ്. പുതിയ തൊഴില്‍
ലഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്കും കാലം പൊതുവെ അനുകൂലമാകുന്നു.
ഇവരൊക്കെയും സാധാരണ ചെയ്തുവരുന്ന വഴിപാടുകള്‍ മാത്രം ചെയ്‌താല്‍ മതിയാകും.
മറ്റ് വഴിപാടുകള്‍ യാതൊന്നും ആവശ്യമില്ല.
ചതയം, പൂരുരുട്ടാതി, ഉതൃട്ടാതി (ഈ നക്ഷത്രങ്ങള്‍ മദ്ധ്യശൂലത്തില്‍ വരുന്നവയാണ്)
---------------------
മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ മദ്ധ്യശൂലത്തില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് അടുത്ത
വിഷുവരെയും അനുകൂലപ്രദമായിരിക്കില്ല. കുടുംബ സംബന്ധമായി തര്‍ക്കങ്ങളോ
നഷ്ടങ്ങളോ സംഭവിക്കും. വാഹനസംബന്ധമായ നഷ്ടങ്ങളോ അപകടങ്ങളോ
സംഭവിക്കാമെന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. അപമാനവും രോഗപീഡയും
സംഭവിക്കാന്‍ ന്യായം കാണുന്നു.
കൂട്ടുകച്ചവടത്തിലൂടെ ധനനഷ്ടം സംഭവിക്കാന്‍ സാദ്ധ്യത കൂടുതലാണ്. ബാങ്കുകള്‍,
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടെ നിന്നും തിരിച്ചടിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്
കാലം പ്രതികൂലം. അപരിചിതരോട് തര്‍ക്കത്തിന് പോകരുത്. രാഷ്ട്രീയത്തില്‍ തീവ്രമായ
നിലപാടുകള്‍ സ്വീകരിക്കരുത്.
ശാസ്താവിന് ശാസ്തൃമന്ത്രാര്‍ച്ചന, മഹാവിഷ്ണുവിന് നെയ്‌വിളക്ക്, സര്‍പ്പങ്ങള്‍ക്ക്
യഥാശക്തി വഴിപാട്, മഹാദേവന് മൃത്യുഞ്ജയപുഷ്പാഞ്ജലി എന്നിവ നല്‍കി
പ്രാര്‍ത്ഥിക്കുന്നത് ശുഭപ്രദമായിരിക്കും. അല്ലെങ്കില്‍ മൃത്യുഞ്ജയ മന്ത്രജപം, മഹാസുദര്‍ശന
മന്ത്രജപം എന്നിവ ഭക്തിയോടെ ജപിക്കേണ്ടതാണ്
രേവതി, അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം: (ഇവ മദ്ധ്യഷള്‍ക്കത്തില്‍
വരുന്നവയാണ്
----------------------
മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ മദ്ധ്യഷള്‍ക്കത്തില്‍ ആകയാല്‍ ഇവര്‍ക്കൊക്കെയും വിഷുഫലം
ഗുണപ്രദമായിരിക്കും. ഉദ്യോഗത്തില്‍ സ്ഥാനപ്രാപ്തി, അധികാരം, സമ്പല്‍സമൃദ്ധി,
ദാമ്പത്യസൗഖ്യം, വസ്തുവകകളോ ഭവനമോ വാങ്ങാനുള്ള ഭാഗ്യം തുടങ്ങിയ
സല്‍ഫലങ്ങള്‍ അനുഭവത്തില്‍ വരുന്നതാണ്. ഏറെക്കാലമായി മനസ്സില്‍ ആഗ്രഹിച്ച
കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അവസരങ്ങള്‍ ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്കും കാലം
അനുകൂലം.
സിനിമാരംഗത്തുള്ളവര്‍ക്ക് അനുകൂലമായ കാലം. സാമൂഹ്യരംഗങ്ങളിലും കലാരംഗത്തും
പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധ നേട്ടങ്ങള്‍ വന്നുചേരും.
പിണങ്ങിക്കഴിഞ്ഞിരുന്നവരൊക്കെയും തിരികെയെത്തുന്നതുകണ്ട് അതിശയിക്കും. മനസ്സില്‍
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും വിജയത്തിലെത്തിക്കും.
വിദേശയാത്ര, സന്താനഭാഗ്യം, സാമ്പത്തികഗുണം എന്നിവയും ഫലത്തില്‍ വരുന്നതാണ്.
തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം - ആദ്യപാദം എന്നിവര്‍ക്ക് ശനിദോഷവും ഉള്ളതിനാല്‍
ശാസ്താപ്രീതികര്‍മ്മങ്ങള്‍ കൂടുതല്‍ ഗുണപ്രദവുമാകും.
ശാസ്താവിന് ശാസ്തൃമന്ത്രാര്‍ച്ചന, ഗ്രാമക്ഷേത്രത്തില്‍ ഭാഗ്യസൂക്തപുഷ്പാഞ്ജലി,
നെയ്യ്-വിളക്ക് എന്നിവ നല്‍കി പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമം.
തിരുവാതിര, പുണര്‍തം, പൂയം: (ഇവ അന്ത്യശൂലത്തില്‍ വരുന്നവയാണ്).
--------------------
മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ അന്ത്യശൂലത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവര്‍ക്ക് കഷ്ടതകള്‍
കൂടുതലായി വരുന്നതാണ്. ഇവരില്‍ പലര്‍ക്കും ശനിദോഷം, വ്യാഴദോഷം എന്നിവയും
ഉള്ളതിനാല്‍ കഷ്ടതകള്‍ കൂടുതലായി അനുഭവത്തില്‍ വരും. ജന്തുക്കള്‍, പക്ഷികള്‍, അഗ്നി,
ആയുധങ്ങള്‍ എന്നിവയുമായി അടുത്തിടപെടുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം,
അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.
അസുഖങ്ങള്‍ നിരവധിയുണ്ടാകും. ത്വക്ക്‌രോഗങ്ങള്‍, മന:ക്ലേശം, ശത്രുഭയം, അലസത
എന്നിവയും അനുഭവിക്കേണ്ടിവരുന്നതാണ്. ആരുമായും ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കരുത്.
ഏതൊരുകാര്യം ചെയ്യുമ്പോഴും അതീവ ശ്രദ്ധ ആവശ്യമായി വരുമെന്നതിനാല്‍
വളരെയേറെ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും ഉന്മേഷക്കുറവ് അനുഭവമാകുന്ന
കാലമാകയാല്‍ യോഗ, ഈശ്വരപ്രാര്‍ത്ഥന തുടങ്ങിയവ നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തണം.
ബന്ധുജനങ്ങള്‍ അകലുന്നതിന് പ്രത്യേക കാരണങ്ങളൊന്നും ആവശ്യമുണ്ടാകില്ല.
വിദ്യാര്‍ഥികള്‍, സിനിമാ-കലാരംഗത്തുള്ളവര്‍, സാമൂഹികരംഗത്തുള്ളവര്‍ എന്നിവര്‍ക്ക്
പ്രതിച്ഛായക്ക് ഭംഗം വരുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ പ്രത്യേകം
ശ്രദ്ധിക്കേണ്ടതാകുന്നു. അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന്‍ ശ്രദ്ധിക്കണം.
മഹാദേവന് മൃത്യുഞ്ജയപുഷ്പാഞ്ജലി, ശ്രീകൃഷ്ണന് അഞ്ചുകൂട്ടം വഴിപാടുകള്‍
(ഇഷ്ടമുള്ളവ), ശാസ്താവിന് ശാസ്തൃമന്ത്രാര്‍ച്ചന എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം.
ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര: (ഇവ അന്ത്യഷള്‍ക്കത്തില്‍
വരുന്നവയാണ്)
------------
മേല്‍പ്പറഞ്ഞ നക്ഷത്രങ്ങള്‍ അന്ത്യഷള്‍ക്കത്തില്‍ ആകയാല്‍ ഇവര്‍ക്ക് പ്രായേണ അടുത്ത
വിഷുവരെയും ഗുണപ്രദമായിരിക്കും. ഇവര്‍ക്ക് സര്‍ക്കാര്‍ ജോലിസാദ്ധ്യത കൂടുതലാകുന്നു.
കുടുംബാനുകൂല്യം, തൊഴില്‍ - വ്യവസായ - വ്യാപരാദി കാര്യങ്ങളില്‍ ലാഭം,
വിദേശയാത്രാഭാഗ്യവും വിദേശത്ത് ഇഷ്ടതൊഴില്‍ ഭാഗ്യവും, സജ്ജനബഹുമാന്യത
തുടങ്ങിയ സല്‍ഫലങ്ങള്‍ അനുഭവത്തില്‍ വരുന്നതാണ്. വിദേശം വഴി ധനലാഭവും
സിദ്ധിക്കും.
ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയും. ഭാഗ്യദായകമാകുന്ന
തൊഴില്‍ അവസരങ്ങള്‍ വന്നുചേരാന്‍ യോഗം കാണുന്നു. ഉത്രം, അത്തം, ചിത്തിര
നക്ഷത്രക്കാര്‍ക്ക് ശനിദോഷവും വ്യാഴദോഷവും ഉള്ളതിനാല്‍ ഗുണാനുഭവങ്ങള്‍ക്കൊപ്പം
ചില പ്രതിസന്ധികളും ഉണ്ടായേക്കാം. വ്യാഴ-ശനിഗ്രഹ ശാന്തിമന്ത്രങ്ങള്‍ നിത്യവും ജപിച്ച്
ദോഷങ്ങള്‍
ദമ്പതികള്‍ക്ക് ഒരുമിച്ചുതാമസിക്കാനുതകുന്ന രീതിയില്‍ തൊഴില്‍ മാറ്റം
പ്രതീക്ഷിക്കാവുന്നതാണ്. പുതിയ വാഹനം, ഭൂമി എന്നിവ വാങ്ങാന്‍ യോഗം കാണുന്നു.
കുടുംബത്ത് മംഗളകരമായ കര്‍മ്മങ്ങളും അതുവഴി സന്തോഷവും ലഭിക്കാനുള്ള
യോഗവും കാണുന്നുണ്ട്.
ഇവര്‍ മഹാവിഷ്ണുവിന് രാജഗോപാലാര്‍ച്ചനയും ശാസ്താവിന് നെയ്‌വിളക്കും
മഹാദേവന് ശൈവമാലാ മന്ത്രാര്‍ച്ചനയും നല്‍കി പ്രാര്‍ത്ഥിക്കണം. ശൈവമാലാമന്ത്രം
നിത്യവും ജപിക്കുന്നതും അത്യുത്തമം ആകുന്നു
ഇവിടെ നല്‍കിയിരിക്കുന്ന ഫലങ്ങളൊക്കെയും പൊതുഫലങ്ങള്‍ മാത്രമാകുന്നു. ഓരോ
ആളുകളുടേയും ജാതകവശാലുള്ള ദശപഹാരകാലപ്രകാരവും സൂര്യന്‍റെയും
വ്യാഴത്തിന്‍റെയും ശനിയുടെയും ചാരവശാലുള്ള സ്ഥിതിപ്രകാരവും ഗുണദോഷഫലങ്ങള്‍
വ്യത്യാസപ്പെടുന്നതുമായിരിക്കും.
ദോഷപ്രദമായി നില്‍ക്കുന്നവരൊക്കെയും യഥാശക്തി വഴിപാടുകള്‍ നല്‍കി
പ്രാര്‍ത്ഥിക്കേണ്ടതാണെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം പ്രത്യേകം
ഉപദേശിച്ചുകൊള്ളുന്നു.8
വിഷുക്കണിയ്ക്കുള്ള ശുഭമുഹൂര്‍ത്തം:
-------------
2017, ഏപ്രില്‍ 14 പുലര്‍ച്ചെ 04.34am മുതല്‍ 06.17 വരെയുള്ള മീനം ഉത്തമം.
ചില വിദേശരാജ്യങ്ങളിലെ വിഷുക്കണി മുഹൂര്‍ത്തം:
-------------
UAE : 04.33am to 06.00am
Saudi: 04.07 to 05.35am
Qatar: 03.49am to 05.16am
Oman: 04.19am to 05.48am
Kuwait: 04.04am to 05.27am
Bahrain: 03.51 to 05.18am
Singapore: 05.15am to 07.03am
Washington: വിഷുസംക്രമം: 13-4-2017, വൈകിട്ട് 3 മണി 34 മിനിറ്റ് 05 സെക്കന്‍റ്.
London: വിഷുസംക്രമം: 13-4-2017, രാത്രി 8 മണി 34 മിനിറ്റ് 05 സെക്കന്‍റ്.
നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരായിരം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ട്,
Courtesy
Anil Velichappadan
സാഹിത്യ കലാ മേഖലയിലൂടെ ഒരു വിശാലമായ സാമൂഹ്യ ബന്ധം വിദ്യാഭ്യാസത്തിന്നും, നിർമ്മിക്കുന്നതോടൊപ്പം തൊഴിലിന്നും അവസരമൊരുക്കുന്ന
ചില പ്രവർത്തന ക്കൾക്കു തുടക്കമിട്ടു കഴിഞ്ഞു. അക്ഷരം മാസിക..സ൪വ്വീസുകളുടെ ഭാഗമാക്കുകയാണ് ജോബ് മാസിക എന്ന പ്രമുഖ ഗ്രൂപ്പ്...... ഒരു തൊഴിലെന്ന സ്വപ്നത്തിലേക്ക് നമുക്ക് കഴിയുന്ന വിധം സഹകരണം നല്കി... വിജയം നേടാനുള്ള ഒരു ചെറിയ സഹായം. Inviting all to join this service group. Advertise your vacancies and share good opportunities.
FB GROUP ID:- JOB MAGAZINE
JOB MAGAZINE FB GROUP Link : https://www.facebook.com/groups/214976748664278/
അർക്കബിംബം ധരണിയിലാഴ്ന്നുപോയാൽ
വീണ്ടുമൊരു സന്ധ്യ പ്രഭ തെളിഞ്ഞിരുന്നു ഭവനത്തിൽ
ഐശ്വര്യ ദായകമായിരുന്നകാഴ്ച പാരിൽ
പഴമയുടെ ചാരുത പാടെ നശിച്ചുപോയ്
ത്രിസന്ധ്യ വിളക്കുമിന്നസ്തമനം കാത്തിരിക്കുന്നു
വരാന്തയിൽ മുത്തശ്ശിമാരുടെ നാമ ജപവുംഇന്നന്യമായ്
ആനന്ദമേകിയ ആ നല്ല നാളിലെ ഓർമ്മകൾ
കേട്ടുകേൾവി പോലുമില്ലാതെ നാളത്തെ തലമുറക്കന്യമാകും
ഉണ്ണി വള്ളത്തോൾ നഗർ Unni Vallathol Nagar
Anitha Das
അക്ഷരം മാസിക ഡിജിററല്‍ ഗ്രന്ഥശാല
ഡിജിററല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ടച്ചിലൂടെ വായന സാധ്യമാക്കികൊണ്ട് ഡിജിറ്റലായി തയ്യാറാക്കിയ കവിതാ സമാഹാരം,മലയാളം മാസിക വായിച്ചറിയുക
തുറന്ന് വായിക്കുവാ൯ താഴോട്ട്... വെബ് അഡ്രസ്സ് പ്രസ്സ് ചെയ്യുക..FREE TO READ BOOKS,MAGAZINES ETC. Visit and like for regular reading.Digital Book World
https://www.facebook.com/digitalbooksworld/
തീന്‍ മേശയില്‍
വിഭവങ്ങള്‍ നിരത്തി
വിടവില്ലാത്ത
ഭക്ഷണക്കൂനയെ നോക്കി
അഹങ്കരിക്കുമ്പോള്‍,
അര്‍ദ്ധനഗ്നരാം
ഫക്കീറുമാരുടെ
വിയര്‍പ്പിന്‍ ഫലമിതെന്ന്
ഒരിക്കലെങ്കിലും ഒാര്‍ത്തിരുന്നോ?
മനുഷ്യത്വം പടിയിറങ്ങിയ
നന്ദികേടിന്‍ ആള്‍ രൂപങ്ങള്‍..!
**ജെലി Jaleelpannicode Jaleel
ഇത് ഞാൻ ഈ മിടുക്കിയോട്
ചോദിച്ചെടുത്ത സെൽഫി.
കഴിഞ്ഞ ദിവസം മലയാള മനോരമ പത്രത്തിൽ വന്ന ഫീച്ചർ വായിച്ചപ്പോൾ മുതൽ തോന്നിയ ബഹുമാനം. കുഞ്ഞുന്നാളിലേ രക്ഷിതാക്കൾ ഉപേക്ഷിച്ചു പോയതിയനാൽ
വീട്ടുവേലക്കാരി, ഓട്ടോ ഡ്രൈവർ , കണ്ടൈനർ ഡ്രൈവർ തുടങ്ങി ഇപ്പോൾ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിൽ എത്തിനിൽക്കുന്ന മാളൂ ഷെയ്ക്ക എന്ന
8 കിലോമീറ്റർ വേമ്പനാട്ടുകായൽ നീന്തിക്കടന്ന ധീരവനിത. ഇന്നാണ് എനിക്ക് നിന്നെ
നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചത് എന്റെ പൊന്നു പെങ്ങളേ .. നിന്നെ ഞാൻ
മനസ്സുകൊണ്ട് ആദരിക്കുന്നു ,ബഹുമാനിക്കുന്നു - Nadhirshah
അമ്പലത്തിലെ പൂരം കാണാനാണ് ചെറുപ്പത്തിൽ വിധവയായ ജാനകി എന്ന ജാനുവും ആറു വയസ്സായ രഘുവും കൂടി പോയത്. പൂരം ഓടിനടന്ന് കാണുകയാണ്. കൂലിവെലക്കാരിയായ ജാനുവിന് പൂരം കാണാൻ വലിയ താത്പര്യമൊന്നുമില്ല. പക്ഷെ രഘുവിന്റെ ആഗ്രഹത്തിനു വേണ്ടി മാത്രമാണ് പോയത്.
ആനയെ കണ്ടു. തിടമ്പും നെറ്റിപ്പട്ടവും വെഞ്ചാമരവും കാണുമ്പോഴൊക്കെ രഘു ഓരോ സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. എല്ലാം ജാനു പറഞ്ഞു കൊടുത്തു. ആനയെ തൊടണമെന്നു അവനു വല്ലാത്ത ആഗ്രഹം. അതും ജാനു നിറവേറ്റി കൊടുത്തു. അപ്പോഴാണ് അവനു ആനവാലിലെ മുടി വേണമെന്ന് പറഞ്ഞത്. അത് കൊണ്ട് മോതിരമുണ്ടാക്കി കൈവിരലിൽ അണിഞ്ഞാൽ ആരെയും പേടിക്കണ്ടെന്നവനോട് അവന്റെ കൂട്ടുകാരൻ പറഞ്ഞിട്ടുണ്ടത്രേ. അപ്പോൾ കണക്ക് ടീച്ചറെ പേടിക്കണ്ടല്ലോ? ദുഷ്ടയാണാ ടീച്ചർ. ഉത്തരം കിട്ടിയില്ലെങ്കിൽ തല്ലും. അത് പോലെ രാത്രിയിൽ പുറത്തു പോകാനും ഗുണ്ടയെ കാണുമ്പോഴും പട്ടി വരുമ്പോഴും പേടിക്കേണ്ടല്ലോ?
ഗുരുനാഥൻമാരെയും വലിയവരെയും മറ്റാരെയും അസഭ്യവാക്കുകൾ പറയരുതെന്നും അവർ ഉപദേശിക്കുന്നതും ശിക്ഷിക്കുന്നതും നമ്മൾ നന്നാവാനാണെന്നും ജാനു മകനെ പറഞ്ഞു മനസ്സിലാക്കി. അത് പോലെ ആനവാലിന്റെ കാര്യം അന്ധവിശ്വാസമാണെന്നും. അവൻ ജാനുവിനോട് അങ്ങിനെ ചെയ്യാമെന്ന് സമ്മതിച്ചു.
രഘുവിന്റെ കൈപിടിച്ചു നടക്കുകയാണ് ജാനു. തിരക്ക് കൂടി വരുന്നു. ഒരാഴ്ച സുഖമില്ലാതിരുന്നത്കൊണ്ട് ജോലിക്ക് പോകാൻ കഴിഞ്ഞില്ല. കയ്യിലാണെങ്കിൽ അധികം പൈസയുമില്ല. രഘുവിന് പൂരം കാണാൻ ആഗ്രഹമുണ്ടെന്ന് ജബ്ബാർക്കാടെ ഭാര്യ സാറത്താട് പറഞ്ഞപ്പോൾ തന്ന പൈസ മാത്രമേ കയ്യിലുള്ളൂ.
കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോൾ ഭർത്താവ് മരിച്ചു. ഈ മൂധേവിയുടെ കാല് എടുത്തു വെച്ച് എന്റെ മകന്റെ തലപോയി എന്നാണു ഭർതൃവീട്ടുകാർ ജാനു കേൾക്കെ പറയുന്നത്. സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. അവർക്കും വിധവയായ ജാനുവിനോട് അത്ര രസമോന്നുമല്ല. ആകെയുള്ള സമാധാനം സാറത്തയുടെ അടുത്ത് ചെല്ലുമ്പോഴാണ്.
നേന്ത്രഊഞ്ഞാലിൽ കയറണമെന്നും മരണക്കിണർ അഭ്യാസം കാണണമെന്നും രഘു പറഞ്ഞതനുസരിച്ചു. നന്നായി വിശക്കുന്നുണ്ട്. തത്കാലം ഉണ്ടാക്കിയ ഹോട്ടലിൽ കയറി. മകന് വേണ്ടതൊക്കെ വാങ്ങിക്കൊടുത്തു. ജാനു ചായ മാത്രം കഴിച്ചു. വിശപ്പുണ്ട്. തനിക്കിഷ്ടപ്പെട്ട നെയ്യപ്പം അവിടെ കണ്ടു. ആഗ്രഹത്തേയും വിശപ്പിനേയും അടിച്ചമർത്തി. പൈസ തികഞ്ഞില്ലെങ്കിലോ?
നിരനിരയായി കെട്ടിയുണ്ടാക്കിയ സ്റ്റാളുകളുടെ മുന്നിലൂടെ നടക്കുകയാണ് ജാനുവും രഘുവും. രഘു ഒന്നും ആവശ്യപ്പെടുന്നില്ല. അഥവാ ആവശ്യപ്പെട്ടാൽ വാങ്ങിക്കൊടുക്കാൻ തന്റെ കയ്യിൽ പൈസയില്ല. പലരും സ്റ്റാളുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നുണ്ട്. അതിനേക്കാൾ വിലക്കുറവിനു പുറത്ത് കിട്ടുമെന്ന് അവർക്കറിയായ്കയല്ല. പൂരത്തിന്നു പോയി എന്തെങ്കിലും വാങ്ങിയില്ലെങ്കിൽ മോശമല്ലേ എന്ന് കരുതിയിട്ടാവും ചിലർ വാങ്ങുന്നത്.
നടന്നു നടന്ന് ഒരു കളിപ്പാട്ടകടയിൽ എത്തി. ബ്രെയ്ക്കിട്ടപോലെ രഘു അവിടെ നിന്നു. അവിടെ താക്കോൽ കൊടുത്താൽ ഓടുന്ന കാർ കണ്ടു. അതാണവന്റെ കണ്ണിൽപ്പെട്ടത്. അതവന് വേണമത്രേ. ജാനു വില ചോദിച്ചു. അതിന്റെ വിലയുടെ മൂന്നിലൊന്നു പോലും തന്റെ കയ്യിലില്ല. മകനെ എത്ര നിരുൽസാഹപ്പെടുത്തിയിട്ടും അവൻ കരച്ചിലോടു കരച്ചിൽ. ജാനു അവനെ വില കുറഞ്ഞ കളിപ്പാട്ടങ്ങൾ കാണിക്കുന്നുണ്ട്. അതൊന്നും അവനു വേണ്ട. ആ കാറ് മാത്രം മതിയത്രേ. ജാനുവിന്റെ ദാരിദ്രത്തെപ്പറ്റി പറഞ്ഞാൽ മനസ്സിലാക്കാവുന്ന പ്രായമായിട്ടില്ലല്ലോ രഘുവിന്. ഈ അമ്മ ചീത്തയാ എന്നവൻ കരഞ്ഞു കൊണ്ട് ജാനു കളിപ്പാട്ടം വാങ്ങിക്കൊടുക്കാത്തത്തിന്റെ ദേഷ്യം തീർക്കുന്നുണ്ട്.
പെട്ടെന്നാണ് അത് സംഭവിച്ചത്. ആന മദിച്ചു എന്ന് കേട്ടതോടെ ആളുകൾ ചിതറിയോടി. ജാനുവിന്റെ കയ്യിൽ നിന്നും രഘു പിടിവിട്ടുപോയി. ആകെ കൂട്ടക്കരച്ചിലും ബഹളവും. നല്ലവരായ കേരള പോലീസുകാർ എല്ലാം മറന്നു ജാഗരൂകരായി പ്രവർത്തിച്ചു. മരണത്തെപ്പോലും തൃണവൽഗണിച്ചു കൊണ്ട്. കൈവിട്ടു പോയ കുട്ടികളെയെല്ലാം തേടിപ്പിടിച്ചു. അതിൽ ഒരു പോലീസുകാരൻ രഘുവിനെയും കൂട്ടി നടന്നു. എനിക്കെന്റെ അമ്മയെ കാണണം എന്നും പറഞ്ഞു അവൻ കരച്ചിലോടു കരച്ചിൽ. രഘു കരച്ചിൽ നിറുത്തുന്നില്ല. അമ്മയുടെ പേര് അറിയുകയാണെങ്കിൽ മൈക്കിലൂടെ വിളിച്ചു പറയാം എന്ന് കരുതി അവനോടു അമ്മയുടെ പേര് ചോദിച്ചു. അമ്മയുടെ പേര് അമ്മ എന്നാണവൻ മറുപടി കൊടുത്തത്. പോലീസുകാരൻ ഓരോ ഭക്ഷണപദാർത്ഥങ്ങളും കാണിച്ചു അത് വേണോ എന്ന് ചോദിച്ചു. അതൊന്നും വേണ്ട അമ്മയെ കണ്ടാൽ മതിയെന്നും പറഞ്ഞാണ് വാവിട്ട് കരയുന്നത്. അങ്ങിനെ എല്ലാ സ്റ്റാളുകളിലുമുള്ള ഓരോന്നും ആ പോലീസ്കാരൻ അവന് വേണോ എന്ന് ചോദിച്ചു കാണിച്ചു കൊടുക്കുന്നുണ്ട്. അപ്പോഴും അവൻ അവന്റെ പല്ലവി ആവർത്തിച്ചു. അവന് അവന്റെ അമ്മയെ മതി.
അങ്ങിനെ അവനെയും കൂട്ടി പോലീസുകാരൻ ഓരോ സ്റ്റാളുകളുടെയും മുന്നിലൂടെ നടക്കുകയാണ്. അങ്ങിനെ കളിപ്പാട്ടം വിൽക്കുന്ന സ്റ്റാളിന്റെ മുമ്പിലെത്തി. ഓരോ കളിപ്പാട്ടവും അവനു പോലീസുകാരൻ കാണിച്ചു കൊടുക്കുന്നുണ്ട്. കാണിക്കൊന്നതോന്നും അവൻ വേണ്ടെന്ന് പറഞ്ഞു. അപ്പോൾ കീകൊടുത്ത് ഓടുന്ന കാർ ആ സ്റ്റാളിൽ നിന്നും പോലീസുകാരൻ എടുത്തു കൊടുത്തു. ആ കളിപ്പാട്ടം കിട്ടാത്തതിന്നാണ് അവൻ ജാനുവിനോട് പിണങ്ങിയത്. പോലീസുകാരൻ കൊടുത്ത ആ കാർ വലിച്ചെറിഞ്ഞിട്ട് രഘു പറഞ്ഞു 'എനിക്കെന്റെ അമ്മയെ മതി'
--------------------------------------------------
മേമ്പൊടി: 1. അമ്മേ അവിടുത്തെ മുന്നിൽ ഞാനാര്? ദൈവമാര്?
2. പ്രസവിച്ചത് കൊണ്ട് മാത്രം ഒരു സ്ത്രീയും അമ്മയാകുന്നില്ല
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>Sheriff Ibrahim
ഞാൻ ആശ ഗോപിനാഥ് .തെറ്റിദ്ധരിക്കണ്ട . അവിവാഹിതയാണ് .ഗോപിനാഥ് എന്റെ അച്ഛന്റെ പേരാകുന്നു .തൊഴിൽ പത്ര പ്രവർത്തനം.ജേർണലിസം കഴിഞ്ഞ
ഉടനെ ഒരു മലയാളം പത്രത്തിന്റെ തലസ്ഥാന റിപ്പോർട്ടറായി നിയമനം കിട്ടി. ഒരു കവർ സ്റ്റോറി തയ്യാറാക്കാനായി വന്നു മടങ്ങിയ ഞാൻ ..ഒരു തിരുവനന്തപുരം യാത്രയിൽ പരിചയപ്പെട്ടതാണവളെ. ചൂളം വിളിച്ചു നീങ്ങുന്ന തീവണ്ടി വേഗങ്ങളിൽ ...ഒരു വെടിപ്പ് കുറഞ്ഞ കമ്പാർട്ട്മെന്റിൽ
നാടോടികൾക്കൊപ്പം ,അകലം പാലിക്കാതെ ഏതോ പുസ്തകത്തിൽ മിഴിയൂന്നി ഇരുന്ന അവളെ മറ്റൊരു സീറ്റിൽ നിന്നും ഞാൻ കണ്ണുടക്കി കണ്ടു .ഗ്രാമീണത നിഴലിക്കുന്ന മുഖ ഭാവം.ചായം പൂശാതെ,കൊഴുപ്പ്
കൂട്ടാതെ തന്നെ സൌന്ദര്യ പ്രഭ വിതറി അവളിരുന്നു
.
തൊട്ടടുത്ത സ്റ്റെഷ നുകളിൽ
നാടോടിക്കൂട്ടം പടിയിറങ്ങിയതോടെ,ഞാൻ എന്റെ ഇരിപ്പിടം അവളുടെ
ചാരത്തേക്ക് നീക്കി .അങ്ങോട്ട് പരിചയപ്പെടുകയായിരുന്നു .പിന്നങ്ങോട്ട്
വല്ലാതെ വളർന്ന ബന്ധം .എന്നേക്കാൾ രണ്ടു വയസ്സ് കുറയും അവൾക്ക്.പഠനം കഴിഞ്ഞ ഉടനെ ജോലികിട്ടി .നഗരത്തിലെ തിരക്കൊഴിഞ്ഞ
ഭാഗങ്ങളിലൊന്നിൽ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ അവൾ ഇടം കണ്ടെത്തി .എന്നെ നിർബന്ധിച്ച് കൂടെ ക്കൂട്ടി .പിന്നീടങ്ങോട്ട് ഏറെ നാൾ
ഒരുമിച്ചു സഹവാസം .കഥ പറഞ്ഞും കവിത വായിച്ചും ലൈബ്രറികൾ
കയറിയിറങ്ങിയും സിനിമ കണ്ടും കൊഴുപ്പിച്ച ഞങ്ങളുടെ നഗര ജീവിതം .
വേഗം പായുന്ന നഗരത്തിൽ ,ഒട്ടും ധൃതി കൂട്ടാതെ ഞങ്ങൾ ആസ്വദിച്ച വൈകുന്നേരങ്ങൾ .ആഴ്ചയിലൊരുദിനം രണ്ടിടങ്ങളിലേക്ക് പിരിയുന്നത് പോലും തെല്ലു വേദനയാൽ . അവധി തീർത്തെത്തിയാൽ
പിന്നെ വീട്ടുവിശേഷങ്ങൾ മത്സരിച്ചു പറഞ്ഞു തീർക്കും. എന്നാൽ ആ
സുദിനങ്ങൾക്ക് പൂട്ട് വീഴുകയാണ് .ഇത്തവണ അവൾ മടങ്ങി വന്നത്
അവളുടെ വിവാഹ വാർത്തയുമായാണ് .
ഒരു ധനികനുമായി ഉറപ്പിച്ച വിവാഹം .അച്ഛന്റെ മരണ ശേഷം പലപ്പോഴും അവളുടെ വീട്ടു കാര്യങ്ങളിൽ താങ്ങും തണലുമായത്
അമ്മാവനായിരുന്നു .അമ്മയും അമ്മാവനും ചേർന്നെടുത്ത തീരുമാനം
അവൾ വഴങ്ങി .അവളുടെ മണവാളന് ഏഴഴക് വേണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു .ആലോചനയിൽ ..നടത്തിപ്പിൽ ഒരം ചേർന്ന് നില്ക്കണമെന്ന് ഞാനും കൊതിച്ചിരുന്നു .ഇവിടെ നമ്മുടെ ചിന്തകൾക്കപ്പു റ ത്തേക്ക് നീങ്ങിയ കാര്യങ്ങൾ .
. ഞങ്ങൾ കണ്ട സ്വപ്‌നങ്ങൾ .സ്വാതന്ത്ര്യ
സങ്കല്പം ...ഭാവനകൾ .എല്ലാം കൊഴിയുന്ന തീരുമാനങ്ങൾ .ആരോ എഴുതുന്ന കുറിപ്പടികൾ .അനുസരണയോടെ പാലിക്കുന്ന നമ്മൾ .ഞാൻ ഓർത്തു.
എന്റെ വാചാകക്കാരി എന്തോ പെട്ടെന്ന് നിശ്ശബ്ദ ആയി മാറി .ഒരു വിഷാദ
രോഗിയെപ്പോലെ ..അവൾ .ശബ്ദം തോരാത്ത ഞങ്ങളുടെ ഹോസ്റ്റെൽ മുറി
മൂകം വിങ്ങിയ ദിന രാത്രങ്ങൾ .പെട്ടെന്ന് നടത്തണമത്രേ കല്യാണം .അവളെ
ഒറ്റയ്ക്ക് യാത്രയാക്കാതെ ഞാനും ചെന്നു ഇത്തവണ അവളുടെ വീട്ടിലേക്ക്.
ഒരുക്കങ്ങൾ തകൃതിയായ കല്യാണ വീട്ടിൽ എന്റെ അവസാന സഹാവാസത്തിന്റെ മൂന്നു ദിനങ്ങൾ.പലപ്പോഴും അവൾ വിങ്ങി പൊട്ടി .ചില വേള എന്നെ കെട്ടിപ്പിടിച്ചു .മനസ്സ് ചോദിക്കാത്ത ..കൂടി ചേരലുകൾ .
അമ്മയോട് മറുത്തു പറയാൻ നാവു പൊങ്ങില്ല ,അവൾക്ക് എന്നെനിക്കറിയാം .
കാലത്തിന്റെ കുപ്പായമാറ്റത്തിൽ അവൾ അമ്മയായി .കൂടെകൂടെ വന്ന
ചില സ്ഥലം മാറ്റങ്ങൾ ,ഞങ്ങളുടെ അകലം വർദ്ധിപ്പിക്കുകയും ചെയ്തു .ഇടയ്ക്കു ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊന്നും അവൾ മനസ്സ് തുറന്നുമില്ല .പെട്ടെന്നവസാനിക്കുന്ന ഫോണ്‍ സംഭാഷണങ്ങൾ .പിന്നെ അതും കുറഞ്ഞു.കുറഞ്ഞു വന്നു .
പിന്നെ ഞാനവളെ കാണുന്നത് ഒരു ദിവസം തീരെ പ്രതീക്ഷിക്കാതെ ...നഗരത്തിലെ ഒരു ഹോസ്പിറ്റലിൽ ഞാൻ ചെന്നപ്പോൾ അവിടെ എന്റെ
സുഹൃത്ത് ...മുഴച്ച വയറുമായി ....ഗൈനക്കോളജിയുടെ ..വാതിൽക്കൽ .
അമ്മ കൂടെയുണ്ട് .ഞാൻ ഞൊടിയിടയിൽ അവരുടെ അരികിലെത്തി .തളർന്ന
കണ്ണുകൾ.ഒട്ടും പ്രസാദമില്ലാത്ത വദനഭാവം.കണവനെ കുറിച്ച് തിരക്കിയെങ്കിലും അവളൊന്നും മൊഴിഞ്ഞില്ല.ഒരു നോട്ടം മാത്രം മടക്കി തന്ന്,
അവളെന്നിലേക്ക് ദൃഷ്ട്ടി പായിച്ചു .എപ്പോഴോ നനഞ്ഞ കണ്ണുകൾ ,എന്നെ അറിയിക്കാതെ അവൾ തുടക്കുന്നു .പറയാൻ വയ്യാത്ത ഏതോ ..സങ്കടം ഉള്ളിലൊളിപ്പിച്ചു,ആർക്കും പിടി തരാതെ സ്വയം വലിഞ്ഞ്,അവളങ്ങിനെ .
അടുത്തിരുന്ന എന്റെ കരങ്ങളിൽ ഇടയ്ക്കിടെ അവൾ മുറുകെ പിടിക്കുന്നുണ്ട് .ഒരുവേള ,എന്നോട് ചേർന്നിരുന്ന് ഒരു തേങ്ങൽ .എന്തോ ..
കരളു പിടഞ്ഞ ഞാൻ ....കണ്ണീരൊപ്പി ..അവളെ ചേർത്തു പിടിച്ചു .
വിധി വിളയാട്ടങ്ങളിൽ വിശ്വസിക്കാത്ത അവൾക്കു പിറന്ന കുഞ്ഞ്..ഒരു
വിധി വൈപരീത്യം പോലെ വിരൂപി ആയിരുന്നു .ബാല്യത്തിലെ ..ഏതോ അപൂർവ രോഗം . "അകാല വാർദ്ധക്യം "പിടിപെട്ട പോലെ ചുളിഞ്ഞു കൂടിയ ചർമ്മം.നരച്ച മുടികൾ .കുറിപ്പടികളിൽ വിളക്കി ചേർത്ത ഭർത്താവ്
അവളെ ഉപേക്ഷിച്ചിരിക്കുന്നു .പുതുമ തേടിയ യാത്രയിൽ ,മറ്റൊരാളെ
സ്വന്തമാക്കി ,പാതി വഴിയിൽ ഉപേക്ഷിച്ചത്രേ അവളെ .ഇതൊന്നും ഞാനറിഞ്ഞില്ല .ആരും പറഞ്ഞില്ല .ഉള്ളിലേക്ക് വലിഞ്ഞ അവളിൽ നിന്ന്
വിവരശേഖരണം എനിക്കന്യമായിരുന്നു. പലപ്പോഴും ഞാൻ മാത്രം
സംസാരിക്കുന്ന ഞങ്ങളുടെ കമ്മ്യുണിക്കേഷൻ.ഒന്നിനും മറുപടിയില്ല .കേവലം ഒരു മൂളലിൽ ഒതുങ്ങിയപ്പോൾ ഞങ്ങൾ "അടുപ്പങ്ങളിലെ അകലങ്ങ' ളായ് "അകലങ്ങളിലെ അടുപ്പങ്ങളായി മാറിയത് ഞാനോർത്തു.
ഈയടുത്ത കാലത്ത് എന്നെ തേടിവന്ന ഒരു കത്ത് .വടിവാർന്ന അക്ഷരത്തിൽ അവൾ എഴുതിയിരിക്കുന്നു .അക്ഷരങ്ങളിൽ ഒളിപ്പിച്ച വിടവാങ്ങൽ സൂചകങ്ങൾ .4 വരി കവിതയെഴുതി ,അവൾ യാത്രയായി .പത്രങ്ങളിൽ നിറയുന്നആത്മഹത്യാ കോളങ്ങളിലൊന്നിൽ അവൾ ഇടം പിടിച്ചിരിക്കുന്നു .ഒപ്പം നല്കിയ ചിത്രത്തിൽ ,അവളുടെ പഴയ മുഖം
ചേർത്തു വച്ചിരിക്കുന്നു .മരണത്തിലും സുന്ദരിയായി ,അവൾ നിലകൊണ്ടു .
അടിക്കുറിപ്പിൽ "ബ്രെസ്റ്റ് ക്യാൻസർ "ബാധിച്ച സ്ത്രീ ആത്മഹത്യ ചെയ്ത
വിവരം .
ഞാൻ ചെന്നപ്പോഴേക്കും അവളെ അഗ്നി വിഴുങ്ങിയിരുന്നു .പട്ടടയുടെ
അവസാന ചുരുളുകൾ ,ഇപ്പോഴും ഒടുങ്ങിയിട്ടില്ല .ആ ഉയരുന്ന ചുരുളുകളിൽ
ഞാനവളെ കണ്ടു .എന്റെ മനസ്സിൽ ആ പഴയ ട്രെയിൻ യാത്രയിലെ അതിസുന്ദരിയാണിപ്പോഴും അവൾ .സുന്ദരിക്ക് വിരൂപനെ മകനായ് നല്കുന്ന ,വേഗം മടുക്കുന്ന ഭർത്താവിനെ സമ്മാനിക്കുന്ന ,അവളുടെ സ്തന ങ്ങളിൽ ക്യാൻസർ പരത്തുന്ന കറുത്ത ലോകത്ത് നിന്നും ശാന്തിയുടെ വെളുത്ത പുക ഉയരുന്ന മറ്റൊരു ലോകത്തേക്ക് അവൾ പോയി . ചുരുളുകളിൽ ..വേർപെട്ട്,കൈ വീശി
സലാം പറഞ്ഞു അവൾ പോയി .ആളുകൾ പിരിഞ്ഞു പോയിരിക്കുന്നു . അവശേഷിച്ചവരിൽ നിന്നും എന്നെ തേടിയെത്തുന്ന രണ്ടു ചെറുകൈകൾ.അവൻ കരങ്ങളിൽ പിടി മുറുക്കുകയാണ് .ഞാൻ മുന്നോട്ടുനടന്നു .ഒപ്പം അവനും .
"ആരാണ് ഞാൻ? ഏതാണീ സ്ഥലം? ദിശകൾ അര്‍ത്ഥരഹിതമാകുന്ന ഇവിടെ ഞാൻ എങ്ങനെ വന്ന് പെട്ടു?" ഓർക്കാൻ ശ്രമിക്കും തോറും വേദനയുടെ വേരുകൾ അയാളിൽ പിടി മുറുക്കി.
അയാൾ നടന്നു കൊണ്ടേയിരുന്നു. ചുറ്റും നിബിഡമായ വനം. ഇടതൂർന്ന് വളർന്ന് നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങളുടെ മേലാപ്പ്. ഒരേസമയം മൂകവും വാചാലവുമാവാൻ കാടിനേ കഴിയൂ. കാടിന് മാത്രം അവകാശപ്പെട്ട വശ്യമായ സ്വരൈക്യം. മരങ്ങൾക്കിടയിലൂടെ അങ്ങിങ്ങായി അരിച്ചിറങ്ങുന്ന നേരിയ വെളിച്ചം മാത്രമാണ് സമയം പകൽ ആണെന്ന് സൂചിപ്പിക്കുന്നത്. അതോ ഉച്ച കഴിഞ്ഞുവോ?
അയാൾക്ക് തല ചെറുതായി വേദനിക്കുന്നുണ്ട്. രക്‌തം കട്ട പിടിച്ച ഒരു മുറിവും ചെവിക്ക് മുകളിലായി ഉണ്ടെന്ന് അയാൾ മനസ്സിലാക്കി.
ഓർമ്മകൾ ശൂന്യമാണ്. മുഖങ്ങളൊന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല, സ്വന്തം മുഖം പോലും. കൈയിൽ ആകെ ഉണ്ടായിരുന്ന തുകൽ സഞ്ചിയിൽ പരത്തിയപ്പോൾ കുറച്ചു മുഷിഞ്ഞ തുണികൾ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല അതിൽ.
നടന്ന് നടന്ന് അയാൾ ഒരു അരുവിക്കരുകിൽ എത്തി. മുറിച്ചു കടക്കാൻ മാത്രം ആഴമുള്ളത്. ദാഹം ശമിച്ചപ്പോൾ അയാൾക്ക് ഒരു നടപ്പാത ശ്രദ്ധയിൽ പെട്ടു. അത് പിന്തുടരുന്ന് അയാൾ ചെന്ന് പെട്ടത് ഒരു കുടിലിന് മുന്നിലാണ്. അപ്പോഴേക്കും വെളിച്ചത്തിൻ്റെ നേരിയ രശ്മികളും മാഞ്ഞിരുന്നു. ആകാശകരിമ്പടത്തിൽ നക്ഷത്രങ്ങളുടെ മിന്നാമിന്നിക്കൂട്ടം തിളങ്ങി നിന്നു.
പതിഞ്ഞതെങ്കിലും മനോഹരമായ ഒരു സ്ത്രീ ശബ്ദം ഈണത്തിൽ പാടുന്നത് അയാൾക്ക് കേൾക്കാനായി. കര്‍ണ്ണാനന്ദകരമായ സ്വരഭേദം. എവിടെയോ കേട്ടുമറന്ന ഒരു താരാട്ടിൻ്റെ സാന്ത്വനം അയാൾക്ക് അനുഭവപ്പെട്ടു.
"എന്നെ ഒന്ന് സഹായിക്കണം......", അയാൾ ഉറക്കേ വിളിച്ചു പറഞ്ഞു.
പാട്ട് പെട്ടന്ന് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധനായ മനുഷ്യൻ ഒരു കൈവിളക്കുമായി വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
"ദദൂ, എനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു. ഇവിടെ നിന്നും അടുത്തുള്ള പട്ടണത്തിലേക്ക് പോകാനുള്ള വഴി പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു."
"സാഹിബ്, വഴിതെറ്റാൻ ഇവിടെ വഴികളിലൊന്നുമില്ലല്ലൊ. ഏറ്റവും അടുത്ത പട്ടണം ഇവിടെനിന്നും നാല് ദിവസം ദൂരെയാണ്. എന്താണ് അങ്ങയുടെ പേര്?"
"പേര്.....എൻ്റെ പേര് ......ഒന്നും ഓർക്കാൻ കഴിയുന്നില്ല. തലയിൽ ഒരു മുറിവുണ്ട്, നല്ല വേദനയും. ഇന്നിവിടെ ഒന്ന് തങ്ങാൻ അനുവദിച്ചാൽ നാളെ ഞാൻ വെളിച്ചം വരുമ്പോൾ യാത്ര പുറപ്പെട്ടോള്ളാം....."
വൃദ്ധൻ എന്തോ ആലോചിക്കുന്നത് പോലെ തോന്നി. വിളക്കവിടെ വച്ചിട്ടയാൾ അകത്തേക്ക് കേറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാത്രവുമായി തിരികെ വന്നു. പഴവർഗങ്ങളും ചുട്ട കാട്ടുകോഴിയുടെ ഇറച്ചിയും കഴിച്ചു വിശപ്പടക്കുകയും , മുറിവിൽ ഏതോ പച്ചമരുന്ന് വെച്ച് കെട്ടുകയും ചെയ്‌തപ്പോൾ അയാൾക്ക് നല്ല ആശ്വാസം തോന്നി.
അത്യന്തം തണുപ്പുള്ള ആ രാത്രിയിൽ, വൃദ്ധൻ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ടു തീ ഉണ്ടാക്കി. പിംഗളവര്‍ണ്ണമുള്ള ജ്വാലകൾ ഇരുട്ടിൻ്റെ വാരിധി കീറിമുറിച്ചു കൊണ്ട് മേൽപ്പോട്ടുയർന്നു.
"സാഹിബിന് എതെങ്കിലും ഓർമ്മ വരുന്നുണ്ടോ?"
"ഇല്ല...ശ്രമിക്കാൻ തോന്നുന്നില്ല. നല്ല ക്ഷീണം. എന്നാൽ ഉറക്കം പിണങ്ങി നിൽക്കുന്നു. സമയം എന്തായി കാണും?"
"ഇവിടെ രണ്ട് സമയമേയുള്ളു, ഇരുട്ടും വെളിച്ചവും. അതിലപ്പുറം അറിഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല."
"ദദു എന്താ ഇവിടെ, ഈ കാട്ടിൽ? ഒറ്റയ്ക്കല്ലയെന്ന് മനസ്സിലായി, നേരത്തെ ആരോ പാടുന്നത് കേട്ടു. അവരെ പുറത്തേക്കൊന്നും കണ്ടില്ലല്ലൊ?." അയാൾ ആരാഞ്ഞു.
ജീവിതം കൊടുക്കലുകൾ നിർത്തിയെന്നും ഇനി എടുക്കലുകൾ മാത്രമേ ബാക്കിയുള്ളുവെന്നും തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ഭാവശൂന്യതയായിരുന്നു ആ വൃദ്ധൻ്റെ മുഖത്ത്.
"അതൊരു കഥയാണ് സാഹിബ്......ഒരു സർപ്പശാപത്തിൻ്റെ കഥ. ഞാൻ ആട്ടിപായിക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകൾ. പുതിയ ഓർമ്മകൾ ഇല്ലാത്തതുകൊണ്ടാവാം അവ ഇപ്പോഴും കൂടെ.... " അയാളുടെ വാക്കുകൾ മുറിഞ്ഞു.
"ഒരു ഓർമ്മ പോലും കൈവശമില്ലാത്ത എനിക്ക് താങ്കളുടെ ഓർമ്മകളെങ്കിലും ഇരിക്കട്ടെ കൂട്ടായിട്ട്. പറയൂ ദദൂ. ചിലപ്പോൾ മനസ്സിന് ആശ്വാസമായാലോ."
വൃദ്ധൻ്റെ കണ്ണുകൾ തിളങ്ങി....അയാൾ പതിഞ്ഞ സ്വരത്തിൽ കഥ പറഞ്ഞു തുടങ്ങി.
രാജസ്ഥാനിലേ ദൗസയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പാർലി. പട്ടണത്തിലേക്ക് ചരക്കുകൾ കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവർ ആയിരുന്നു അയാൾ. പേര് രഘുവീർ. ഭാര്യ പൂനം. ആട്ടിൻപാലും കോഴിമുട്ടയും ഒക്കെ അവൾക്ക് വില്പനയുണ്ട്. ഏഴ് മാസം ഗർഭിണി. തങ്ങളുടെ കൊച്ചു വീട്ടിൽ അവർ സന്തുഷ്‌ടരായിരുന്നു. പക്ഷെ ഭൂമിയിലെ സ്വർഗ്ഗങ്ങളുടെ ആയുസ് എണ്ണപ്പെട്ടതാണെല്ലോ......
ആയിടക്കാണ് ഒരു പെരുമ്പാമ്പിൻ്റെ ശല്യം ഗ്രാമത്തിൽ കൂടി വന്നത്. മാസത്തിൽ രണ്ടോ മൂന്നോ തവണ പാമ്പ് ഇറങ്ങും. വളർത്തു മൃഗങ്ങളെയും മറ്റും കൊണ്ടുപോകും. ഗ്രാമവാസികൾ ഭീതിയുടെ നിഴലിൽ ആണ്ടു. അവസാനം അമ്മയുടെ കൂടെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ രണ്ട് വയസ്സുകാരിയെ പാമ്പ് പിടികൂടിയപ്പോൾ ഗ്രാമവാസികൾ കൂടി ആലോചിച്ചു. സർപഞ്ചിൻ്റെ ബുദ്ധിയായിരുന്നു രഘുവീറീനെ സമീപിക്കുക എന്നത്.
"സർപഞ്ച്‌ജീ, എന്നെ നിർബന്ധിക്കരുത്. എനിക്ക് കഴിയില്ല. തലമുറകളായി സർപ്പങ്ങളെ ആരാധിക്കുന്ന കുടുംബമാണ് എൻ്റെത്. ഭോലാനാഥ് പൊറുക്കില്ല."
"പഞ്ചായത്തിൻ്റെ കല്പനകൾ അനുസരിക്കാതിരിക്കുന്നതിൻ്റെ ഭവിഷ്യത്ത് നിശ്ച്ചയമുണ്ടോ രഘുവീർ നിങ്ങൾക്ക്? നീ ചെയ്യണ്ടത് ഇത്ര മാത്രം. ഇരയെ വിഴുങ്ങിയതിന് ശേഷം പാമ്പിൻ്റെ ചലനങ്ങൾ പരിമിതമായിരിക്കും, ചിലപ്പോൾ ഒട്ടും അനങ്ങാതെ കിടക്കാനും മതി. അങ്ങനെയുള്ള ഒരു അവസരത്തിൽ നീ നിൻ്റെ ലോറി അതിന് പുറത്തുകൂടി കയറ്റി ഇറക്കണം."
"പാപമാണ് സാഹിബ്....മഹാ പാപം. ദയവായി എനിക്കാലോചിക്കാൻ രണ്ട് ദിവസം തരൂ."
പഞ്ചായത്തിൻ്റെ വാക്കുകൾ അനുസരിക്കാത്തവർ ഭ്രഷ്ട് കല്പിക്കപെടും. പൊതുകിണറ്റിൽ നിന്നും വെള്ളം നൽകില്ല. ഒറ്റപ്പെടുത്തും. ആരും തിരിഞ്ഞു നോക്കില്ല. പലവ്യഞ്‌ജനങ്ങള്‍ തനിക്ക് നൽകുകയോ തന്നിൽ നിന്നും വാങ്ങുകയോ ചെയ്യില്ല. വയറ്റാട്ടി സഹായിക്കാൻ വരില്ല. ഗർഭിണിയായ പൂനവുമായി താൻ എങ്ങോട്ട് പോകും? അങ്ങനെ പല തരം വ്യാകുലപ്പെടുത്തുന്ന ചിന്തകൾ അയാളെ അലട്ടി.
അന്നയാൾ സർപ്പങ്ങളെ സ്വപ്നം കണ്ടു. സ്വർണവും വെള്ളിയും വരകളുള്ള ഒരു സർപ്പം തൻ്റെ മൂന്ന് കുഞ്ഞുങ്ങളെയും കൂട്ടി അയാളെ കാണാൻ വന്നിരിക്കുന്നു. അയാൾ നോക്കി നിൽക്കേ സർപ്പം അതിൻ്റെ ചര്‍മ്മം പൊഴിച്ചു. പൂനം ഇറങ്ങി വന്ന് സർപ്പങ്ങളുടെ അരികിൽ ഇരുന്നു. കുഞ്ഞുങ്ങൾ മൂന്നും പൂനത്തിൻ്റെ മടിയിലേക്ക് ഇഴഞ്ഞു കയറി. അപ്പോൾ അവറ്റകൾക്ക് കാലുകൾ ഉണ്ടായിരുന്നു. നിലവിളിക്കാൻ ശ്രമിച്ച അയാൾക്ക് പക്ഷേ ശബ്ദം പുറത്തുവന്നില്ല.
ഞെട്ടി ഉണർന്ന അയാളെ പൂനം ആശ്വസിപ്പിച്ചു, "ഗ്രാമവാസികളെ ദ്രോഹിക്കുന്ന പാമ്പിനെ അല്ലേ നിങ്ങൾ കൊല്ലാൻ പോകുന്നത്. അങ്ങനെ സമാധാനിക്കൂ. അല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴിയൊന്നുമില്ലല്ലോ. ഭോലാനാഥ് കാത്തോളും നമ്മളെ."
വിചാരിച്ചതിലും എളുപ്പത്തിൽ കാര്യം നടന്നു. ഒരു മുട്ടനാടിനെ കരുവാക്കി കെട്ടിയിട്ടു. ഭക്ഷണം കഴിഞ്ഞു വഴിയിൽ വെയില്‍ കായുന്ന പാമ്പിൻ്റെ സുഷ്‌മ്‌നാകാണ്‌ഡം ഛേദിച്ചു കൊണ്ട് രഘുവീറീൻ്റെ ലോറി ചീറിപ്പാഞ്ഞു. അന്നയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മൂന്നാല് ദിവസം അയാൾ പനിച്ചു കിടന്നു. അന്ന് കണ്ട സ്വപ്നം പിന്നെയും പിന്നെയും അയാളെ തേടിയെത്തി.
പാമ്പിൻ്റെ ശല്യമൊഴിഞ്ഞ ഗ്രാമവാസികൾ രഘുവീറീനെയും പൂനത്തെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. അവരാൽ കഴിയുന്ന പാരിതോഷികങ്ങൾ നൽകി അവരുടെ സന്തോഷം പ്രകടിപ്പിച്ചു. സ്നേഹവും കരുതലും മായ്ക്കാത്ത പിരിമുറുക്കങ്ങൾ കുറവാണ്. രഘുവീറീൻ്റെ മനസ്സിലും സമാധാനത്തിൻ്റെ ഓളങ്ങള്‍ തിരികെയെത്തി.
ഒരു നാഗപഞ്ചമി നാളിൽ അവൾ ജനിച്ചു, നയന. സാധാരണ കുഞ്ഞുങ്ങളെ പോലെ അവൾ പക്ഷേ ജനിച്ചയുടൻ കരഞ്ഞില്ല. നവജാതശിശുവിൻ്റെ മൃദുവായ ചര്‍മ്മത്തിന് പകരം അവളുടെ ശരീരം നിറച്ചും ചെതുമ്പലുകൾ ആയിരുന്നു......വരണ്ട്, ഉണങ്ങി, കട്ടിയുള്ള ചർമ്മം.....ഒരു പാമ്പിൻ്റെത് പോലെ !!! ശരീരം അനങ്ങുമ്പോൾ സഹിക്കാൻ വയ്യാത്ത വേദനയാൽ അവൾ നിലവിളിച്ചു. ഓരോ നിലവിളിയും രഘുവീറിൻ്റെ ഹൃദയം നുറുക്കി. ഗ്രാമവൈദ്യന്മാർ കൈയൊഴിഞ്ഞു.
"ശാപം. സർപ്പശാപം", കുഞ്ഞിനെ കാണാൻ വന്ന ഗ്രാമവാസികൾ ഒന്നടങ്കം പറഞ്ഞു. സ്നേഹവും കരുതലും പെട്ടന്ന് തന്നെ വെറുപ്പിനും അവഗണനക്കും വഴിമാറി. മനുഷ്യസഹജമായ നന്ദിക്കേട്!! ഭൂമിയിലെ സ്വർഗത്തിൻ്റെ മാത്രമല്ല കൃതജ്ഞതയുടെയും ആയുസ് പരിമിതമാണെന്ന് അയാൾ മനസ്സിലാക്കി.
പഞ്ചായത്ത് പിന്നെയും കൂടി. "സർപഞ്ച്‌ജീ, രഘുവീറിനെയും കുടുംബത്തെയും ഇവിടെ തങ്ങാൻ അനുവദിച്ചു കൂടാ. അത് ഞങ്ങളെയും കൂടി ബാധിക്കും. അവരെ നമ്മൾ സഹായിച്ചാൽ സർപ്പശാപം നമ്മളെയും പിടി കൂടും. ഈ ഗ്രാമം നശിക്കും. പുതിയ തലമുറകൾ ഇല്ലാതായിതീരും. ഉടനെ തന്നെ ഇതിനൊരു പരിഹാരം കാണണം." ഗ്രാമവാസികൾ വിലപിച്ചു.
വൃദ്ധൻ തീയിലേക്ക് ചുള്ളിക്കമ്പുകൾ ഇട്ടു. അയാളുടെ മുഖം അപ്പോഴും ഭാവശൂന്യമായിരുന്നു.
"അപ്പോൾ രഘുവീർ ....."
"ഞാനാണ് സാഹിബ്. ഇവിടെ വന്നിട്ടിപ്പോൾ എത്ര വർഷമായെന്നൊരു തിട്ടവുമില്ല. ഞങ്ങൾക്ക് പിന്നെയും രണ്ടു കുട്ടികൾ കൂടി ജനിച്ചു. രണ്ടും നയനയെ പോലെ......പക്ഷെ രണ്ടുപേരും ഒരു വയസിന് മുകളിൽ ജീവിച്ചില്ല. കുറച്ചു വർഷങ്ങൾക്ക് മുന്നേ പൂനവും എന്നെ വിട്ട് പോയി. ഇപ്പോൾ ഞാനും നയനയും മാത്രം."
"ഈ അവസ്ഥ .....ആ പാമ്പിൻ്റെ ശാപം ആണെന്നാണോ നിങ്ങൾ കരുതുന്നത്?"
"മനുഷ്യൻ്റെ വാക്ക് കേട്ട് ഒരു മിണ്ടാപ്രാണിയെ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഞാൻ കൊന്നില്ലേ?
സർപ്പശാപം ജന്മാന്തരങ്ങൾ കൂടെയുണ്ടാവും. അത് കൊണ്ട് തന്നെ ആത്മഹത്യയും പരിഹാരമാവുന്നില്ല."
"ദദൂ...പേടിയില്ലേ? ഈ ഘോരവനത്തിൽ....ആരും കൂട്ടിനില്ലാതെ......"
"ശീലമായിരിക്കുന്നു സാഹിബ് .... ഈ ഏകാന്തതയും നിസ്സാഹായതയും. മരണത്തെ ഭയമുണ്ടെങ്കിൽ അല്ലേ പേടിയുണ്ടാവൂ."
വെളിച്ചം വീണപ്പോൾ അയാൾ പോകാൻ ഒരുങ്ങി. വൃദ്ധൻ അയാൾക്ക് കഴിക്കാനുള്ള ഭക്ഷണം പൊതിഞ്ഞു കൊണ്ടു വന്നു.
"സാഹിബ്...ഇതിരിക്കട്ടെ. രണ്ടു മൂന്ന് ദിവസത്തേക്ക് ഇത് മതിയാകും. ഈ അരുവിയുടെ തീരത്തു കൂടി നടന്നാൽ മതി. ഇത് ചെന്ന് അവസാനിക്കുന്നത് ഒരു വെള്ളച്ചാട്ടത്തിലാണ്. കാട്ടിൽ നിന്നും നാട്ടിലേക്ക് തേൻ കൊണ്ട് പോകുന്ന ആരെയെങ്കിലും കാണാതിരിക്കില്ല."
"നയന...."
"വേണ്ട സാഹിബ്. ആരും അവളെ കാണുന്നത് അവൾക്കിഷ്ടമല്ല...."
"ദദൂ...നന്ദിയുണ്ട്. യാത്ര പറയുന്നില്ല. മറക്കില്ല."
വൃദ്ധൻ അയാളെ കെട്ടിപിടിച്ചു. അയാൾക്ക് കാടിൻ്റെ മണമായിരുന്നു.
ഇന്നലെകളുടെ ഭാരമൊഴിഞ്ഞ ഒരു മനുഷ്യൻ അരുവിക്കരയിലൂടെ നാളെയുടെ അനന്തതയിലേക്ക് നടന്നകന്നു. മറ്റൊരു മനുഷ്യൻ, ഇന്നലെകളുടെ ഭാരവുംപേറി സ്വന്തം വര്‍ത്തമാനത്തിൻ്റെ പരിധിക്കുള്ളിലേക്ക് വിടവാങ്ങി.
എനിക്കു വേണ്ടി കഴുമരം ഒരുക്കി
എന്റെ സഹജർ കാത്തിരിക്കുന്നു
അവർ പറഞ്ഞു.
ഒന്നുകിൽ നീയിത് സ്വയം വരിക്കുക.
അല്ലെങ്കിൽ ഞങ്ങൾ അതു ചെയ്യും.
എനിക്കൊന്നേ പറയാനുള്ളു
നിങ്ങൾക്ക് എന്നെ കുരിശേറ്റാം.
എന്റെ അങ്കി പങ്കിട്ടെടുക്കാം
എന്റെ മാംസം ചുട്ടു തിന്നാം.
എന്നാൽ എന്റെ ചങ്ക്
അവന്റെ കയ്യിലാണ്.
ആർക്കും എത്താനാകാത്ത
കുന്തിരിക്കങ്ങളുടെ ഗന്ധമുള്ള നാട്ടിൽ
ഉറവകൾ കെട്ടുപോയ
നീരൊഴുക്കു പോലെയാണ് എന്റെ ഹൃദയം
എങ്കിലും അവന്റെ രക്തം
എന്റെ മുറിവുകളിൽ ഊറുന്നുണ്ട്
അവന്റെ നിലാവ് കെട്ടുപോകുന്ന തിരികളിൽ
വെളിച്ചം പകരുന്നുണ്ട്.
പോകും മുൻപ്
യാത്ര പറയും മുൻപ്
പറഞ്ഞു തീരാതെ പോയ വാക്കിന്റെ കടം
പകർന്നു തീരാതെ പോയ ഹൃത്തിന്റെ കുടം
നിന്നെ ഏൽപ്പിക്കുന്നു.
ഇതു പുഴയിലൊഴുക്കരുത്
അതു രക്തവർണ്ണമാകും.
ഈ മണ്ണിലൊഴുക്കരുത്.
അതു വെണ്ണീറാക്കും.
നീയതു കുടിക്കുക.
നിന്റെ ഹൃദയത്തിൽ നിന്നും
എന്റെ പ്രാണൻ നിർഗളിക്കട്ടെ!
ചുണ്ടുകളിൽപ്പൂ വിടരും
കണ്മുനകൾ കഥ പറയും..
കുയിലിൻ സ്വരമാധുരിയും
ഇവളെൻ പുലരിപ്പെണ്ണ്....
നടയഴകിവളിൽ കണ്ടാൽ
അരയന്നത്തിൻ ചേലും..
ഉടലഴകതിലും ഭംഗി
ഇവളെൻ പുലരിപ്പെണ്ണ്....
തനുവിൻ നിറമതു കണ്ടാൽ
കനകം തോൽക്കും സത്യം..
മുഖമൈശ്വര്യം ലക്ഷ്മി
ഇവളെൻ പുലരിപ്പെണ്ണ്....
എന്നും കണികണ്ടുണരാൻ
പൊന്നിൻ കസവുമുടുത്ത്..
നിറപുഞ്ചിരിയും തൂകി
വരുമെൻ പുലരിപ്പെണ്ണ്....
Press below link to read this digital malayalm poetry collection by this magazine Chief Editor.
Visit to read:-www.facebook.com/digitalbooksworld :-Digital Book World For free reading.
Raj Mohan-൯െറ കവിതാ സമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,396,20394
ഡിജിറ്റലായി തയ്യാറാക്കിയ Raj Mohan൯െറ കവിതാ സമാഹാരം
മിഴികളിലൂടെ- തുറന്ന് വായിക്കുവാ൯ താഴോട്ട്... വെബ് അഡ്രസ്സ് പ്രസ്സ് ചെയ്യുക..
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,558,26442
Press below link to read this beautiful digital malayalm poetry collection by this magazine Chief Editor.
Visit to read:-www.facebook.com/digitalbooksworld :-Digital Book World
ഒരു മരക്കുരിശിലിനിയെന്റെ പ്രാണൻ -
ഇരുമ്പാണിയാൽ നീ ബന്ധിക്കുക.
ഹൃദയത്തിൽ കൂർത്ത മുന കൊണ്ട് കുത്തുക -
ചുടുചോരയിൽ നിന്റെ വിരൽ മുക്കുക.
ഏറെയലഞ്ഞ് തളർന്നു വലഞ്ഞൊരെൻ -
ജീവൻ കടഞ്ഞു നീ കവിതയുണ്ടാക്കുക.
ജീവന്റെയപ്പമായി പ്രണയത്തിൽ വാഴ്ത്തി നീ -
പാപികൾക്കെല്ലാം പങ്കിട്ടു നൽകുക.
തിരുവോസ്തിപോലെ, കണ്ണീരു പടർന്നൊരെൻ-
കയ്ക്കുന്ന കവിതകളൊട്ടു രുചിക്കുകിൽ,
ആ നിമിഷത്തിൻ വിശുദ്ധിയിലെൻ മനം -
ഏറെ വാഴ്ത്തപ്പെട്ടതായി തീരും.
നരകത്തീയിലിട്ടു ദൈവം -
ഏറെ പൊളിച്ചച്ചെങ്കിലുമെന്റെ,
പാനപാത്രം തിരിച്ചെടുക്കാതെ,
വേദന കൊണ്ട് അനുഗ്രഹിക്കേണമേ.
ആത്മാവിനെ നീറ്റും അതികഠിന വേദന -
ഇത്രമേൽ ആസ്വാദ്യമെങ്കിൽ,
അഴലിന്റെ അടിത്തട്ടിലാണെങ്കിൽപ്പോലും -
ആയിരം കൊല്ലം അതിജീവിക്കും ഞാൻ .
എത്ര കുരിശു മരണങ്ങൾ താണ്ടി ഞാൻ -
നോവുകളിലെത്രയോ സ്നാനം നടത്തി.
ഇരുളിന്റെ വഴികളിലെത്രയോ രാത്രി -
അന്ധനായി നിന്നെ തേടി നടന്നു .
കൂരിരുൾവഴികളിൽ കാലിടറി വീണു -
ഒരു തേങ്ങൽ തൊണ്ടയിൽ ചത്തു കിടന്നു.
കടവായിലരുവി പോൽ എത്രയോ ഒഴുകി -
നിർമ്മല സ്വപ്നത്തിൻ ചുടുചോര ചാലുകൾ.
വേദനതൻ ലഹരി വീഞ്ഞായി നുണഞ്ഞു-
ഭ്രമരമായിത്തീരണം നശ്വര ലോകത്തിൽ.
പശ്ചാത്താപത്തിൻ തീക്കനൽ കടഞ്ഞിനി -
പ്രായശ്ചിത്തത്തിൽ മധുരം നുണയണം.
ഒരു മെഴുകുതിരിയെൻ മുന്നിൽ തെളിച്ച് -
ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കുക.
# രാഹുൽ #Rahul Nirgu Nan
കവിയുടെ സർഗ്ഗസൃഷ്ടികൾ പ്രസാധകർ തിരിച്ചയച്ച വേദനയില്‍ കവി വിഷയങ്ങള്‍ക്കായി അന്വേഷണം തുടര്‍ന്നു ...ജീവിതത്തിന്‍റെ മരവിപ്പിൽ പുതിയൊരു വിഷയം കണ്ടത്തി...ആൽമരച്ചോട്ടിൽ ചിന്തകളുടെ ഭാരവുമായി ദൈവത്തെ കാത്തിരുന്നു , മൂന്നാം നാൾ കവിതയെഴുതി നവമാധ്യമങ്ങളിലിട്ടു...
ഉപ്പിലിട്ട കവിതകള്‍
ഇവിടെ ഉപേക്ഷിക്കുന്നു,
ആർക്കും ചൂടു കഞ്ഞിയോടൊപ്പം കഴിക്കാം...
പക്ഷേ ഞാനെന്ന കറിവേപ്പിലയെ ഉപേക്ഷിക്കരുത്...
അതെന്‍റെ ഹ്രുദയമാണ്...
ആലിലകൾ നിശബ്ദമായി
ആ വരികള്‍ വായിച്ചു ...
കാറ്റില്‍ ആലിലകൾക്ക് മരണത്തിന്‍റെ ഗന്ധമായിരുന്നു...
വള്ളുവനാടൻ Joy Abraham
പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച പുസ്തകം -The Way to Success- ഇപ്പോളിതാ ലോകവിപണിയിലേയ്ക്ക്.... (Digital Edition) Written by this magazine chief Editor - Rajmohan
It's a digital book for people searching for success. So read and get success guidlines. Available all famous online book stores.Available now:-amazone.com,playstore,itune,kobo.com. Amazone.com reading link given below.
https://www.amazon.com/dp/B01M70M1P6/?_encoding=UTF8&tag=boo0d5-20&linkCode=ur2&camp=1789&creative=9325
(ADVERTISEMENT)
Today, www.empowr.com/emoney1 announcing..... with the help of over a thousand employees, hundreds of success coaches and 100,000 dedicated test alpha users, the experiment is coming to its logical conclusion and end.empowr's mission: To empower people, by enabling opportunity, hope and influence. empowr's goal: To help half the world’s population (4 billion people) earn an average of $25/day by the year 2025. To learn and earn free of cost through empowr,we invented the concept of social networking, simply visit and register free... www.empowr.com/emoney1
(ADVERTISEMENT)
START YOUR OWN TRAVEL BOOKING SITE ONLINE WITHOUT INVESTMENT
Join the most exciting new travel booking engine on the internet!Start your own virtual travel agency and earn money for every travel booking.(www.easytrip.cashbackbooking.com )
We want you to know that we are 100% committed to providing you the lowest rates, hottest deals, best customer service, and ONLY money back rewards program available anywhere!
From here, you can book travel, access your referral links, track your referrals, and see how much money you have earned from your own bookings and those of your referrals.
Be sure to check out the training videos in the How it Works section to learn how to maximize your earnings with www.easytrip.cashbackbooking.com visit and register and get your own travel site today.Earn 24 hour from your site booking.Type the above address in google and start your registration.
Texte: Aksharam Magazine Admin
Bildmaterialien: Aksharam Magazine Admin
Lektorat: Raj Mohan
Übersetzung: Aksharam Magazine Admin
Tag der Veröffentlichung: 08.04.2017
Alle Rechte vorbehalten
Widmung:
Dedicated to all who loving literature.